ആദ്യം ഇറാന്‍, പിന്നെ യെമന്‍, ഇപ്പോഴിതാ സിറിയയും: സൗദിയുടെ പുതിയ നീക്കങ്ങള്‍, ലക്ഷ്യമെന്ത്
അറബ് മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് മുസ്ലിം വിശ്വാസികള്‍ പുണ്യമാസമായി കരുതുന്ന റംസാന്‍ കടന്നു പോവുന്നത്. ഇറാന്‍-സൗദി അറേബ്യ, ഇറാന്‍-യുഎഇ, സൗദി അറേബ്യ-യെമന്‍ (ഹൂതി വിഭാഗം) തുടങ്ങിയ നിരവധി ചർച്ചകളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടന്നത്. ഈ ഒരു പാതയിലേക്കാണ് സിറിയയുമായുള്ള ബന്ധവും കടന്ന് വരുന്നത്. സിറിയക്കെതിരെ സ്വീകരിച്ച് വന്നിരുന്ന കടുത്ത നിലപാടില്‍ നിന്നും സൗദി അടക്കം മാറി ചിന്തിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
2011ൽ പ്രതിഷേധത്തെത്തുടർന്ന് സിറിയയിൽ ആഭ്യന്തര കലഹങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ, പ്രസിഡന്റ് ബാഷർ അൽ-അസാദിന്റെ ഭരണകൂടത്തെ ഒറ്റപ്പെടുത്താനും അറബ് ലീഗിൽ നിന്ന് രാജ്യത്തെ പുറത്താക്കാനുമുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യയായിരുന്നു നേതൃത്വം നൽകിയത്. സെക്കുലർ അറബ് ബാത്ത് പാർട്ടി ഭരിക്കുന്ന സുന്നി ഭൂരിപക്ഷ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീണപ്പോൾ, സൗദി അറേബ്യയും ഗൾഫിലെ മറ്റ് സുന്നി സഖ്യകക്ഷികളും ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽപ്പെട്ട അസദിനെതിരെ പോരാടുന്ന വ്യത്യസ്ത വിമത ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും ചെയ്തു.

അസദ് ഭരണകൂടത്തെ അട്ടിമറിച്ച് സിറിയയിൽ ശരീഅത്ത് അടിസ്ഥാനമാക്കി ഒരു ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ച അഹ്രാർ അൽ-ഷാം ഉള്‍പ്പടേയുള്ള ഗ്രൂപ്പുകള്‍ക്ക് ഇത്തരത്തില്‍ പിന്തുണ ലഭിച്ചിട്ടുണ്ട്. സിറിയയുമായുള്ള നയതന്ത്ര ബന്ധങ്ങളും അറബ് രാജ്യങ്ങള്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി സിറിയയോടുള്ള മനോഭാവത്തില്‍ വലിയ മാറ്റങ്ങളാണ് മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും ഉണ്ടാവുന്നത്.
സമ്മർദ്ദം മുടിയെ ഇല്ലാതാക്കാം: പക്ഷെ പരിഹാരം വീട്ടില്‍ തന്നെയുണ്ട്
ഈ ആഴ്ച ആദ്യം, സിറിയയുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ ഏറ്റവും പുതിയ അറബ് രാജ്യമായി ടുണീഷ്യ മാറി. ചൊവ്വാഴ്ച സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ദമാസ്‌കസിലേക്ക് നേരിട്ടു പോയി അസദുമായി ചർച്ച നടത്തി. മെയ് മാസത്തിൽ അടുത്ത അറബ് ലീഗ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യ സംഘനടയിലേക്കുള്ള സിറിയയുടെ പുനപ്രവേശനത്തിനായി പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. ബശ്ശാർ അൽ-അസ്സാദുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പോലും കുറച്ച് വർഷങ്ങള്‍ക്ക് മുമ്പ് ആരും തയ്യാറായിരുന്നില്ല എന്നിടത്ത് നിന്നാണ് ഇത്തരം മാറ്റം.
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന വലിയ പുനഃക്രമീകരണങ്ങളുടെ ഭാഗം തന്നെയാണ് ഈ മാറ്റങ്ങളെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന രഹസ്യ ചർച്ചയിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് മാർച്ച് 10 ന് സൗദി അറേബ്യ ഇറാനുമായി കരാറിലെത്തി. യെമനിലെ എട്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുമായും സൗദി ആദ്യ ഘട്ട ചർച്ചയും നടത്തി കഴിഞ്ഞു. രണ്ടാം ഘട്ടം പെരുന്നാളിന് പിന്നാലെ ആരംഭിക്കും.

