Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ മെഡിക്കൽ പ്രവേശനം; പട്ടികജാതി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കും, ബാക്കിയുള്ളവരോ?

സർക്കാരോ കോടതിയോ നിശ്ചയിക്കുന്ന ഫീസ് എത്രയായാലും നീറ്റ് ലിസ്റ്റിൽ നിന്നും പ്രവേശനം ലഭിക്കുന്ന എല്ലാ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെയും ഫീസ് സർക്കാർ നൽകും.

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കുമെന്ന് മന്ത്രി എകെ ബാലൻ. മെഡിക്കൽ ഫീസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരോ കോടതിയോ നിശ്ചയിക്കുന്ന ഫീസ് എത്രയായാലും നീറ്റ് ലിസ്റ്റിൽ നിന്നും പ്രവേശനം ലഭിക്കുന്ന എല്ലാ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെയും ഫീസ് സർക്കാർ നൽകും. പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും അഡ്മിഷനെടുക്കണമെന്നും, ഈ സാമ്പത്തിക ബാദ്ധ്യത സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

mbbs

ഇക്കാര്യങ്ങളെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. ഇതെല്ലാം നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയ കാര്യങ്ങളാണ്. ആഗസ്റ്റ് 28, 29 തീയതികളിൽ പ്രവേശനം നേടിയവർക്ക് പുറമേ ആഗസ്റ്റ് 31ന് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പ്രവേശനം നേടുന്നവരുടെയും ഫീസ് സർക്കാർ നൽകുും.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്ന സ്വാശ്രയ കോളേജുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി എകെ ബാലൻ വ്യക്തമാക്കി. ഇത്തരം മാനേജ്മെന്റുകൾക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കും. ചില സ്വാശ്രയ കോളേജ് മാനേജ്മെന്റുകൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് വിലപേശൽ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ വിശദീകരണമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+