Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയ്ക്ക് ചാരപ്പണി നടത്തുന്നത് ഇന്‍റലിജന്‍സ് മേധാവിയോ? ഭീഷണി സംഭാഷണം പുറത്ത്

തിരുവനന്തപുരം: ഉന്നത ബന്ധം അവകാശപ്പെട്ട് സരിത എസ് നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകള്‍ പുറത്ത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലിന് വഴിയൊരുക്കിയ ടീം സോളാര്‍ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖര്‍ നായരുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് സരിത ഉന്നത പൊലീസ് ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. ഭീഷണിയ്ക്ക് പുറമെ അസഭ്യവര്‍ഷവും നടത്തുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലാണ് സരിതയുടെ ഭീഷണി പുറത്ത് വിട്ടത്.

ഇന്റലിജന്‍സ് മേധാവിയാണ് തനിയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നത് എന്ന് അവകാശപ്പെട്ടാണ് സരിതയുടെ ഭീഷണി. രാജശേഖരന്‍ നായരുടെ ഓരോ നീക്കവും താന്‍ അറിയുന്നുണ്ടെന്നാണ് സരിതയുടെ അവകാശവാദം. തനിയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് ഇന്റലിജന്‍സ് മേധാവിയാണെന്നും സരിത പറയുന്നു.

Saritha S Nair

രാജശേഖരനെ നിരീക്ഷിയ്ക്കുന്നത് താനല്ലെന്നും പൊലീസാണെന്നും സരിത പറയുന്നു. സരിതയുടെ ഭീഷണിയെത്തുടര്‍ന്ന് രാജശേഖരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ട പ്രകാരം രാജശേഖരന്‍ കൈമാറുന്ന തെളിവുകളില്‍ ഈ സംഭാഷണത്തിന്റെ പൂര്‍ണരൂപവും ഉണ്ടാകും. പണം കൈമാറുന്ന സിഡി നല്‍കാമെന്ന് ഉറപ്പ് നല്‍കി ഫെനി ബാലകൃഷ്ണന്‍ തന്നെ മാവേലിക്കരയിലേയ്ക്ക് ക്ഷണിയ്ക്കുന്ന ഫോണ്‍വിളിയുടെ ശബ്ദരേഖയും കമ്മീഷന് കൈമാറാനാണ് രാജശേഖരന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+