സരിതയുടെ കുറിപ്പ് പുറത്ത്: ജോസ് കെ മാണി ലൈംഗികമായി ഉപയോഗിച്ചെന്ന്
തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ കുറിപ്പ് പുറത്ത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ എംപിയും കെഎം മാണിയുടെ മകനും ആയ ജോസ് കെ മാണി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുറിപ്പില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഡിഎഫ് സര്‍ക്കാരിനെ തന്നെ അട്ടിമറിക്കാന്‍ പര്യാപ്തമാണ് കത്തിലെ വിവരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണ കക്ഷിയിലെ പ്രമുഖരായ മന്ത്രിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരെ കത്തില്‍ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചുണ്ടത്രെ.
ടീം സോളാര്‍ കാരണം എനിക്ക് നഷ്ടമായത് തന്നെ തന്നെയാണെന്നാണ് സരിത കത്തില്‍ പറയുന്നത്. ഒരു പ്രമുഖ എംപിക്കെതിരെയാണ് ആദ്യ ഭാഗത്തില്‍ ആക്ഷേപം ഉന്നയിച്ചുള്ളത്. തന്നെ എങ്ങനെയാണ് ലൈംഗികമായി ഉപയോഗിച്ചത് എന്നത് വിശദീകരിക്കുന്നതാണ് ഈ കത്ത്. ഇതിലെ പല ഭാഗങ്ങളും പ്രസിദ്ധീകരണ യോഗ്യമല്ല.
സരിത എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയ യാര്‍ത്ഥ കുറിപ്പ് ഇതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 24 പേജുള്ള കത്താണിത്. എന്നാല്‍ കത്ത് തന്റേതല്ലെന്ന് സരിത എസ് നായര്‍ പ്രതികരിച്ചു. താന്‍ ഇങ്ങനെ ഒരു കാര്യം എഴുതിയിട്ടില്ല, ഇതിന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കുകയാണെന്നും സരിത എസ് നായര്‍ പറഞ്ഞു. തന്‍റെ കൈയ്യക്ഷരം അല്ല കത്തില്‍ ഉള്ളതെന്നും സരിത വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കത്തിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications