ബഫർ സോൺ: ഇടത് മുഖമുദ്ര വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമെന്ന് വീണ്ടും തെളിഞ്ഞു: എംവി ജയരാജന്‍
കണ്ണൂർ: ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതിയുടെ 2023 ഏപ്രിൽ 26ന്റെ വിധി വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് എൽ ഡി എഫിന്റെ മുഖമുദ്രയെന്ന് വ്യക്തമാക്കുന്നതാണെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾക്കൊള്ളുന്ന സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധി പരിസ്ഥിതി ലോലപ്രദേശമാക്കിയും കൃഷി ഉൾപ്പെടെയുള്ള നിർമിതികൾ നിരോധിച്ചുകൊണ്ടും ഉള്ള ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത് 2022 ജൂൺ 3നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇത്തരമൊരു ഉത്തരവുണ്ടായത് മുതലും അതിനുമുൻപും ജനവാസമേഖലയെ ബഫർസോണിൽ നിന്നും ഒഴിവാക്കണമെന്ന നിലപാടാണ് എൽ ഡി എഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ അന്നത്തെ യു പി എ സർക്കാർ വനമേഖലയിൽ നിന്നും 10 കിലോമീറ്ററിനുള്ളിലും, യു ഡി എഫ് സർക്കാർ 12 കിലോമീറ്ററിനുള്ളിലും കൃഷിഉൾപ്പെടെയുള്ളവ നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണിറക്കിയത്. സുപ്രീംകോടതി വിധിയെത്തുടർന്ന് എൽഡിഎഫ് ഉപഗ്രഹസർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനമെടുത്തു.

കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ജനവാസമേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉപഗ്രഹ സർവ്വേ റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, ആറളം, കേളകം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളെക്കുറിച്ച് റിപ്പോർട്ടിലുള്ള ഭാഗങ്ങൾ അവ്യക്തമായതിനാൽ ഫിസിക്കൽ സർവ്വേ നടത്താൻ തീരുമാനിച്ചു. അതിനുശേഷം ന്യൂനതകൾ പരിഹരിക്കാൻ ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുകയും ചെയ്തു. സി പി ഐ(എം) പ്രവർത്തകരുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചതായും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
ഓൺലൈനായി പരാതികൾ 162 എണ്ണമാണ് ഇത്തരം ഹെൽപ് ഡെസ്‌കുകൾ മുഖേന അയച്ചത്. കേരളത്തിൽ നിന്ന് ആകെ ലഭിച്ച പരാതികൾ കൂടി പരിഗണിച്ചുകൊണ്ട് റിപ്പോർട്ട് സമഗ്രമാക്കിക്കൊണ്ടാണ് ജനവാസമേഖലയെ ഒഴിവാക്കണമെന്ന് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ നിയമസഭ ഐകകണേ്ഠ്യന പ്രമേയവും ഈ വിഷയത്തിൽ പാസ്സാക്കിയിരുന്നു. എന്നാൽ യു ഡി എഫ് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം എന്നതുപോലെ സർക്കാറിനെതിരെ മലയോര ജനതയെ ഇളക്കിവിടാൻ ശ്രമിച്ചു.
സത്യം ജനങ്ങളിലെത്തിക്കാൻ സി പി ഐ (എം) പ്രവർത്തകർ അക്കാലത്ത് രംഗത്തിറങ്ങി. വൈദികർ അടക്കമുള്ളവരെ ഇതെഴുതുന്നയാൾ അടക്കമുള്ള സിപിഐ(എം) പ്രവർത്തകർ നേരിട്ട് കണ്ടു. അന്ന് നൽകിയ ഉറപ്പാണ് മലയോരജനതയ്‌ക്കൊപ്പം ഞങ്ങളുണ്ടാവുമെന്ന്. ജനവാസമേഖലയെ ഒഴിവാക്കാൻ ഏതറ്റം വരെയും എൽ ഡി എഫ് സർക്കാർ പോകുമെന്ന്. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തം,
അതാണ് സുപ്രീംകോടതി വിധിയോടെ സാധൂകരിച്ചിരിക്കുന്നത്. സി പി ഐ(എം) പ്രവർത്തകർക്ക് സംതൃപ്തി നൽകുന്നതാണ് ഇക്കാര്യം എന്നത് മാത്രമല്ല, മലയോര ജനതയെ തെറ്റായ ചിന്തയിലേക്ക് നയിക്കുന്നവർക്ക് ഒരു തിരിച്ചടി കൂടിയാണ് സുപ്രീംകോടതി വിധി. അതുകൊണ്ടാണ് മലയോര ജത ആഹ്ലാദം പ്രകടിപ്പിക്കുകയും എൽ ഡി എഫ് സർക്കാറിനെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications