മലപ്പുറം: രാജ്യത്ത് മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യം മതേതരത്വവും ബഹുസ്വരതയുമാണെന്നും ആ പാരമ്പര്യത്തെ അട്ടിമറിക്കാനാണ് സംഘ്പരിവാറുകള്‍ ശ്രമിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും ജീവകാരുണ്യ പ്രവര്‍ത്തനവും രാഷ്ട്രീയത്തിന്റെ ഭാഗമാക്കണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നേറുന്ന രാജ്യത്തെ ഏക രാഷ്ട്രീയ പാര്‍ട്ടി മുസ്്ലിം ലീഗ് മാത്രമാണെന്നും തങ്ങള്‍ പറഞ്ഞു.
രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം കമൽ-രജനി കൂടിക്കാഴ്ച, താരങ്ങൾ 'ഉറങ്ങുന്നവരെന്ന്' വിജയകാന്തിന്റെ ഭാര്യ
മലപ്പുറത്ത് മുസ്്ലിം ലീഗ് ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത പോഷക സംഘടന ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അനാഥ അഗതി മന്ദിരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. വ്യവസ്ഥാപിതമായി കേരളത്തില്‍ നടക്കുന്ന അനാഥ-അഗതി സംരക്ഷണത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ഈ നിയമം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞു.
മലപ്പുറത്ത് മുസ്്ലിം ലീഗ് ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത പോഷക സംഘടന ഭാരവാഹികളുടെ യോഗം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. സലീം കുരുവമ്പലം, അഷ്റഫ് കോക്കൂര്‍, എം.എ ഖാദര്‍, എം. അബ്ദുല്ലകുട്ടി, പിഎ റഷീദ്, ഉമ്മര്‍ അറക്കല്‍, ഇസ്്മാഈല്‍ മൂത്തേടം, പികെസി അബ്ദുറഹിമാന്‍, കെഎം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സുഹറാ മമ്പാട്, കെ.ടി അഷ്റഫ്, ആമിര്‍ കോഡൂര്‍, വി.എ.കെ തങ്ങള്‍, എന്‍.വി മോഹന്‍ദാസ്, പി. ഇബ്രാഹീം മാസ്റ്റര്‍, എന്‍. ഷിബിലി, കെ.എം അബ്ദുല്ല മാസ്റ്റര്‍, എസ്.എ റസാഖ് മാസ്റ്റര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എം.കെ.സി നൗഷാദ്, നാലകത്ത് ഹംസു പ്രസംഗിച്ചു.
തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിംലീഗ് സമ്മേളന ഭാഗമായി നടത്തിയ യൂത്ത്‌സമ്മിറ്റും സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍, മാധ്യമ പ്രവര്‍ത്തകന്‍ അഡ്വ. എ.ജയശങ്കര്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ.സലാം, ഷിബു മിരാന്‍,മുജീബ് കാടേരി,എം കെ ബാവ,കെ.കുഞ്ഞിമരക്കാര്‍ ,സി എച്ച്മ ഹ്മൂദ് ഹാജി,സികെ എ റസാഖ്,എം മുഹമ്മദ്കുട്ടി മുന്‍ഷി,എ കെ മുസ്തഫ, കെ.കൂഞ്ഞന്‍ഹാജി,എം പി കുഞ്ഞിമൊയ്തീന്‍, സിപി.ഇസ്മായീല്‍, യുകെ മുസ്തഫ മാസ്റ്റര്‍, വി എം.മജീദ്, എം.അബ്ദുറഹിമാന്‍ കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഒ.ഷൗക്കത്തലി മാസ്റ്റര്‍ ,റഫീഖ് പാറക്കല്‍, എം മുഹമ്മദലി ബാബു,പി ളംറത്ത്, സിപി മുസ്തഫ,ടിപി അബ്ദുസലാം, അനീസ് കൂരീയാടന്‍, സി.എച്ച്.അക്ക്ബര്‍, കെ.മുഹീനുല്‍ ഇസ്ലാം, റിയാസ് തോട്ടുങ്ങല്‍, അയ്യൂബ് തലപ്പില്‍, സാദിഖ് ഒള്ളക്കന്‍, ശിഹാബ് പാറേങ്ങല്‍, പി.കെ.സര്‍ഫാസ്,സി.എച്ച്.ഇഖ്ബാല്‍, അസീസ് കാരാട്ട്, കെ.അനസ്,എം.പി.ഹംസ,അസ്‌ക്കര്‍ പാറമ്മല്‍, സി.പി.നാസര്‍,ജാസിം പറമ്പില്‍ സംസാരിച്ചു.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!