കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനയെ വേട്ടയാടി കൊമ്പ് വില്‍പന, ഏഴുലക്ഷംരൂപക്ക് വില്‍പന നടത്തുന്നതിനിടെ പ്രതികള്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആനയെ വേട്ടയാടി ഏഴുലക്ഷം രൂപക്ക് വകൊമ്പ് വില്‍പന നടത്തുന്നതിനിടെ നാലംഗ സംഘത്തെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അഗളി ചിറവൂര്‍ വക്കുകടവ് സ്വദേശി സുബ്രഹ്്മണ്യന്‍ (51), കോയമ്പത്തൂര്‍ പെരിനായ്ക പാളയം പാലമട സ്വദേശികളായ വീരഭദ്രന്‍ (37), രംഗസ്വാമി (57),മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കോഴിശേരി വീട്ടില്‍ അഷറഫ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പണിമുടക്കി; സര്‍വിസ് തടസപ്പെട്ടുബിഎസ്എന്‍എല്‍ ജീവനക്കാര്‍ പണിമുടക്കി; സര്‍വിസ് തടസപ്പെട്ടു

രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

aanakomb1

പോലീസ് പിടികൂടിയ ആനക്കൊമ്പ്

ആനയെ വേട്ടയാടി കൊമ്പുകളെടുത്ത് വില്‍പന നടത്തുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. എം.പി.മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ്.ബിനു,എസ്.ഐ. വി.കെ.കമറുദ്ദീന്‍,ജുനിയര്‍ എസ്.ഐ.എം.ബി.രാജേഷ് ന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് രാത്രിയില്‍ പെരിന്തല്‍മണ്ണയിലെ ബൈപാസ് റോഡില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

aanakomb2

തൂതയിലുള്ള ഒരാള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി കോയമ്പത്തൂര്‍ പെരിനായ്കപാളയത്തെ പാലമട കോളനിയില്‍ നിന്ന് ആനക്കൊമ്പുകള്‍ കൊണ്ടു വരുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഏഴു ലക്ഷംരൂപക്ക് വില്‍പ്പന നടത്താനായിരുന്നു കരാര്‍.

aanakomb3

കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട്ടെ ഒരു വീട്ടിലെത്തിച്ച കൊമ്പുകള്‍ കച്ചവടമുറപ്പിച്ച ശേഷം തൂതയിലേക്ക് കൊണ്ടു വരികയായിരുന്നു.

aanakomb4

എന്നാല്‍ ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും കേസ് വനം വകുപ്പിന് കൈമാറുമെന്നും പെരിന്തല്‍ണ്ണ ഡി.വൈ.എസ്.പി: എംപി മോഹനചന്ദ്രന്‍ അറിയിച്ചു.

English summary
Selling of elephant horns-culprits arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X