കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബിബിഎസിന് ചേർന്നവർ കുടുങ്ങി! 15 ദിവസത്തിനുള്ളിൽ പണം കണ്ടെത്തണം; പിണറായി സർക്കാരിന്റെ കൊടുംചതി...

ഇപ്പോൾ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ അധിക പണം കണ്ടെത്താനായില്ലെങ്കിൽ പുറത്തുപോകേണ്ടി വരും.

  • By അഫീഫ് മുസ്തഫ
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ കോളേജുകളിലും 11 ലക്ഷം രൂപ ഫീസായി ഈടാക്കാമെന്ന സുപ്രീംകോടതി ഉത്തരവിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കയിൽ. മൂന്നാംഘട്ട മെഡിക്കൽ പ്രവേശനത്തിന്റെ അതേദിവസമാണ് വിദ്യാർത്ഥികൾക്ക് ഇരുട്ടടി സമ്മാനിച്ച കോടതി വിധിയും പുറത്തുവന്നത്.

കേരളത്തിലും 'അമ്മ' മോഡൽ ന്യായവില ഹോട്ടലുകൾ! മലയാളികൾക്ക് പിണറായി സർക്കാരിന്റെ ഓണ സമ്മാനം...കേരളത്തിലും 'അമ്മ' മോഡൽ ന്യായവില ഹോട്ടലുകൾ! മലയാളികൾക്ക് പിണറായി സർക്കാരിന്റെ ഓണ സമ്മാനം...

അന്ന് ഏഴ് ചാക്ക് അരി, ഇപ്പോൾ 46 ടിവി സെറ്റുകൾ! പെരുമ്പിലാവ് വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക...അന്ന് ഏഴ് ചാക്ക് അരി, ഇപ്പോൾ 46 ടിവി സെറ്റുകൾ! പെരുമ്പിലാവ് വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക...

അഞ്ച് ലക്ഷം രൂപ വാർഷിക ഫീസെന്ന ധാരണയിലാണ് പലരും സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റുകളിൽ അഡ്മിഷൻ നേടിയത്. സുപ്രീംകോടതി ഉത്തരവിനു തൊട്ടുമുൻപ് വരെ ഈ ധാരണയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശന നടപടികൾ പുരോഗമിച്ചതും. എന്നാൽ, സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് പ്രകാരം 11 ലക്ഷമാണ് സ്വാശ്രയ കോളേജുകളിലെ ഫീസ്. അഞ്ച് ലക്ഷം പണമായി നൽകുന്നതിന് പുറമേ ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയായോ തത്തുല്യ സ്വത്തായോ കോളേജിൽ കാണിച്ചില്ലെങ്കിൽ അഡ്മിഷൻ റദ്ദ് ചെയ്യപ്പെടും.

mbbs

മക്കളുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ രക്ഷിതാക്കൾ ഇനി അധികപണം കൂടി കണ്ടെത്തേണ്ടതുണ്ട്. അഡ്മിഷൻ നേടി 15 ദിവസത്തിനുള്ളിൽ ബാങ്ക് ഗ്യാരണ്ടി നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ബോണ്ട് നൽകിയാൽ മതിയെന്ന ഹൈക്കോടതി നിർദേശം സുപ്രീംകോടതി തള്ളി. ഫീസ് വർദ്ധിപ്പിച്ച കാര്യമറിഞ്ഞതോടെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൗൺസിലിംഗിൽ പങ്കെടുക്കാനെത്തിയ പലരും അഡ്മിഷനെടുക്കാതെ മടങ്ങി.

ഇപ്പോൾ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ അധിക പണം കണ്ടെത്താനായില്ലെങ്കിൽ പുറത്തുപോകേണ്ടി വരും. അങ്ങനെയാണെങ്കിൽ ഒഴിവ് വരുന്ന സീറ്റുകളിൽ റാങ്ക് ലിസ്റ്റിൽ പിറകിലുള്ള പണമുള്ളവർക്ക് പ്രവേശനം നേടാം. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കാരണം നൂറുക്കണക്കിന് വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാനുള്ള അവസരമാണ് നഷ്ടമായത്. നീറ്റ് നടപ്പിലാക്കിയിട്ടും മെഡിക്കൽ പ്രവേശനത്തിന് ഇത്തവണയും പണതൂക്കം തന്നെയാണ് മാനദണ്ഡമായതെന്നും വ്യക്തമാണ്.

ഭർത്താവ് ജയിലിലായപ്പോൾ സന്തോഷുമായി അവിഹിതം! വീട്ടിൽ ആരുമില്ലെന്ന ഫോൺ കോൾ! ചുരുളഴിഞ്ഞത് ഇങ്ങനെ...ഭർത്താവ് ജയിലിലായപ്പോൾ സന്തോഷുമായി അവിഹിതം! വീട്ടിൽ ആരുമില്ലെന്ന ഫോൺ കോൾ! ചുരുളഴിഞ്ഞത് ഇങ്ങനെ...

മെഡിക്കൽ പ്രവേശനത്തിൽ സംസ്ഥാന സർക്കാർ തുടക്കം മുതൽ കാണിച്ച ലാഘവമാണ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായ വിധിക്ക് കാരണമായത്. പ്രവേശന നടപടികളിലെ തീരുമാനങ്ങളെല്ലാം കോടതിക്ക് വിട്ട സർക്കാർ, പലതവണ വിജ്ഞാപനവും ഫീസും തിരുത്തി. അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചിട്ടും അലോട്ട്മെന്റ് തുടങ്ങാന്‍ വൈകി. ഒടുവില്‍ രണ്ട് കോളേജുകള്‍ സുപ്രീം കോടതി വഴി 11 ലക്ഷം ഫീസ് നേടിയെടുത്തപ്പോള്‍ മാത്രമാണ് അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചത്. ആരോഗ്യമന്തി ഖേദം പ്രകടിപ്പിച്ച് ഉത്തരവാദിത്വം ഒഴിഞ്ഞപ്പോള്‍ എല്ലാം കുളമാക്കിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസനും കുറ്റപ്പെടുത്തി.

English summary
self financing mbbs admission; students are facing crisis to find more money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X