സ്വാശ്രയ മെഡിക്കല്‍ ഫീസ്...സര്‍ക്കാരാണ് ശരി!! മാനേജ്‌മെന്റുകളെ തള്ളി കോടതി

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. സ്വാശ്രയ മെഡിക്കല്‍ / ഡെന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ച സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് സ്റ്റേ ഏര്‍പ്പെടുത്തില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളാണ് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. പുതുക്കി നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തില്‍ തന്നെ പ്രവേശനം നടത്താമെന്നും കോടതി അറിയിച്ചു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍േ കോടതി അതൃത്പി രേഖപ്പെടുത്തുകയും ചെയ്തു.

1

ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു ചെയര്‍മാനായ സമിതിയാണ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ഫീസുകള്‍ പുതുക്കി നിശ്ചയിച്ചത്. എംബിബിഎസിന്റെ 85 ശതമാനം ജനറല്‍ സീറ്റിലെ ഫീസ് അഞ്ചു ലക്ഷം രൂപയാക്കി നിശ്ചയിച്ചിരുന്നു. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് എംബിബിഎസ് ജനറല്‍ സീറ്റിന് 50,000 രൂപ ഫീസ് കുറച്ചിരുന്നു. എന്‍ആര്‍ഐ സീറ്റിന് 20 ലക്ഷം രൂപയായി തന്നെ തുടരും. ബിഡിഎസ് ജനറല്‍ സീറ്റിന് 2.9 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍ആര്‍ഐ സീറ്റിന് ആറു ലക്ഷം രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

English summary
Highcourt dimissed private private management's plea in self financing medical fee.
Please Wait while comments are loading...