ന്യൂനപക്ഷം വി അബ്ദുറഹ്മാനില്ല; വകുപ്പുകളുടെ അന്തിമ ചിത്രം, മുഖ്യന് ഇരുപതോളം വകുപ്പുകള്‍
തിരുവനന്തപുരം: ചരിത്രം കുറിച്ച് രണ്ടാം പിണറായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു കഴിഞ്ഞു. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഒഴികെ ഒന്നാം പിണറായി സര്‍ക്കാറില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മുഖമാണ് മന്ത്രിസഭയ്ക്ക്. എകെ ശശീന്ദ്രനും കെ കൃഷ്ണന്‍കുട്ടിയും മാത്രമാണ് മുഖ്യമന്ത്രിക്ക് പുറമെ ഇത്തവണയും അവസരം ലഭിച്ച മന്ത്രിമാര്‍.
വകുപ്പുകളുടെ കാര്യത്തില്‍ നേരത്തെ പുറത്തുവന്ന സൂചനകളില്‍ വലിയ വ്യത്യാസം ഉണ്ടായില്ലെങ്കിലും ന്യുനപക്ഷ ക്ഷേമവകുപ്പ്, മറ്റ് ഏതാനും ചില ഉപവകുപ്പുകളിലും അവസാന നിമിഷം ചില മാറ്റങ്ങളുണ്ടായി. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വകുപ്പുകളുടെ പൂര്‍ണ്ണ വിവരം ഇങ്ങനെ...

മുഖ്യന്‍റെ വകുപ്പുകള്‍
കഴിഞ്ഞ തവണ കൈകാര്യം ചെയ്ത പ്രധാന വകുപ്പുകള്‍ക്ക് പുറമെ ന്യൂനപക്ഷ ക്ഷേമ വകുപ്പും പ്രവാസികാര്യവും കൂടി ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തെ ചില കോണുകളില്‍ നിന്നും ഉയരുന്നു. നേരത്തെ ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും വി അബ്ദുറഹ്മാന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

20 വകുപ്പുകള്‍
പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍,വിമാനത്താവളങ്ങള്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക
എന്നീ വകുപ്പുകളും ഇത്തവണയും മുഖ്യന്‍റെ കൈകളിലാണ്. സിപിഐയില്‍ ന്നും കെ രാജനാണ് റവന്യൂ വകുപ്പിന്‍റെ ചുമതല. , സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ്, ഭൂപരിഷ്‌കരണവും കെ രാജനാണ്.

ജലവും വൈദ്യുതിയും
കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഏക മന്ത്രിയായ റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പിന് പുറമെ ഭൂഗര്‍ഭ ജല വകുപ്പിന്‍റെ ചുമതല കൂടിയുണ്ട്. ഒന്നാം പിണറായി സര്‍ക്കാറില്‍ കെ കൃഷ്ണന്‍കുട്ടിക്കായിരുന്നു ജലവിഭവ വകുപ്പിന്‍രെ ചുമതല. ഇത്തവണ ഈ വകുപ്പ് അദ്ദേഹത്തിന് നഷ്ടമായപ്പോള്‍ പകരം കിട്ടിയത് വൈദ്യുതി വകുപ്പിന്‍റെ ചുമതല.

എന്‍സിപിയും ഐഎന്‍എല്ലും
എകെ ശശീന്ദ്രനും വകുപ്പ് മാറ്റം ഉണ്ടായി. ഒന്നാം സര്‍ക്കാറില്‍ ലഭിച്ചത് ഗതാഗതത്തിന്‍റെ ചുമതലയായിരുന്നെങ്കില്‍ ഇത്തവണ അത് മാറി വനം, വന്യ ജീവി സംരക്ഷണമായി. റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍, ജലഗതാഗതം എന്നിവയുടെ ചുമതല ഇത്തവണ ലഭിച്ചത് അഡ്വ. ആന്‍റണി രാജുവിനാണ്. ഐഎന്‍എല്ലിന് തുറമുഖം, മ്യൂസിയം പുരാവസ്തു വകുപ്പുകളാണ് ലഭിച്ചത്.

വി അബ്ദുറഹ്മാന്
മന്ത്രിസഭയിലെ പ്രതിനിധിയായ വി അബ്ദുറഹ്മാന് ലഭിച്ചത് കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, റെയില്‍വെ വകുപ്പുകളാണ്. ജിആര്‍ അനില്‍ - ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി വകുപ്പുകളും കെഎന്‍ ബാലഗോപാലിന് ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്‌സി തുടങ്ങിയ വകുപ്പുകളും ലഭിച്ചു.

ചിഞ്ചുറാണി
ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), എന്‍ട്രസ് എക്‌സാം, എന്‍സിസി, എഎസ്എപി, സാമൂഹ്യനീതി വകുപ്പുകളാണ് പ്രൊഫ ആര്‍ ബിന്ദുവിന് ലഭിച്ചത്. സിപിഐയില്‍ നിന്നുള്ള വനിതാ മന്ത്രിയായ ചിഞ്ചുറാണിക്കാണ് ക്ഷീരവികസനവും മൃഗസംരക്ഷവും ലഭിച്ചത്.

കെ രാധാകൃഷ്ണന്‍, റിയാസ്, എംവി ഗോവിന്ദന്‍
എംവി ഗോവിന്ദന്‍ മാസ്റ്റര്‍ - എക്‌സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില, അഡ്വ പിഎ മുഹമ്മദ് റിയാസ് - പിഡബ്ല്യുഡി, ടൂറിസം, പി പ്രസാദ് - കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്‍പറേഷന്‍, കെ രാധാകൃഷ്ണന്‍ - പിന്നോക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം വകുപ്പുകളാണ് ലഭിച്ചത്

പി രാജീവ്, സജി ചെറിയാന്‍
പി രാജീവ് - നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയര്‍, കശുവണ്ടി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, സജി ചെറിയാന്‍ - ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യത്തിന്‍റെ ചുമതലകള്‍ ലഭിച്ചു.

ശിവന്‍കുട്ടി, വീണ
പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്ലേര്‍സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍ വകുപ്പുകളുടെ മന്ത്രി നേമത്ത് നിന്നും വിജയിച്ച വി ശിവന്‍കുട്ടിയാണ്. ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യവകുപ്പിന്‍റെ മന്ത്രിയായ സജി ചെറിയാനും ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയായി വീണാ ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിഎന്‍ വാസവന് ലഭിച്ചത് സഹകരണം, രജിസ്ട്രേഷന്‍ വകുപ്പുകളാണ്.












Click it and Unblock the Notifications