Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്: ട്രംപ് പറയുന്നത് കേള്‍ക്കുക, അല്ലെങ്കില്‍ ഇസ്രായേല്‍ ആക്രമണം നേരിടുക

ആണവ കരാർ ചർച്ച ചെയ്യാനുള്ള ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ഗൗരവമായി പരിഗണിക്കണമെന്ന് സൗദി അറേബ്യ ഇറാനോട് നിർദേശിച്ചതായി വെളിപ്പെടുത്തല്‍. ഒന്നുകില്‍ അമേരിക്കയുമായി ആണവ കരാറില്‍ ഏർപ്പെടുക അല്ലെങ്കില്‍ ഇസ്രായേല്‍ അക്രമണം നേരിടാന്‍ തയ്യാറാകുകയെന്ന സന്ദേശം കഴിഞ്ഞ ഏപ്രിലില്‍ തന്നെ സൗദി അറേബ്യ ഇറാനെ അറിയിച്ചിരുന്നുവെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

മേഖലയിൽ കൂടുതൽ അസ്ഥിരത ഉണ്ടാകുമെന്ന സാധ്യതയിൽ ആശങ്കാകുലനായ സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി തന്റെ മകനും രാജ്യത്തെ പ്രതിരോധ മന്ത്രിയുമായ ഖാലിദ് ബിൻ സൽമാന്‍ രാജകുമാരനെ ഇറാനിലേക്ക് അയച്ചിരുന്നുവെന്നാണ് സൗദി സർക്കാർ വ്യത്തങ്ങളേയും രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥരേയും ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട് പറയുന്നത്.

iran-saudi

ഏപ്രിൽ 17 ന് ഇറാന്‍ പ്രസിഡൻഷ്യൽ കോമ്പൗണ്ടിലെ അടച്ചിട്ട മുറിയില്‍ നടന്ന യോഗത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സായുധ സേനാ മേധാവി മുഹമ്മദ് ബാഗേരി, വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി എന്നിവരും പങ്കെടുത്തിരുന്നു. ട്രംപിന്റെ നയതന്ത്ര നിർദേശം അംഗീകരിക്കണമെന്ന ആവശ്യമായിരുന്നു സൗദി അറേബ്യ പ്രധാനമായും ഇറാന് മുന്നില്‍ വെച്ചത്.

സൗദി അറേബ്യ, യു എ ഇ , ഖത്തർ എന്നിവയുൾപ്പെടെ ഗൾഫ് രാഷ്ട്രങ്ങൾ, ഇസ്രായേലിന്റെ ആക്രമണം മേഖലയിൽ വലിയ യുദ്ധത്തിന് കാരണമാകുമെന്ന് ആശങ്കപ്പെട്ട സമയം കൂടിയായിരുന്നു അത്. മേഖലയിലെ , യു എസ് സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ ഈ മൂന്ന് രാജ്യങ്ങളും ഇറാന്റെ പ്രതികാര ആക്രമണങ്ങൾക്ക് ലക്ഷ്യമാകാമെന്ന ഭീതിയും നിലനിന്നിരുന്നു.

ഇറാന്റെ ആണവ പദ്ധതിയെ പരിമിതപ്പെടുത്താനും അന്താരാഷ്ട്ര പരിശോധനകൾക്ക് വിധേയമാക്കാനും ലക്ഷ്യമിട്ട് 2015 ല്‍ ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (JCPOA) എന്ന ഇറാൻ ന്യൂക്ലിയർ കരാർ നിലവില്‍ വന്നിരുന്ന. എന്നാൽ, 2018-ൽ ട്രംപ് ഈ കരാറിൽ നിന്ന് യു എസിനെ പിൻവലിച്ചതോടെ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം വീണ്ടും ആരംഭിച്ചു. 2023-ന്റെ തുടക്കത്തിൽ, യു എൻ പരിശോധകർ ഇറാൻ ആയുധനിർമാണത്തിന് അനുയോജ്യമായ തലത്തിൽ യുറേനിയം സമ്പുഷ്ടീകരിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ട്രംപ് ഭരണകൂടം ഇറാനുമായി പുതിയ ഒരു ന്യൂക്ലിയർ കരാറിനായി ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ ആരംഭിച്ചത്.

ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കുകയും യു എസ് സാമ്പത്തിക ഉപരോധങ്ങൾ ലഘൂകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാന്‍ പുതിയ കരാർ അവതരിപ്പിച്ചത്.എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നയതന്ത്ര ശ്രമങ്ങളെ എതിർക്കുകയും, ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ സൈനിക ആക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തു.

മെയ് മാസത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നെങ്കിലും, ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഈ പദ്ധതി മാറ്റിവെച്ചു. എന്നാൽ, ട്രംപിന്റെ നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ, ഇസ്രായേൽ സ്വന്തം നിലയ്ക്ക് ആക്രമണം നടത്തുമെന്നാണ് നെതന്യാഹു പിന്നീട് വ്യക്തമാക്കിയത്. ഇസ്രായേലിന്റെ ഈ നിലപാട്, യു എസ്.-ഇറാൻ ചർച്ചകളെ സാധ്യതകളെ ഇല്ലാതാക്കുമെന്ന ആശങ്കയും ശക്തമാണ്.

2003-ലെ ലിബിയയുടെ ആണവ നിരായുധീകരണ മാതൃകയിൽ, ഇറാന്റെ ആണവ പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്നാണ് നെതന്യാഹു ആവശ്യപ്പെടുന്നത്. 'ഇറാന് ആണവായുധങ്ങൾ ഉണ്ടാകരുത്' എന്നായിരുന്നു ഒരു വീഡിയോ സന്ദേശത്തല്‍ ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. എന്നാല്‍ ഇറാനുമായി ഇതുവരെ നടത്തിയ നയതന്ത്ര ചർച്ചകളെ വളരെ ഫലപ്രദം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഒമാനില്‍ ഏപ്രിൽ 12 മുതൽ നടക്കുന്ന ചർച്ചകളിൽ, യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ഉള്‍പ്പെടേയുള്ള ഉന്നത വ്യക്തികളാണ് പങ്കെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+