കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിലെ ചിലര്‍ക്കു സ്ത്രീ ഉപഭോഗവസ്തു!! വീണ്ടും ഞെട്ടിച്ച് സരിത, പുതിയ പരാതി ഇങ്ങനെ...

മുഖ്യമന്ത്രിക്ക് നേരിട്ടാണ് സരിത പരാതി നല്‍കിയത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ചിലര്‍ക്ക് താന്‍ ഉപഭോഗ വസ്തു, തുറന്നടിച്ച് സരിത | Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് സരിത പരാതി സമര്‍പ്പിച്ചത്.

മുന്‍ അന്വേഷണസംഘത്തിനെതിരേയാണ് സരിതയുടെ പരാതി. സരിത നല്‍കിയ പരാതി മുഖ്യമന്ത്രി ഡിജിപിക്കു കൈമാറിയിട്ടുണ്ട്. ഈ കത്തിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ആരാധകര്‍ ഭയപ്പെട്ടത് സംഭവിക്കുമോ? ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും, നിര്‍ണായക യോഗം...ആരാധകര്‍ ഭയപ്പെട്ടത് സംഭവിക്കുമോ? ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും, നിര്‍ണായക യോഗം...

ഇനിയെല്ലാം അയ്യന്റെ കൈയില്‍... 'സഹായം തേടി' ദിലീപെത്തി, ഊഷ്മള സ്വീകരണം, വീഡിയോ...ഇനിയെല്ലാം അയ്യന്റെ കൈയില്‍... 'സഹായം തേടി' ദിലീപെത്തി, ഊഷ്മള സ്വീകരണം, വീഡിയോ...

ഭൂരിഭാഗം പേരും പ്രതിയായേനെ..

ഭൂരിഭാഗം പേരും പ്രതിയായേനെ..

സോളാര്‍ കേസില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാവുമായിരുന്നുവെന്ന് സരിത മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പറയുന്നു.

പരാതി അട്ടിമറിക്കപ്പട്ടു

പരാതി അട്ടിമറിക്കപ്പട്ടു

പോലീസിനെയും ജുഡീഷ്യറിയെയും മറ്റ് ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി പരാതി അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും സരിത ആരോപിക്കുന്നു.

മോശമായി ചിത്രീകരിക്കാന്‍ ശ്രമം

മോശമായി ചിത്രീകരിക്കാന്‍ ശ്രമം

ചാനല്‍ ചര്‍ച്ചകളില്‍ തന്നെ മോശമായി ചിത്രീകരിക്കാനാണ് യുഡിഎഫുകാര്‍ മല്‍സരിച്ചതെന്നും സരിത പരാതിയില്‍ കുറിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി പറഞ്ഞത് അനുസരിച്ചു

ഉമ്മന്‍ ചാണ്ടി പറഞ്ഞത് അനുസരിച്ചു

ഉമ്മന്‍ ചാണ്ടി പിതൃതുല്യനാണെന്ന് താന്‍ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ കാരണം ഉമ്മന്‍ ചാണ്ടിയും തമ്പാനൂര്‍ രവിയുമാണ്. ഇവര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് താന്‍ അന്ന് അങ്ങനെ പറഞ്ഞതെന്നും സരിത വെളിപ്പെടുത്തി.

ചൂഷണം ചെയ്തു

ചൂഷണം ചെയ്തു

തന്റെ നിസ്സഹായ അവസ്ഥയില്‍, തന്റെ കമ്പനിയുടെ പ്രശ്‌നങ്ങളുടെ മറവില്‍ ചൂഷണം ചെയ്ത ഒരുകൂട്ടം യുഡിഎഫ് നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. പരാതി പറയാനുള്ള പദവിയില്‍ ഇരിക്കുന്ന ആള്‍ തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും സരിത പരാതിയില്‍ കുറിച്ചു.

സ്ത്രീ ഉപഭോഗവസ്തു

സ്ത്രീ ഉപഭോഗവസ്തു

മറ്റു പ്രൊജക്ടിനും പണത്തിനു വേണ്ടി തനിക്ക് ആര്‍ക്കു മുന്നിലും വഴങ്ങേണ്ടി വന്നിട്ടില്ല. പക്ഷെ തന്റെ വ്യക്തിജീവിതത്തിലെ ദുരന്തങ്ങള്‍ മുതലെടുത്ത് ഭരണത്തില്‍ ഇരുന്നവര്‍ ശാരീരികമായി നേടിയെടുത്തതിന് തന്റെ സമ്മതമുണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ സ്ത്രീയെ വെറും ഉപഭോഗവസ്തുവായി കണ്ടിരുന്നതായും സരിത ആരോപിച്ചു.

എല്ലാം സത്യം മാത്രം

എല്ലാം സത്യം മാത്രം

കത്തിലും സോളാര്‍ കമ്മീഷനിലും പറഞ്ഞ കാര്യങ്ങളെല്ലാം ജീവിതത്തില്‍ സംഭവിച്ചതാണെന്നും സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വിശദമാക്കി.

English summary
Saritha nair gives new complaint to CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X