കേരളത്തിലെ പണക്കാർക്ക് പ്രിയങ്കരൻ.. കൂട്ടമരണത്തിലെ ദുരൂഹ സാന്നിധ്യമായ ജ്യോത്സ്യന് പിന്നാലെ പോലീസ്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശാസ്തമംഗലത്തെ കൂട്ട ആത്മഹത്യയുടെ ദുരൂഹത നീക്കാനുറച്ച് തന്നെയാണ് അന്വേഷണ സംഘത്തിന്റെ മുന്നോട്ട് പോക്ക്. അച്ഛനും അമ്മയും മകനും അടങ്ങുന്ന മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് എന്തിന് എന്ന ചോദ്യത്തിനാണ് പോലീസ് ഉത്തരം തേടുന്നത്. ആത്മഹത്യ തന്നെയല്ലേ എന്ന സംശയവും പോലീസിനെ കുഴക്കുന്നുണ്ട്. കാരണം മകന്‍ മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് അച്ഛനും അമ്മയും മരിച്ചിരിക്കുന്നത്.

ഒരു ജ്യോത്സ്യനാണ് ഈ കഥയിലെ ദുരൂഹ സാന്നിധ്യം. കന്യാകുമാരിക്കാരനായ ഈ ജ്യോത്സ്യ ന്റെ വേരുകള്‍ നേടി തമിഴ്‌നാട്ടിലേക്ക് വച്ച് പിടിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

ഞെട്ടിച്ച് കൂട്ട മരണം

ഞെട്ടിച്ച് കൂട്ട മരണം

തങ്ങള്‍ മരിക്കുകയാണ് എന്നും ബന്ധുക്കളെ വിവരം അറിയിക്കണം എന്നും പോലീസിന് ആത്മഹത്യക്കുറിപ്പ് എഴുതി അയച്ച ശേഷമാണ് ഒരു കുടുംബത്തിന്റെ കൂട്ടമരണം. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന്‍ സനാതനന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ കത്തില്‍ ഒരു ജ്യോത്സനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

സ്വത്ത് ജ്യോത്സന്

സ്വത്ത് ജ്യോത്സന്

കന്യാകുമാരിയിലെ ജ്യോത്സന് തങ്ങളുടെ സ്വത്തുക്കള്‍ ഇഷ്ടദാനം ചെയ്തിരിക്കുകയാണ് എന്നും സ്വത്തുക്കള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കണം എന്നുമായിരുന്നു കത്തില്‍. ഇത് പ്രകാരം ജ്യോത്സനെ പോലീസ് തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇയാളെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു.

ജ്യോത്സനെ ചോദ്യം ചെയ്തു

ജ്യോത്സനെ ചോദ്യം ചെയ്തു

മൂന്നംഗ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിയില്ല എന്നാണ് ജ്യോത്സന്‍ പോലീസിനോട് പറഞ്ഞത്. തൂങ്ങി മരിച്ച കുടുംബത്തെ തനിക്ക് കൃത്യമായി ഓര്‍മ്മയില്ല. കാരണം കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് ഓരോ ദിവസവും തന്നെ കാണാനെത്തുന്നതെന്നും ജ്യോത്സന്‍ പോലീസിന് മൊഴി നല്‍കി

കുടുംബത്തെ ഓർക്കുന്നില്ല

കുടുംബത്തെ ഓർക്കുന്നില്ല

ദിവസവും അനവധി സന്ദര്‍ശകരുള്ളതിനാല്‍ ആരെയും കൃത്യമായി ഓര്‍ത്ത് വെയ്ക്കാറില്ലെന്നും ജ്യോത്സന്‍ പറഞ്ഞു. സ്വത്തുക്കളും പണവും സുകുമാരന്‍ നായരും കുടുംബവും തന്റെ പേരില്‍ എഴുതി വെച്ചത് എന്തിനാണ് എന്ന് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി. ഇയാളെക്കുറിച്ചുള്ള മറ്റ് ചില വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

പണക്കാർക്ക് പ്രിയങ്കരൻ

പണക്കാർക്ക് പ്രിയങ്കരൻ

ഇയാള്‍ കേരളത്തില്‍ പണക്കാരുടെതടക്കം പ്രിയങ്കരനായ ജ്യോത്സനാണ് എന്നാണ് വിവരം. സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ഉള്ളവര്‍ പോലും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ട് മാത്രമേ ഇയാളെ കാണാന്‍ പോകാറുള്ളൂ. ഈ ജ്യോത്സന് തിരുനെല്‍വേലിയിലുള്ള ആശ്രമത്തില്‍ മരിച്ച മൂന്നുപേരും പോയിരുന്നതായി പറയപ്പെടുന്നുണ്ട്.

പോലീസ് തമിഴ്നാട്ടിലേക്ക്

പോലീസ് തമിഴ്നാട്ടിലേക്ക്

ജ്യോത്സന്റെ ആശ്രമത്തില്‍ താമസിക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പിക്കാന്‍ വേണ്ടി കൂടിയാണ് പോലീസ് തമിഴ്‌നാട്ടിലേക്ക് പോകുന്നത്. ഷാഡോ പോലീസ് അടക്കം സംഘത്തിലുണ്ട്. ജ്യോത്സനൊപ്പമാണ് പോലീസ് തിരുനെല്‍വേലിക്ക് തിരിച്ചിരിക്കുന്നത്. ഇയാളുടെ താമസസ്ഥലവും മറ്റും നേരിട്ട് വിലയിരുത്താനും പോലീസ് ഉദ്ദേശിക്കുന്നുണ്ട്.

English summary
Sasthamangalam Suicide: Police behind astrologer

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്