Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം റെഡി, കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ ഭീതി പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തില്‍ ഇന്ന് സ്‌കൂളുകള്‍ തുറക്കുകയാണ്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്. എന്നാല്‍ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനായി വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. പ്രവേശനോത്സവം അധ്യപാകരും രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാഭ്യാസ രംഗത്തെ തന്നെ പ്രമുഖരും ചേര്‍ന്ന് ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ ഈ ദിവസം സുപ്രധാന ദിവസമായി മാറുമെന്നും മന്ത്രി വ്യക്തമാക്കി.

1

മുഖ്യമന്ത്രി പിണറായി വിജയനും സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ തയ്യാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് വേണ്ട. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തും. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച അവലോകനമുണ്ടാകുമെന്നും ശിവന്‍ കുട്ടി പറഞ്ഞു. സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി സംസ്ഥാനതല പ്രവേശനോത്സവും ഉദ്ഘാടനം ചെയ്യും. വിപുലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് സ്‌കൂള്‍ തുറക്കുന്നത്. സിക് റൂമുകള്‍ അടക്കമുള്ളവയുണ്ട്. യാത്രാ സൗകര്യമില്ലായ്മ അടക്കമുള്ള ആശങ്കകള്‍ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്നുണ്ട്. മിഠായിക്കൊപ്പം മാസ്‌കും സാനിറ്റൈസറും കൂടി നിറച്ചാണ് ഇക്കുറി പ്രവേശനോത്സവ സമ്മാനപ്പൊതികള്‍. 15452 സ്‌കൂളുകളിലായി 42 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇതില്‍ മൂന്നിലൊന്ന് പേര്‍ ഇന്ന് സ്‌കൂളുകളിലെത്തും. അതേസമയം അസ്വസ്ഥത തോന്നുന്ന കുട്ടികളോ അധ്യാപകരോ ഉണ്ടായാല്‍ അവരെ സിക് റൂമിലേക്ക് മാറും.

2400 തെര്‍മല്‍ സ്‌കാനറുകളാണ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. 8.9 ക്ലാസുകള്‍ ഒഴികെയുള്ള എല്ലാം ഇന്ന് തുടങ്ങും. പതിനഞ്ചാം തിയതി മുതല്‍ എട്ടും ഒന്‍പതും ഒപ്പം പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങും. വാക്‌സിന്‍ ഇതുവരെ എടുക്കാത്ത 2282 അധ്യാപകരോട് തല്‍ക്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. നേരിട്ട് വരാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാം. വാക്‌സിന്‍ സ്വീകരിക്കാത്തവരോട് രണ്ടാഴ്ച്ചത്തേക്ക് സ്‌കൂളില്‍ വരേണ്ടെന്നാണ് നിര്‍ദേശം. രോഗപകര്‍ച്ചാ ഭീതി മൂലം വലിയൊരു വിഭാഗം രക്ഷിതാക്കളും കുട്ടികളെ സ്‌കൂളില്‍ അയക്കുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+