കത്ത് ഒറിജിനല്‍; ദൃശ്യവുമുണ്ട്; കേസുകൊടുക്കാന്‍ വെല്ലുവിളിച്ച് സരിത
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ലൈംഗിക ആരോപണം ഉള്‍ക്കൊള്ളുന്ന കത്ത് തന്റേത് തന്നെയാണെന്നും ജയിലില്‍ വെച്ച് താനെഴുതിയതാണെന്നും സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. കത്ത് മറ്റാരോ എഴുതിയത് ആണെന്ന സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവായി തന്റെ കൈയ്യില്‍ ദൃശ്യങ്ങളുണ്ട്. അത് പുറത്തുവിടും. ആരോപണങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ സരിത വെല്ലുവിളിച്ചു. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ കേസു കൊടുക്കണം. ഏത് അന്വേഷണ സംഘത്തിനും താന്‍ തെളിവുകള്‍ കൈമാറുമെന്നും സരിത പറഞ്ഞു.

യഥാര്‍ഥ കത്ത് ഫോറന്‍സിക് പരിശോധന നടത്തുന്നതിനും താന്‍ സമ്മതമാണ്. എന്നാല്‍ കേരളത്തിലെ അന്വേഷണ സംവിധാനങ്ങളില്‍ വിശ്വാസമില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഫെനിയുടെ ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധങ്ങളാണ്. കത്തില്‍ കൂട്ടിച്ചേര്‍ക്കുകയോ തിരുത്തലുകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും സരിത പറഞ്ഞു.
സരിത എസ്. നായര്‍ ജയിലില്‍ വച്ചെഴുതിയ കത്ത് താന്‍ വായിച്ചിരുന്നെന്നും അതില്‍ മുഖ്യമന്ത്രിയുടെ പേര് ഇല്ലായിരുന്നെന്നും ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കത്ത് പുറത്തുവിട്ടത് ഗണേഷ് കുമാറാണ്. മുഖ്യമന്ത്രിയെ താഴെ ഇറക്കുകയാണ് കത്തിന്റെ ഉദ്ദേശമെന്നും മാധ്യമങ്ങളോട് ഫെനി പറഞ്ഞിരുന്നു.












Click it and Unblock the Notifications