സരിതയുടെ കോള്‍ലിസ്റ്റ്: സര്‍ക്കാരിനെ കുടുക്കിയ പോലീസുകാരനെ പിരിച്ചുവിടുന്നു?
കണ്ണൂര്‍: സരിത എസ് നായര്‍ക്കെതിരെയുള്ള കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പ്രതിപക്ഷം പോലും അന്വേഷിയ്ക്കാറില്ല എന്ന് തോന്നുന്നു. ഒരു ഘട്ടത്തില്‍ കേരള രാഷ്ട്രീയം തന്നെ സരിത എസ് നായര്‍, സോളാര്‍ തട്ടിപ്പ് തുടങ്ങിയ വാക്കുകള്‍കൊണ്ട് മുഖരിതമായിരുന്നു.
സരിത എസ് നായര്‍ അറസ്റ്റിലായതിന് ശേഷമാണ് അവരുടെ മൊബൈല്‍ഫോണ്‍ കോള്‍ ലിസ്റ്റ് പുറത്ത് വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിലെ പല പ്രമുഖരുടേയും ഉറക്കം നഷ്ടപ്പെട്ടു.

ആ കോള്‍ ലിസ്റ്റ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് സിവില്‍ പോലീസ് ഓഫീസറായ നിജേഷ് വഴിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ആ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിട്ടിരിയ്ക്കുകയാണെന്നാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
തൃശൂര്‍ പാവറട്ടി സ്റ്റേഷനിലാണ് നിജേഷ് ജോലി ചെയ്യുന്നത്. പിരിച്ചുവിടല്‍ ഉത്തരവ് കണ്ണൂര്‍ പോലീസ് മേധാവി പിഎന്‍ ഉണ്ണിരാജന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ചതായും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
തലശ്ശേരി പോലീസ് സ്റ്റേഷനിലായിരുന്നു നിജേഷ് ആ സമയം ജോലി ചെയ്തിരുന്നത്. അന്ന് അവിടെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഫോണ്‍ രേഖകളാണ് ചോര്‍ത്തപ്പെട്ടത് എന്നാണ് ആക്ഷേപം. ഈ സംഭവത്തില്‍ അന്ന് അവിടത്തെ എസ്ഐ ആയിരുന്ന ബിജു ജോണ്‍ ലൂക്കോസിനെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications