കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയ്ക്ക് സോളാര്‍ കമ്മീഷനെ വിലയില്ലേ... സഹകരിയ്ക്കില്ലെന്ന്!!!

Google Oneindia Malayalam News

കോഴിക്കോട്: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനെ സരിത എസ് നായര്‍ വില വയ്ക്കുന്നില്ലേ... കഴിഞ്ഞ കുറേ തവണയായി കമ്മീഷന് മുന്നില്‍ ഹാജരാകാതിരിയ്ക്കുകയാണ് സരിത. വിവാദ കത്ത് ഹാജരാക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ സാധ്യമല്ലെന്നാണ് അവര്‍ പറഞ്ഞത്.

ഇപ്പോഴിതാ സരിത തന്റെ നിലപാട് കൂടുതല്‍ കടുപ്പിയ്ക്കുന്നു. സോളാര്‍ കമ്മീഷനോട് സഹകരിയ്ക്കില്ലെന്നാണ് സരിത വ്യക്തമാക്കുന്നത്.

വിവാദ കത്ത് ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സരിതയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചിട്ടുണ്ട്.

സഹകരിയ്ക്കില്ല

സഹകരിയ്ക്കില്ല

സോളാര്‍ കമ്മീഷനുമായി സഹകരിയ്ക്കില്ലെന്നാണ് സരിത എസ് നായര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.

മനുഷ്യത്വ രഹിതം

മനുഷ്യത്വ രഹിതം

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തന്നോട് മനുഷ്യത്വ രഹിതമായാണ് പെരുമാറുന്നത് എന്നതാണ് സരിതയുടെ ആക്ഷേപം. സ്ത്രീ എന്ന പരിഗണന പോലും കമ്മീഷന്‍ തരുന്നില്ലെന്നാണ് ആക്ഷേപം.

ഭാവിയെ കരുതി

ഭാവിയെ കരുതി

തന്റേയും മക്കളുടേയും ഭാവിയെ കരുതിയാണ് കത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കത്ത് എന്നതണ് സരിതയുടെ വാദം.

തെറ്റ് പറ്റിപ്പോയി

തെറ്റ് പറ്റിപ്പോയി

കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതോടെ അതിന്റെ ഹസ്യ സ്വഭാവം നഷ്ടപ്പെട്ടു എന്നാണ് കമ്മീഷന്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ അന്ന് അത് വിവേകക്കുറവ് മൂലം സംഭവിച്ചതാണെന്നാണ് സരിത ഇപ്പോള്‍ പറയുന്നത്.

കത്തിന് സ്‌റ്റേ

കത്തിന് സ്‌റ്റേ

ഈ മാസം അവസാനം സരിത കത്ത് ഹാജരാക്കണം എന്നായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഈ ഉത്തരവിന് സരിത ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചുകഴിഞ്ഞു.

 രണ്ടാഴ്ചത്തേയ്ക്ക് മാത്രം

രണ്ടാഴ്ചത്തേയ്ക്ക് മാത്രം

കത്ത് ഹാജരാക്കാനുള്ള കമ്മീഷന്‍ ഉത്തരവിന് രണ്ട് ആഴ്ചത്തേയ്ക്ക് മാത്രമാണ് സ്റ്റേ അനുവദിച്ചിട്ടുള്ളത്. അതിന് ശേഷം കത്ത് ഹാജരാക്കേണ്ടി വന്നേക്കും.

English summary
Saritha S Nair says she will not cooperate with Solar Judicial Commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X