വിവാഹം കഴിഞ്ഞിട്ടും 4വര്‍ഷം കന്യകയായി ജീവിച്ചുവെന്ന് സരിത എസ് നായര്‍
തിരുവനന്തപുരം: തന്റെ സ്വകാര്യതയെക്കുറിച്ചുള്ള തുറന്നു പറച്ചിലുമായി സരിത എസ് നായര്‍ രംഗത്ത്. വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ തനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരാള്‍ക്ക് വേണ്ടി എടുത്തതാണെന്ന് സരിത വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തോളം ഭര്‍ത്താവ് തന്നെ സ്പര്‍ശിച്ചിട്ടില്ലെന്നും അത്രയും കാലം താന്‍ കന്യകയായിട്ടാണ് കഴിഞ്ഞതെന്നും സരിത പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സരിത ഇക്കാര്യം പറഞ്ഞത്.
തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണെന്നും സരിത പറയുന്നു. വാട്ട്‌സ് ആപ്പില്‍ പ്രചരിച്ച വീഡിയോകള്‍ ഡിലീറ്റ് ചെയ്തവയായിരുന്നു. എന്നാല്‍ അവ വീണ്ടും ചികഞ്ഞെടുത്ത് പ്രചരിപ്പിയ്ക്കുകയായിരുന്നു. ഇതില്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സരിത പറയുന്നു.

അപവാദ പ്രചാരണം നടത്തി തന്റെ കുടുംബജീവിതം തകര്‍ത്ത്ത ബിജു രാധാകൃഷ്ണനാണെന്നും സരിത പറയുന്നു. ബിജുവിന്റെ കമ്പനിയില്‍ നിന്ന് രാജി വച്ചെങ്കിലും വീണ്ടും അപവാദ പ്രചാരണം നടത്തി തിരികെ എത്തിയ്ക്കുകയായിരുന്നുവെന്നും സരിത പറയുന്നു. ആരുടേയും പണം താന്‍ തട്ടിയെടുത്തിട്ടില്ലെന്നും സരിത പറയുന്നു.
തന്നെ വേശ്യയായി മുദ്രകുത്തുന്നത് അവസാനിപ്പിയ്ക്കണമെന്നും സരിത. നടന്‍ നീരജ് മാധവിന്റെ ടമാര്‍ പഠാര്‍ പ്രയോഗത്തിനെതിരെയും സരിത ആഞ്ഞടിയ്ക്കുന്നു. ആരു വിളിച്ചാലും കൂടെപ്പോകുന്നയാളല്ല താനെന്നും സരിത. വിവാഹം കഴിഞ്ഞ് നാല് വര്‍ഷക്കാലം ഭര്‍ത്താവ് തന്നെ സ്പര്‍ശിച്ചിട്ടില്ലായിരുന്നുവെന്നും അത്രയും കാലം താന്‍ കന്യകയായിട്ടാണ് കഴിഞ്ഞതെന്നും സരിത പറയുന്നു.












Click it and Unblock the Notifications