Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടപ്പാടംപോലും വിട്ടുനല്‍കി, ഈ ആദിവാസികള്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടതോ അതോ ഇവര്‍ നിഷേധിച്ചതോ ?

കോതമംഗലം : അവകാശങ്ങള്‍ നിഷേധിച്ചവര്‍ക്ക് വോട്ടു നല്‍കില്ലെന്ന നില പാടിലാണ് പന്തപ്ര ട്രൈബല്‍ കോളനിയിലെ ആദിവാസികള്‍ . ഇവര്‍ വോട്ടുചെയ്യാതെയാണ് സര്‍ക്കാരിനോട് പ്രതിഷേധിക്കുന്നത്. ഇവിടെയുള്ള 66 കുടുംബങ്ങളാണ് വോട്ടു ബഹിഷ്‌കരിച്ചത്. കിടപ്പാടം പോലും നഷ്ടപ്പെട്ട ഇവര്‍ വോട്ടു തേടി ആരും കോളനിയിലേക്ക് വരണ്ടയെന്ന ഫ്‌ലക്‌സും സ്ഥാപിച്ചിട്ടുണ്ട്.

10 വര്‍ശഷം മുന്‍പാണ് ആദിവാസികള്‍ വന്യജീവി ആക്രമണം കാരണം വീട് വിട്ടിറങ്ങിയത്. പിന്നീട് വനം വകുപ്പ് ഇവരുടെ ഭൂമി ഏറ്റെടുത്തെങ്കിലും പകരമായി ഇവര്‍ക്ക് ഭൂമി വാഗ്ദാനം നല്‍കിയിരുന്നു.

വോട്ടു നിഷേധിച്ചത്

വോട്ടു നിഷേധിച്ചത്

വനം വകുപ്പിന് കിടപ്പാടം വിട്ടുനല്‍കി പെരുവഴിയിലാണ് പന്തപ്രം ട്രൈബല്‍ കോളനിയിലെ ആദിവാസികള്‍. ഇത്തവണ വോട്ടു ചെയ്യാതെയാണ് ഇവര്‍ പ്രതിഷേധിച്ചത്.

വോട്ടുതേടി കോളനിയിലേക്ക വരണ്ട

വോട്ടുതേടി കോളനിയിലേക്ക വരണ്ട

66 ഓളം ആദിവാസി കുടുംബങ്ങളാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ മാറി നിന്നത്്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്നും കക്ഷി നേതാക്കളും പ്രവര്‍ത്തകരും വോട്ടുകള്‍ തേടി കോളനിയിലേക്ക് വരേണ്ടതില്ലെന്നും കാണിച്ച് ഫഌക്‌സ്് ബോര്‍ഡുകളും ആദിവാസികള്‍ സ്ഥാപിച്ചിട്ടുണ്ട്.

വന്യ ജീവികളുടെ ആക്രമണം

വന്യ ജീവികളുടെ ആക്രമണം

10 വര്‍ഷം മുന്‍പാണ് വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് വാരിയം വനത്തില്‍ നിന്നും 66 ആദിവാസി കുടുംബങ്ങള്‍ കാടുവിട്ടത്. എന്നാല്‍ ഇവരുടെ ഭൂമി പിന്നിട് വനം വകുപ്പ ഏറെറടുക്കുകയായിരുന്നു.

മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം

മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം

വനം വകുപ്പിന് ആദിവാസികല്‍ നല്‍കിയ ഭൂമിക്ക് പകരമായി ഉരുളന്‍തണ്ണി തേക്കുതോട്ടത്തില്‍ ഓരോ ആദിവാസി കുടുംബത്തിനും രണ്ട് ഏക്കര്‍ സ്ഥലവും പത്ത് ലക്ഷം രൂപയും വീടു നിര്‍മാണത്തിനായി രണ്ട് തേക്കുമരങ്ങളും നല്‍കാമെന്ന് കോതമംഗല്ലം എം.എല്‍.എ ടി.യു.കുരുവിളയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദിവാസികള്‍ക്ക് ഉറപ്പു നല്‍കി?യ്ിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+