കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കടല്‍ തിളച്ച് മറിയുന്നു! ഉള്‍ക്കടലില്‍ അത്യുഷ്ണ പ്രതിഭാസം!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കനത്ത ചൂടില്‍ കടല്‍ തിളച്ച് മറിയുന്നു | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനം ചുട്ടപ്പൊള്ളുന്നു. കനത്ത ചൂടില്‍ കടല്‍ തിളച്ച് മറിയുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പല ജില്ലകളിലും ചൂട് രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി സെല്‍ഷ്യസ് കൂടിയതായി റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ കനത്ത ചൂട് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃര്‍ മുന്നറിയിപ്പ് നല്‍കി.

<strong>പെണ്‍സൗഹൃദം ഇഷ്ടമായില്ല! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി</strong>പെണ്‍സൗഹൃദം ഇഷ്ടമായില്ല! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി

ഇന്ന് രാത്രി കേരള തീരത്ത് രാത്രി സമയങ്ങളില്‍ കടല്‍ തിളച്ച് മറിയാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 വന്‍ തിരമാലകള്‍

വന്‍ തിരമാലകള്‍

ഉള്‍ക്കടയിലെ അത്യുഷ്ണ പ്രതിഭാസമാണ് കടല്‍ തിളച്ചുമറയാന്‍ കാരണമായി കണക്കാക്കപ്പെടുന്നത്. കടലില്‍ വന്‍ തിരകള്‍ ഈ സമയങ്ങളില്‍ രൂപപ്പെടും. ഈ പ്രതിഭാസമാണ് സംസ്ഥാനത്തെ അതീവ ചൂടിന് കാരണം.

 കേരള തീരത്ത്

കേരള തീരത്ത്

ഇന്ന് രാത്രി കേരള തീരത്ത് രാത്രി 11.30 മുതല്‍ 19 ന് രാത്രി 11.30 വരെ വന്‍ തിരയിളക്കത്തിന് സാധ്യത ഉണ്ട്. തിരകള്‍ 1.8 മീറ്റര്‍ മുതല്‍ 2 മീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 40 ഡിഗ്രി ചൂട്

40 ഡിഗ്രി ചൂട്

സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 40 ഡിഗ്രിക്ക് മുകളില്‍ ചൂട് കടക്കാന്‍ സാധ്യത ഉണ്ട്. 2016 ലാണ് ഇതിന് മുന്‍പ് 40 ഡിഗ്രിയിലേറെ ചൂട് അനുഭവപ്പെട്ടത്. താപനില കുത്തനെ കൂടിയാല്‍ അപകടകാരിയായ സിവിയര്‍ ഹീറ്റ് വേവ് ഉണ്ടാകും.അതേസമയം താപനില ഇപ്പോഴത്തെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ട്.

വേനല്‍ മഴയ്ക്കും സാധ്യത

വേനല്‍ മഴയ്ക്കും സാധ്യത

21 വരെ ചിലയിടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. കടല്‍ പ്രക്ഷുഭ്തമാകാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികളും സന്ദര്‍ശകരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

English summary
sea will be rough near shore along the coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X