സ്കൂൾ തുറക്കൽ: സർക്കാർ നടപടിക്ക് വിദ്യാർത്ഥി - തൊഴിലാളി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സ്കൂൾ തുറക്കാനുള്ള സർക്കാരിന്റെ നടപടികൾക്ക് വിദ്യാർത്ഥി സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും പിന്തുണ. കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മുൻഗണന എന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കാൻ ഉള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക് വിദ്യാർത്ഥി സംഘടനകളും തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംഘടനകൾ പിന്തുണ അറിയിച്ചത്. 13 വിദ്യാർത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തിൽ പങ്കെടുത്തു.

മേയർമാരുടേയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗവും ഇന്ന് നടന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. ഡി ഡി ഇ, ആർ ഡി ഡി, എ ഇ എന്നീ ഉദ്യോഗസ്ഥരുടെ യോഗവും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. വിദ്യാഭ്യാസ ഉപഡയറക്ടർമാരുടേയും എയ്ഡഡ് സ്കൂൾ മാനേജർമാരുടേയും യോഗം വിളിച്ചുചേർക്കാൻ ഡി ഡി ഇ മാർക്ക് മന്ത്രി നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും യോഗങ്ങളിൽ പങ്കെടുത്തു .
ഈ മാസം 20 മുതൽ 30 വരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് . വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഓരോ സ്കൂളിലും ഒരു ഡോക്ടറുടെ എങ്കിലും സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സർക്കാർ - സ്വകാര്യ ഡോക്ടർമാരുടെ സേവനം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കാം. ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും.
പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പി ടി എ പുന:സംഘടിപ്പിക്കണം. പി ടി എ ഫണ്ട് സ്കൂൾ മെയിന്റനൻസിനായി ഉപയോഗിക്കാം. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ തുറക്കുന്നതിന് മുമ്പ് പരിശീലനം നൽകുന്ന കാര്യവും പരിഗണനയിലാണ്.
അതേസമയം, നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകാൻ ആലോചനയുണ്ടെന്ന് മന്ത്രി വി . ശിവൻകുട്ടി പറഞ്ഞു. സ്കൂൾ അദ്ദേഹം പുനരാരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി. ഈ മാസം 20 മുതൽ 30 വരെയുള്ള വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പി ടി എ പുന:സംഘടിപ്പിക്കണം. പി ടി എ ഫണ്ട് സ്കൂൾ മെയിന്റനൻസിനായി ഉപയോഗിക്കാം. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ തുറക്കുന്നതിന് മുൻപായി പരിശീലനം നൽകാനാണ് ആലോചിക്കുന്നത്.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും
അതേ സമയം, ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും.












Click it and Unblock the Notifications