പൊന്നാനിയില്‍ ലീഗിന് തോല്‍വി ഭയം; കൂടിക്കാഴ്ച്ച വോട്ട് തേടിയെന്ന ആരോപണം ശക്തമാവുന്നു
കോഴിക്കോട്: എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് നേതാക്കളുമായി ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. കൂടിക്കാഴ്ച്ച സിപിഎം പൊന്നാനി മുഖ്യ തിരഞ്ഞെടുപ്പ് ആയുധമാക്കുമ്പോള്‍ തിരിച്ചടിയേല്‍ക്കുന്നത് ലീഗിനാണ്.
കൂടിക്കാഴ്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ ലീഗ് നേതൃത്വം ആദ്യം നിഷേധിച്ചെങ്കിലും നേതാക്കള്‍ ഹോട്ടല്‍ മുറിയിലേക്ക് പോവുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലീഗ് ശെരിക്കും വെട്ടിലാവുകയായിരുന്നു. ചര്‍ച്ച നടന്നുവെന്ന് വ്യക്തമാക്കി എസ്ഡിപിഐ നേതാക്കള്‍ കൂടി രംഗത്ത് എത്തിയതോടെ ലീഗിന് മറുപടിയില്ലാതെയായി.

പൊന്നാനിയിലെ ആശങ്കയാണ് ലീഗിനെ എസ്ഡിപിഐയുടെ പിന്തുണ തേടാന്‍ പ്രേരിപ്പച്ചതെന്നാണ് സൂചന. പൊന്നാനിയില്‍ കഴിഞ്ഞതവണ ഭൂരിപക്ഷത്തില്‍ വലിയ ഇടിവ് സംഭവിച്ചതും പിവി അന്‍വര്‍ എംഎല്‍എ ഇടത് സ്വതന്ത്രനാവുന്നതും ലീഗിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പൊന്നാനിയില്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 25000ലധികം വോട്ടുകള്‍ നേടിയ എസ്ഡിപിഐയുടെ നേതാക്കളുമായി ലീഗ് നേതാക്കള്‍ കൂടിക്കഴ്ച്ചക്ക് തയ്യറായതെന്നാണ് ശ്രദ്ധേയം. മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ലീഗ്-കോണ്‍ഗ്രസ് തര്‍ക്കങ്ങളും അന്‍വറിന് അനുകൂലമാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ ഭയപ്പെടുന്നു.












Click it and Unblock the Notifications