കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ അയ്യപ്പന്റെ ശബ്ദം ഉയരുമോ? ശശികുമാര വര്‍മ ശരിക്കും ബിജെപി പാളയത്തിലേക്ക്? സൂചനകള്‍

Google Oneindia Malayalam News

പത്തനംതിട്ട: ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തന്ത്രപരമായി ഉപയോഗപ്പെടുത്താന്‍ ഉറച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍. ശബരിമല സ്ത്രീ പ്രവേശന വിധിയെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടുന്നതിനാണ് ബിജെപിയുടെ ശ്രമം. ഇതുവരെ ബിജെപി നേതൃത്വം നല്‍കിയ സമരങ്ങളും അത്തരത്തില്‍ ഉള്ളത് തന്നെ ആയിരുന്നു.

ബിജെപി ഏറ്റവും അധികം പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. ഇത്തവണ പത്തനംതിട്ട ലക്ഷ്യം വച്ച് ഒരുപാട് പേര്‍ ബിജെപി നേതൃത്വത്തില്‍ തന്നെ കരുക്കള്‍ നീക്കുന്നുണ്ട്.

എന്നാല്‍ പത്തനംതിട്ടയില്‍ പന്തളം മുന്‍ രാജകുടുംബത്തിന്റെ പ്രതിനിധിയായ ശശികുമാര വര്‍മയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്. ലോക്‌സഭയില്‍ അയ്യപ്പന്റെ ശബ്ദം മുഴങ്ങണം എന്നാണ് ആഗ്രഹം എന്ന് ശശികുമാര വര്‍മ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

Sasikumara Varma

ഇടതുപക്ഷത്തോട്, വിശിഷ്യാ സിപിഎമ്മിനോട് വളരെ അധികം അടുപ്പം പുലര്‍ത്തിയിരുന്ന കുടുംബം ആണ് പന്തളം മുന്‍ രാജകുടുംബം. ശശികുമാര വര്‍മ പാലോളി മുഹമ്മദ് കുട്ടി മന്ത്രിയായിരുന്ന സമയത്ത് പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ആയിരുന്നു ശശികുമാര വര്‍മ. എന്നാല്‍ ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് വര്‍മയും സിപിഎമ്മും തമ്മില്‍ അകലുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ ശശികുമാര വര്‍മ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ എന്നതില്‍ ഉറപ്പില്ല. വര്‍മയ്ക്ക് സമ്മതമെങ്കില്‍ പത്തനംതിട്ടയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാം എന്ന നിലപാടാണ് ബിജെപിയ്ക്കും ആര്‍എസ്എസിനും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അടിയന്തരാവസ്ഥ പീഡിതരുടെ സമ്മേളനത്തില്‍ ശശികുമാര വര്‍മ പങ്കെടുത്തിരുന്നു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

English summary
Sasikumara Varma may contest in Pathanamthitta Lok Sabha Constituency- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X