ആഭ്യന്തര കലാപത്തില്‍ അസദ് മേധാവിത്വം സ്ഥാപിച്ചതും നിലവിലെ ചർച്ചകള്‍ക്ക് വഴിയൊരുക്കുന്നതില്‍ കാരണമായിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രാധാന്യം പുതുതായി നിലവില്‍ വന്ന ഇറാന്‍-സൌദി കരാറിനുമുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ഇറാനും സൗദി അറേബ്യയും എതിർ പക്ഷത്തായിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങൾ സിറിയയിലെ വിവിധ വിമത വിഭാഗങ്ങളെ പിന്തുണച്ചപ്പോൾ ഇറാനും റഷ്യയും അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുകയായിരുന്നു.
വിമതർ കൈക്കലാക്കിയ ഭൂരിഭാഗം പ്രദേശങ്ങളും അസദ് തിരിച്ചുപിടിക്കുന്നതിലേക്ക് നയിച്ചതില്‍ ഇറാന്റേയും റഷ്യയുടേയും പിന്തുണ നിർണ്ണായകമാണ്. ജിയാദിസ്റ്റ് തഹ്‌രീർ അൽ-ഷാം (അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള ഗ്രൂപ്പ്), കുർദിഷ് ഭരിക്കുന്ന വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബ് ഒഴികെയുള്ള രാജ്യത്തിന്റെ ഭൂരിഭാഗവും ഭരണകൂടം നേരിട്ട് നിയന്ത്രിക്കുകയാണ്. അസദിന്റെ ഈ വിജയം മിക്ക അറബ് രാജ്യങ്ങളെയും അവരുടെ തന്ത്രത്തെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചു.
2018 അവസാനത്തോടെ ഡമാസ്‌കസുമായി ഔപചാരികമായ ബന്ധം പുനഃസ്ഥാപിച്ച് യു.എ.ഇയാണ് ആദ്യ നീക്കം നടത്തിയത്. അതിനുശേഷം രണ്ടുതവണ അസദ് അബുദാബി സന്ദർശിച്ചു. ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പം ഡമാസ്കസിനും അതിന്റെ അറബ് അയൽക്കാർക്കുമുള്ള നയതന്ത്ര അവസരമായി മാറി. സിറിയയുടെ സഹായത്തിനായി അയല്‍ രാജ്യങ്ങള്‍ ഓടിയെത്തുകയും ചെയ്തു.

ജോർദാനാണ് ആദ്യം തന്നെ അസദ് ഭരണകൂടവുമായി ചർച്ച നടത്തിയത്. അത് മറ്റുള്ളവരും പിന്തുടർന്നു. സർക്കാരിനെ അട്ടിമറിക്കാനുള്ള സിറിയൻ പദ്ധതിക്കായി സൗദികൾ കോടിക്കണക്കിന് ഡോളർ ചെലവഴിച്ചുവെന്നാണ് ടെഹ്‌റാൻ സർവകലാശാലയിലെ വേൾഡ് സ്റ്റഡീസ് ഫാക്കൽറ്റി അസോസിയേറ്റ് പ്രൊഫസർ ഫോഡ് ഇസാദിയെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.
എന്നാല്‍ ആഭ്യന്തരയുദ്ധത്തിൽ അസദ് വിജയിച്ചു എന്ന വസ്തുത മറ്റ് അറബ് രാജ്യങ്ങൾ അംഗീകരിച്ചു. അടുത്ത ഘട്ടം രാജ്യത്തിനകത്ത് രാഷ്ട്രീയ പരിഷ്കാരങ്ങൾക്കായി പ്രേരിപ്പിക്കുക, സിറിയൻ അഭയാർത്ഥികൾക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നുള്ളതാണ്. അവരിൽ ദശലക്ഷക്കണക്കിന് ഇപ്പോഴും അയൽ രാജ്യങ്ങളിൽ താമസിക്കുകയാണ്. മറ്റ് അറബ് രാജ്യങ്ങൾ ഭീഷണിയായി കരുതുന്ന ഇസ്ലാമിക ശക്തികളെ നിയന്ത്രണത്തിലാക്കുക എന്നതിനോടൊപ്പം ഡമാസ്കസിൽ ഇറാന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം പിൻവലിക്കുക എന്നുള്ളതും സൌദി അടക്കമുള്ള രാജ്യങ്ങളുടെ ലക്ഷ്യമാണ്.
അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് പശ്ചിമേഷ്യയുടെ പ്രക്ഷുബ്ധമായ സമകാലിക ചരിത്രത്തിലെ ഒരു വഴിത്തിരിവാകുമെങ്കിലും ആഭ്യന്തരയുദ്ധത്തിന് മുമ്പുള്ള സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് പല വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഒന്ന്, ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട ആഭ്യന്തരയുദ്ധത്തിന്റെ മുറിവുകൾ പല സിറിയക്കാരിലും ഇപ്പോഴും മാറിയിട്ടില്ല. ഇ സാഹചര്യത്തില്‍ രാജ്യത്ത് രാഷ്ട്രീയ പരിഷ്‌കാരങ്ങൾക്ക് അസദ് തയ്യാറാകുമോ, അതോടൊപ്പം തന്നെ കുർദിഷ് പ്രശ്‌നമോ ഇദ്‌ലിബ് പ്രശ്‌നമോ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് കണ്ടറിയണമെന്നും ഇസാദി വ്യക്തമാക്കുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്‍: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്‍, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്











Click it and Unblock the Notifications