മാപ്പ് പറയുന്ന പ്രശ്നമേ ഉദിക്കുന്നില്ല, വിവാദത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂരും കനിമൊഴിയും
ദില്ലി: റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. രാജ്യത്തെ പീഡനങ്ങളെ കുറിച്ച് വളരെ സാധാരണമായ ഒരു പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി നടത്തിയത് എന്നും അതിനാല്‍ മാപ്പ് പറയുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ കത്തിയെരിയുമ്പോള്‍ ജനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള ബിജെപി തന്ത്രം മാത്രമാണിതെന്നും ശശി തരൂര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഡിഎംകെ നേതാവ് കനിമൊഴിയും രംഗത്ത് വന്നിട്ടുണ്ട്. ''പ്രധാനമന്ത്രി എല്ലായ്പ്പോഴും മെയ്ക് ഇന്‍ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നു. അതിനെ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ എന്താണ് നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത്. അതാണ് രാഹുല്‍ ഗാന്ധി പറയാന്‍ ശ്രമിച്ചത്. ദൗര്‍ഭാഗ്യവശാല്‍ മേക്ക് ഇന്‍ ഇന്ത്യ അല്ല സംഭവിക്കുന്നത്. പകരം നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണ്. അക്കാര്യത്തിലാണ് ആശങ്കയുളളതെന്ന്'' കനിമൊഴി പറഞ്ഞു.

രാഹുല്‍ ഗാന്ധി സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ചാണ് സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ലോക്സഭയില്‍ വന്‍ പ്രതിഷേധം അരങ്ങേറിയത്. രാജ്യസഭയിലും രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം അരങ്ങേറി. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, രാജ്നാഥ് സിംഗ്, പ്രഹ്ളാദ് ജോഷി അടക്കമുളളവര്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്നാണ് ബിജെപിയുടെ ആവശ്യം.
എന്നാല്‍ മാപ്പ് എന്നൊരു ചോദ്യത്തിന് പോലും പ്രസക്തി ഇല്ലെന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. സഭയില്‍ മറുപടി നല്കാന് രാഹുല്‍ ഗാന്ധിക്ക് അനുമതി സ്പീക്കര്‍ നല്‍കിയിരുന്നില്ല. പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി. മാത്രമല്ല ദില്ലിയെ റേപ് ക്യാപിറ്റല്‍ എന്ന് നരേന്ദ്ര മോദി വിളിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടാണ് രാഹുല്‍ ഗാന്ധി ബിജെപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications