കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലുകളും വീടുകളും അക്രമിച്ച സംഭവത്തില്‍ ഏഴ് കേസുകള്‍ എടുത്തതായി ഡിവൈഎസ്പി വികെ രാജു പ്രതികള്‍ക്കായ് ഊര്‍ജ്ജിത അന്വേഷണം

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്രയിലും പരിസരങ്ങളിലും ഹോട്ടലുകളും വീടുകളും അക്രമിച്ച സംഭവത്തില്‍ ഏഴ് കേസുകള്‍ എടുത്തതായി നാദാപുരം ഡിവൈഎസ്പി വി.കെ. രാജു അറിയിച്ചു.സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മൂന്നും ശിവജിസേവാസമിതി പ്രവര്‍ത്തകര്‍ക്കെതിരെ നാലും കേസുകള്‍ എടുത്തു. പ്രതികള്‍ക്കായ് ഊര്‍ജ്ജിത അന്വേഷണം നടക്കുന്നതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കിളിനു കീഴിലെ െപാലീസുകാരെയും വന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

സിപിഎം ബ്രാഞ്ച് സെക്രട്ടറി യു.സി. ഹനീഫയുടെ ഉണ്ണിക്കുന്ന് ചാലിലെ വീടിന് നേരെയും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കല്ലോട്ടെ പാവട്ട് വയല്‍ ശ്രീകലയില്‍ സിദ്ധാര്‍ത്ഥിന്റെ വീടിനും കല്ലോട്ടെ ശിവജിസേന പ്രവര്‍ത്തകന്‍ പടിഞ്ഞാറയില്‍ സുമേഷിന്റെ വീടിനും നേരെയുമാണ് അക്രമമുണ്ടായത്.ഹനീഫയുടെ വീടിന്റെ വാതിലും ജനല്‍ചില്ലുകളും സിദ്ധാര്‍ത്ഥിന്റെ വീടിന്റെ വാതലുകള്‍ പൂര്‍ണ്ണമായും ബോംബേറില്‍ തകര്‍ന്നു.

pic

സുമേഷിന്റെ വീടിന്റെ ചുവര്‍ ബോംബേറില്‍ തകര്‍ന്നു. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. സ്‌പോടന ശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് വന്നപ്പോള്‍ വാതിലിന് മുന്‍പിലായ് കടലാസില്‍ നാടന്‍ ബോംബ് വെച്ച തീകൊടുത്ത നിലയിലുണ്ടയിരുന്നു. പൊട്ടാത്തതിനാല്‍ ആളപായം ഉണ്ടായില്ല.
English summary
Searching for the accused; Hotels and houses were atacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X