സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും; ബാറുകൾ തുറക്കില്ല; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പ്രൈമറി, പ്രീപ്രൈമറി, പത്ത്, പന്ത്രണ്ട് ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിക്കും. നവംബർ 15 മുതൽ ഹൈസ്കൂൾ ഉൾപ്പെടെയുള്ള എല്ലാ ക്ലാസ്സുകളും തുടങ്ങും. കുട്ടികൾക്ക് വേണ്ടി പ്രത്യേകം മാസ്ക്കുകളും തയ്യാറാക്കും. കൊവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിലും മാസ്ക്കുകൾ കരുതാൻ നിർദേശമുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം, ബാറുകളിൽ ഇരുന്ന് മദ്യപിക്കാനും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടില്ല.
Recommended Video

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷം മുൻപാണ് സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു. കൈറ്റ് വിക്ടേഴ്സിലൂടെയും, സമൂഹമാധ്യമങ്ങളായ ഗൂഗിൾ മീറ്റ്, സൂമീൻ എന്നിവയിലൂടെയായിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. എന്നാൽ, ജനസംഖ്യ അടിസ്ഥാനത്തിനുള്ള പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് കുറയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകനം യോഗം ചേർന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

നവംബറിൽ സ്കൂളുകൾ തുറക്കാൻ കഴിയുമോ എന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചിരുന്നു എന്നാൽ, ഇക്കാര്യത്തിൽ ചർച്ചകൾ വേണമെന്ന് ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. തുടർന്ന്, വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷമാണ് നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്തെ സ്കൂളുകളിൽ പ്രൈമറി, പ്രീപ്രൈമറി, പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് നവംബർ ഒന്നിന് ആരംഭിക്കുന്നത്. നവംബർ 15 മുതൽ ഹൈസ്കൂൾ ഉൾപ്പെടെയുള്ള എല്ലാ ക്ലാസ്സുകളും തുടങ്ങും. കുട്ടികൾക്ക് വേണ്ടി പ്രത്യേകം മാസ്ക്കുകളും തയ്യാറാക്കും. കൊവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിലും മാസ്ക്കുകൾ കരുതാൻ സർക്കാർ നിർദേശമുണ്ട്. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പിന്നാലെ പുറപ്പെടുവിക്കും.

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട ബാറുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സർക്കാർ എത്തിച്ചേർന്നിട്ടുള്ളത്. ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവാദമുണ്ടാകില്ല. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയില്ല. ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രതിവാര രോഗവ്യാപന നിരക്ക് 10 മുകളിലുള്ള വാർഡുകളിൽ മാത്രമാക്കി നിയന്ത്രണങ്ങൾ ചുരുക്കിയിട്ടുണ്ട്.

ഇത് നേരത്തെ എട്ടിന് മുകളിലുള്ള വാർഡുകളിലാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ 7 മുകളിലുള്ള വാർഡുകളിലേക്കും നിയന്ത്രണം വ്യാപിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനങ്ങളെടുത്തിട്ടുള്ളത്. അതേസമയം, രോഗവ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നേരത്തെ സീരിയൽ - സിനിമാ ഷൂട്ടിങ്ങുകൾക്ക് അനുമതി നൽകിയിരുന്നു. മ്യൂസിയം - മൃഗശാല കേന്ദ്രങ്ങളും കഴിഞ്ഞ ആഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

എല്ലാ മേഖലയിലും കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങളിൽ സർക്കാർ അയവു വരുത്തിയത്. ബാറുകൾ തുറക്കാൻ അനുമതി ഇല്ലാത്തതും ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവാദം നൽകാത്തതും പുതിയ തീരുമാനങ്ങളിലുണ്ട്. എന്നാൽ, തിയേറ്ററുകളും തുറക്കുന്നതു സംബന്ധിച്ച കാര്യത്തിൽ ഇനിയും സർക്കാർ തീരുമാനമെടുത്തിട്ടില്ല. കൂടുതൽ ഇളവുകൾ അടുത്തഘട്ടത്തിൽ നൽകുമ്പോൾ തിയേറ്ററുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications