പഞ്ചിങ് സിസ്റ്റം നടപ്പാക്കിയിട്ടും കാര്യമില്ല; സെക്രട്ടേരിയറ്റിൽ ജീവനക്കാർ എത്തുന്നത് വൈകുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബയോ മെട്രിക് പഞ്ചിങ് നടപ്പാക്കിയിട്ടും സെക്രട്ടറിയേറ്റിൽ ജീവനക്കാരെത്തുനത്ത് വൈകി തന്നെയെമന്ന് റിപ്പോർട്ട്. വൈകിയ ഓരോ ദിവസം പകുതി ദിന ലീവാക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് പൊതുഭരണ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി ഒന്നു മുതലാണ് സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നടപ്പാക്കി തുടങ്ങിയത്. പത്തേകാലിന് ശേഷം പഞ്ചിങ് ചെയ്ത ഓരോ ദിവസവും പകുതി ലീവ് ആകാതിരിക്കാനുള്ള കാരണംകാണിക്കാനാണ് ജീവനക്കാര്‍ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. ഇതിനിടെ അശാസ്ത്രീയമായിട്ടാണ് വൈകി എത്തിയവരുടെ പട്ടിക തയ്യാറാക്കിയത് എന്നാരോപിച്ചും മന്ത്രിമാരുടെ പേഴ്‌സണല്‍ അംഗങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Secretariate

9.30നും 5.30നും ഇടയില്‍ എട്ടു മണിക്കൂര്‍ ജോലിസമയത്തെ അനുവദനീയമായ 150 മിനിറ്റ് ഇളവ് പട്ടിക തയ്യാറാക്കുമ്പോള്‍ പരിഗണിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. അതേ സമയം ചീഫ് സെക്രട്ടറിയും നോട്ടീസ് നല്‍കിയ പൊതുഭരണ സെക്രട്ടറിയും വൈകി എത്തിയവരുടെ പട്ടികയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

English summary
Secretariate Punching system; Employees get show casuse notice

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്