കോണ്‍ഗ്രസ് നേതാക്കളുമായുള്ള സരിതയുടെ 'ഫോണ്‍ ബന്ധം'... കേട്ടാല്‍ ഞെട്ടും
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായരുടെ ക്രോസ് വിസ്താരം തുടരുകയാണ്. സംസ്ഥാന രാഷ്ട്രീയത്തെ തന്നെ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് സരിത കമ്മീഷന് മുന്നില്‍ പറഞ്ഞത്.
ജനപ്രതിനിധികളെ ഒരാള്‍ ഒന്നോ രണ്ടോ തവണ വിളിയ്ക്കുന്നതില്‍ തെറ്റ് പറയാന്‍ കഴില്ല. എന്നാല്‍ നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഫോണുകളിലേയ്ക്ക് സരിതയുടെ ഫോണില്‍ നിന്ന് പോയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഒരു ഫോണില്‍ നിന്ന് അമ്പത് തവണ വിളിച്ചിട്ടുണ്ടെന്നാണ് സരിത എസ് നായര്‍ പറയുന്നത്. പിസി വിഷ്ണുനാഥ്, ഹൈബി ഈഡന്‍ തുടങ്ങിയ യുവ എംഎല്‍എമാരുടെ വിളികളുടെ കണക്ക് കേട്ടാല്‍ ഞെട്ടും.

ക്ലിഫ് ഹൗസില്‍ നിന്ന്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഒരു ഫോണില്‍ നിന്ന് മാത്രം വിളിച്ചത് അമ്പത് തവണയാണെന്നാണ് സരിതയുടെ മൊഴി.

പിസി വിഷ്ണുനാഥ്
പിസി വിഷ്ണുനാഥ് 183 തവണ വിളിച്ചു എന്നാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴി. എന്തിനാണ് വിഷ്ണുനാഥ് ഇത്രയധികം തവണ സരിതയെ വിളിച്ചത്?

മോന്‍സ് ജോസഫ്
കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ആയ മോന്‍സ് ജോസഫുമായി ഫോണില്‍ സംസാരിച്ചത് 164 തവണ

ചെന്നിത്തലയുടെ പിഎ
മുന്‍ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയും ആയ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി 127 തവണ ഫോണില്‍ സംസാരിച്ചു.

ഹൈബി ഈഡന്‍
കോണ്‍ഗ്രസ്സിലെ യുവ എംഎല്‍എ ഹൈബി ഈഡനുമായ് 65 തവണയാണ് സംസാരിച്ചത്.

കെസി വേണുഗോപാല്‍
സരിതയെ ചുറ്റിപ്പറ്റി ഏറെ ആരോപണങ്ങള്‍ കേട്ട ആളാണ് മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ എംപിയുമായ കെസി വേണുഗോപാല്‍. വേണുഗോപാലുമായി ഫോണില്‍ സംസാരിച്ചത് 57 തവണ.

എപി അനില്‍കുമാര്‍
മന്ത്രി എപി അനുല്‍കുമാറുമായി സംസാരിച്ചത് 26 തവണ.

അബ്ദുള്ളക്കുട്ടി
എപി അബ്ദുള്ളക്കുട്ടി എംഎല്‍എയുമായി 30 തവണയാണ് ഫോണില്‍ സംസാരിച്ചത്. കണ്ടത് മൂന്ന് തവണമാത്രം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ 13 തവണവിളിച്ചിട്ടുണ്ടെന്ന് സരിത.

ബെന്നി ബെഹ്നാന്‍
ബെന്നി ബെഹ്നാനെ വിളിച്ചത് എട്ട് തവണമാത്രമെന്ന് സരിത.

ജോപ്പനെ വിളിച്ചത് കേട്ടാല്‍ ഞെട്ടും
മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗമായ ടെനി ജോപ്പന്‍ 1736 തവണയാണ് സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

ചെന്നിത്തലയെ കണ്ടു
രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിയ്‌ക്കെ അദ്ദേഹത്തെ ദില്ലിയില്‍ വച്ച് കണ്ടുവെന്നും സരിത.

ജോസ് കെ മാണി
ജോസ് കെ മാണിയെ രണ്ട് തവണ കണ്ടിട്ടുണ്ടെന്ന് സരിത.

എംഐ ഷാനവാസ്
എംഐ ഷാനവാസ് എംപിയുമായി സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്തു. ഷാനവാസിന്റെ പിഎ സഹായങ്ങള്‍ ചെയ്തുവെന്നും സരിത.

ടി സിദ്ദിഖുമായി
ടി സിദ്ദിഖുമായി വ്യക്തിപരമായ ബന്ധമാണുള്ളതെന്നും സരിത എസ് നായര്‍.

ആര്യാടൻ മുഹമ്മദ്
ആര്യാടൻമുഹമ്മദുമായി 80 തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് സരിത എസ് നായർ.












Click it and Unblock the Notifications