യുഡിഎഫ് യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമില്ല; നേതാക്കളുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ ചേര്‍ന്ന യു ഡി എഫ് ഉന്നതാതധികാര യോഗത്തില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പുറത്ത്. വവിധ ക്ഷികളെ പ്രതിനിധീകരിച്ച് രണ്ടിലധികം പേര്‍ പങ്കെടുത്ത യോഗത്തിലാണ് മുതിര്ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരം ലഭിക്കാതെ പോയത്. കക്ഷി നേതാക്കള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും അതുകൊണ്ടാണ് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതെന്നുമാണഅ കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ തവണ യുഡിഎഫ് യോഗം നടന്നപ്പോഴും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം കെ പി സി സി നേതൃത്വത്തിന്റെ നടപടിയില്‍ ഇരുനേതാക്കളും കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ നീക്കം ഇരുവരും പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകളുടെ എതിര്‍പ്പിനുമിടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെടുക്കുന്ന പല തീരുമാനങ്ങളും കൂടിയാലോചനയില്ലാതെയാണ് എടുക്കുന്നതെന്ന പരാതി ഇരുനേതാക്കളും ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ നേതൃത്വത്തിന്റെ നടപടികളില്‍ തുടര്‍ച്ചയായി അതൃപ്തി പ്രകടമാക്കി വരുന്നതിനിടിയിലാണ് പുതിയ നടപടിയെന്നത് ശ്രദ്ധേയമാണ്.

കഴിഞ ദിവസം രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളി നിലവിലെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്തെതെത്തിയിരുന്നു. ഡി. ലിറ്റ് വിഷയത്തിലായിരുന്നു വി ഡി സതീശന്റെ ഇടപടെല്‍. പാര്‍ട്ടി നിലപാട് താനും കെ പി സി സി പ്രസിഡന്റും പറയുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഇതിന് പിന്നാലെ സതീശന് രമേശ് ചെന്നിത്തല മറുപടി പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷവും താന്‍ ഒറ്റയാള്‍ പോരാളിയായിരുന്നുവെന്നും താന്‍ കൊണ്ടുവന്ന പലവിഷയങ്ങളും പിന്നീട് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും ഇനിയും ജനങ്ങള്‍ക്ക് വേണ്ടി അത് തുടരുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരെ ശക്തമായ സമരം തുടങ്ങാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധം സംസ്ഥാന വ്യാപമാക്കും. സമരത്തിന് സ്ഥിരം വേദി ഒരുക്കാന്‍ തീരുമാനിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭ ചേരണമെന്നാണ് യു ഡിഎഫ് ആവശ്യപ്പെടുന്നത്. സംസ്ഥാനവ്യാപക സമരത്തിന് ഉന്നത നേതാക്കള്‍ നേതൃത്വം നല്‍കും. പദ്ധതി പ്രദേശങ്ങളില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ യോഗം ആഹ്വാനം ചെയ്തു. സമരത്തില്‍ സമാന ചിന്താഗതിയുള്ള മുഴുവന്‍ പേരെയും അണിനിരത്തും. പദ്ധതി പ്രദേശത്തെ ഭൂമി നഷ്ടമാകുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും ഒരുമിച്ച് ചേര്‍ത്ത് ജനുവരിയില്‍ നൂറ് ജനകീയ സദസ്സ് സംഘടിപ്പിക്കും.












Click it and Unblock the Notifications