കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര് തീരാതെ ഐഎന്‍എല്‍; അബ്ദുല്‍ വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വം

Google Oneindia Malayalam News

കോഴിക്കോട്: ഐ എന്‍ എല്ലില്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്) വീണ്ടും പോര് തുടങ്ങി. മുതിര്‍ന്ന നേതാവ് എ പി അബ്ദുല്‍ വഹാബിനെ ഐ എന്‍ എല്ലില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി. ദേശീയ കമ്മിറ്റിയാണ് എ പി അബ്ദുല്‍ വഹാബിനെ പുറത്താക്കിയത്. വഹാബ് പക്ഷത്തിന്റെ ജനറല്‍ സെക്രട്ടറിയായ നാസര്‍ കോയ തങ്ങളേയും ഐ എന്‍ എല്ലില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. രൂപീകരണ സമയം മുതല്‍ ഐ എന്‍ എല്ലിനൊപ്പം ഉണ്ടായിരുന്ന നേതാവാണ് അബ്ദുല്‍ വഹാബ്.

ആറ് വര്‍ഷത്തേക്കാണ് ഇരുവരേയും പുറത്താക്കിയത് എന്നാണ് അറിയുന്നത്. ഫെബ്രുവരി 17 നാണ് ഐ എന്‍ എല്‍ ഔദ്യോഗികമായി പിളര്‍ന്നത്. ഇതിന് വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായി എ പി അബ്ദുല്‍ വഹാബിനെയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയാ തങ്ങളെയുമാണ് തെരഞ്ഞെടുത്തിരുന്നത്. അബ്ദുല്‍ വഹാബ് പക്ഷം സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് അന്ന് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

wahab

സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനായിരുന്നു അബ്ദുല്‍ വഹാബ് പക്ഷം യോഗം ചേര്‍ന്നത്. ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് എ പി അബ്ദുല്‍ വഹാബ് അന്ന് ഉന്നയിച്ചിരുന്നത്. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ എന്‍ എല്‍ ഇല്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാന്‍ കാരണമെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കിയിരുന്നു.

ദേശീയ നേതൃത്വത്തിന്റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണെന്നും തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി ഐ എന്‍ എല്‍ യോഗങ്ങള്‍ മാറിയെന്നും അബ്ദുല്‍ വഹാബ് ആക്ഷേപിച്ചിരുന്നു. പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചതിന് ശേഷം പ്രസിഡന്റിനും സെക്രട്ടറിക്കും ഐ എന്‍ എല്‍ ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് അടുത്തിടെയാണ് എ പി അബ്ദുള്‍ വഹാബ് പ്രസിഡന്റായ കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടത്.

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചുജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു

ഇതിന് പകരം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എറണാകുളത്ത് പാര്‍ട്ടി യോഗത്തിനിടെ അക്രമം ഉണ്ടാക്കിയതിന് പിന്നില്‍ അബ്ദുള്‍ വഹാബ് ആണെന്നായിരുന്നു അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നത്. അതേസമയം പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് ഒന്നിച്ച് നില്‍ക്കണമെന്ന് ഐ എന്‍ എല്ലിന് ഇടതുമുന്നണി നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
senior leader ap Abdul Wahab was expelled from INL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X