ആര്‍എസ്പി നേതാവ് വിപി രാമകൃഷ്ണപിള്ള അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍
ആര്‍എസ്പി മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന രാമകൃഷ്ണപിള്ള മൂന്ന് പതിറ്റാണ്ടിലേറെ കാലം കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുട്ടുണ്ട്. മുന്‍ ജലവിഭവ വകുപ്പ് മന്ത്രികൂടിയായിരുന്നു അദ്ദേഹം
തിരുവനന്തപുരം: മുതിര്‍ന്ന ആര്‍എസ്പി നേതാവ് വിപി രാമകൃഷ്ണപിള്ള അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ആര്‍എസ്പി മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന രാമകൃഷ്ണപിള്ള മൂന്ന് പതിറ്റാണ്ടിലേറെ കാലം കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുട്ടുണ്ട്. മുന്‍ ജലവിഭവ വകുപ്പ് മന്ത്രികൂടിയായിരുന്നു അദ്ദേഹം
കഴിഞ്ഞ ഒരുമാസത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചികിത്സ യിലായിരുന്നു. ആര്‍എസ്പി യുടെ ശക്തനായ നേതാവും കൊല്ലം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു രാമകൃഷ്ണപിള്ള. ആദ്യകാല നേതാക്കളായ ബേബിജോണിനും ടികെ ദിവാകരനുമൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചു.

ആരോഗ്യപരമായ കാരണത്താല്‍ രാമകൃഷ്ണപിള്ള പൊതു രംഗത്തു നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. അനാരോഗ്യ കാരണം കഴിഞ്ഞ ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ സ്ഥാനം ഒഴിയുകയും ചെയ്തു. ആര്‍എസ്പി രണ്ടായി പിരിഞ്ഞ ഘട്ടത്തില്‍ ഷിബുബേബി ജോണിനോട് ചവറയില്‍ പരാജയപ്പെട്ട ചരിത്രവും രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications