വിദേശസുന്ദരികളെ വെച്ച് കലാപമുണ്ടാക്കാൻ സംഘികൾ...!! പൊളിച്ചടുക്കി ശശി തരൂർ...!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തെ തുറന്നുകാട്ടി ശശി തരൂര്‍ എംപി. വിദേശികളായ യുവതികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തെയാണ് ശശി തരൂര്‍ പൊളിച്ചു കളഞ്ഞത്. ഇത്തരം വ്യാജ ട്വിറ്റര്‍ ഐഡികള്‍ വഴി ബിജെപി വന്‍ പ്രചാരണമാണ് നടത്തുന്നത്.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ബിജെപി ഓഫീസിന് നേരെ നടന്ന ബോംബാക്രമണം ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ വെച്ചാണ് പ്രചാരണം. വിദേശികളായ യുവതികളുടെ പേരും ഫോട്ടോയും വെച്ചാണ് ആക്രമണത്തിന് എതിരെ പ്രതികരിക്കണം എന്നതടക്കം ആവശ്യപ്പെടുന്ന ട്വീറ്റുകള്‍ പ്രചരിക്കുന്നത്.

sashi

ഇത്തരം ഫേക്ക് ഐഡികളില്‍ നിന്നും പതിനഞ്ചിലധികം തവണയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ശശി തരൂര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റിട്ടിരിക്കുന്നത്. കേരളത്തില്‍ പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഇത്തരം വ്യാജ ഐഡികള്‍ പൂട്ടിക്കണം എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയ പങ്ക് വെയ്ക്കുന്നത്.

English summary
Sashi Tharoor's facebook post against sangh parivar is viral
Please Wait while comments are loading...