സൗദിക്കാർ വേറെ ലെവലാണ്: സ്വർണ വില കൂടിയതിന് പുല്ലു വില: ആഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നു
സ്വർണ്ണ വില റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചതോടെ സ്വർണാഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. വിലവർധനവ് മൊത്തം വാങ്ങല്‍ മൂല്യത്തില്‍ ഉയർച്ച ഉണ്ടാക്കിയെങ്കിലും അളവ് സമീപകാലത്തായി വലിയ തോതില്‍ കുറഞ്ഞതായി കേരളത്തിലെ പ്രമുഖ ജ്വല്ലറി വ്യവസായികള്‍ നിരന്തരം ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ പ്രതിഭാസമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയാണ് സൗദി അറേബ്യക്ക് പറയാനുള്ളത്.
ആഗോളതലത്തില്‍ സ്വർണത്തിന്റെ ആവശ്യകത കുറഞ്ഞപ്പോഴും സൗദി അറേബ്യയില്‍ ജനങ്ങള്‍ റെക്കോർഡ് അളവിൽ സ്വർണം വാങ്ങുന്നത് തുടരുകയാണെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 2025-ലെ ആദ്യ പാദത്തിൽ സൗദിയിലെ സ്വർണാഭരണ ആവശ്യകത 35 ശതമാനം വർധിച്ചപ്പോൾ ആഗോളതലത്തിൽ 21 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണവില ആഗോള തലത്തില്‍ ഔണ്‍സിന് 3,794 ഡോളറിന് മുകളിലെത്തിയിട്ടും ഈ പ്രവണത തുടരുന്നുവെന്നതാണ് ശ്രദ്ധേയം.

ഇന്ത്യയിലേത് പോലെ സൗദി അറേബ്യയിലും സ്വർണാഭരണങ്ങള്‍ സമ്പാദ്യം എന്ന ധർമ്മവും നിർവ്വഹിക്കുന്നു. വിവാഹങ്ങൾ, മതപരമായ ആഘോഷ സമയങ്ങള്‍ തുടങ്ങിയ സന്തോഷ നിമിഷങ്ങളിലെല്ലാം സ്വർണ്ണം സ്വന്തമായി വാങ്ങുന്നവരും പ്രിയപ്പെട്ടവർക്കായി വാങ്ങി നല്‍കുന്നവരും നിരവധിയാണ. വിവാഹ സമ്മാനങ്ങളായോ പാരമ്പര്യ സമ്പത്തായോ തലമുറകളിലൂടെ സമ്പത്ത് കൈമാറുന്നതിന് സ്വർണം പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ 70 ശതമാനം വാങ്ങലുകളും ഇത്തരം നിക്ഷേപ ലക്ഷ്യങ്ങള്‍ വെച്ചുള്ളതാണെങ്കില്‍ തെക്കൻ മേഖലകളിൽ പ്രധാനമായും അലങ്കാരമാണ് ലക്ഷ്യമെന്നും റിപ്പോർട്ടില്‍ പറയുന്നു.
2025 ആദ്യ പാദത്തിൽ ആഗോള തലത്തില്‍ സ്വർണത്തിന്റെ ആവശ്യകത 21 ശതമാനം കുറഞ്ഞപ്പോള്‍ സൗദിയിൽ വിറ്റുമോപയത് 11.5 ടൺ സ്വർണാഭരണമാണ് . സ്വർണവില 34 ശതമാനം ഉയർന്ന് 3,500 ഡോളറിന് മുകളിലെത്തിയിട്ടും (ഇപ്പോൾ 3,794 ഡോളറാണ്) ഈ വർധനവ് തുടരുകയാണ്. ആഭരണങ്ങൾ പ്രധാനമാണെങ്കിലും കട്ടികളിലും നാണയങ്ങളിലും നിക്ഷേപിക്കുന്ന സൗദി നിവാസികളുടെ എണ്ണത്തിലും വലിയ തോതില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. നിക്ഷേപ-ഗ്രേഡ് സ്വർണത്തിന്റെ ആവശ്യകത 15 ശതമാനം വർധിച്ചു.
സാമ്പത്തിക പ്രതിസന്ധികൾ സുരക്ഷിത നിക്ഷേപമായി സ്വർണ്ണം പരമ്പരാഗതമായി തന്നെ നിലകൊള്ളുന്നു. ജീവിതച്ചെലവ് വർധനവും ആഗോള വിപണി അസ്ഥിരതയും കണക്കിലെടുക്കുമ്പോൾ, സൗദി കുടുംബങ്ങൾ സ്വർണത്തെ പണപ്പെരുപ്പത്തിനെതിരെയുള്ള കരുതല്‍ ശേഖരമായി വലിയ തോതില്‍ പരിഗണിക്കുന്നു. തലമുറകളിലൂടെ മൂല്യം നിലനിർത്തുന്നതാണ് സ്വർണത്തിന്റെ മറ്റൊരു പ്രത്യേകത.
അതേസമയം യുവാക്കളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ മറ്റൊരു പ്രവണതയും കാണാന്‍ സാധിക്കും. ഭൗതിക സ്വർണത്തിന്റെ സാംസ്കാരിക മൂല്യം അവർ വിലമതിക്കുമ്പോഴും, ഡിജിറ്റൽ സ്വർണ പ്ലാറ്റ്ഫോമുകൾ, ഫ്രാക്ഷണൽ ഉടമസ്ഥത, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ETFs) തുടങ്ങിയ ആധുനിക നിക്ഷേപ മാർഗ്ഗങ്ങളില്‍ പണം ഇറക്കുന്നവരുടെ എണ്ണത്തിലും വലിയ തോതില്‍ വർധനവുണ്ട്. പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നത് സ്വർണത്തിന്റെ പ്രസക്തി ഉയർത്തുന്നു. ഇത് തന്നെയാണ് രാജ്യത്തെ വില്‍പ്പന ഉയർന്ന് നില്‍ക്കാനുള്ള പ്രധാന കാരണമായും വിലയിരുത്തപ്പെടുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ സ്വർണ്ണ വില്‍പ്പനയില്‍ പ്രവാസികളുടെ പങ്കും വിലമതിക്കാനാകാത്താണ്. യു എ ഇയിലേയും സൗദിയിലേയുമെല്ലാം പ്രവാസികള്‍ രൂപയുടെ മൂല്യം കുറയുന്ന സാഹചര്യത്തില്‍ സ്വർണത്തില്‍ കൂടുതലായി നിക്ഷേപിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതായത് ദിർഹമിനെതിരെ രൂപ ദുർബലമാകുമ്പോൾ യു എ ഇയിൽ നിന്നും സ്വർണം വാങ്ങുന്നത് കൂടുതല്‍ ലാഭകരമാകുന്നു.
അതേസമയം കേരളത്തില്‍ ഇന്ന് സ്വർണ വില വീണ്ടും പുതിയ ഉയരം താണ്ടിയിരിക്കുകയാണ്. സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു പവന്റെ വില 85,000 രൂപ ഭേദിച്ചു. ഇന്ന് 680 രൂപ ഉയർന്ന് പവൻ 85,360 രൂപയിലെത്തി. ഇക്കഴിഞ്ഞ 23ന് രേഖപ്പെടുത്തിയ 84,840 രൂപയെന്ന റെക്കോർഡാണ് ഇതോടെ തകർന്നത്.
-
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്










Click it and Unblock the Notifications