Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ നടിയുടെ ചിത്രങ്ങളും വ്യാജവീഡിയോയും 'സെക്‌സി അമ്മായിയില്‍';സുനിയുടെ കാമുകിയെന്ന് ദുഷ്പ്രചരണം

തിരുവനന്തപുരം: പള്‍സര്‍ സുനിയുടെ കാമുകി എന്ന പേരില്‍ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ചിത്രങ്ങള്‍ മാത്രമല്ല, ഇവരുടേതെന്ന പേരില്‍ ഒരു വീഡിയോയും പ്രചരിപ്പിക്കപ്പെടുന്നു.

എന്നാല്‍ സത്യാവസ്ഥ മറ്റൊന്നാണ്. ആ ചിത്രങ്ങളെല്ലാം അറിയപ്പെടുന്ന ഒരു സീരിയല്‍ നടിയുടേതാണ്. ചിലര്‍ ഗൂഢലക്ഷ്യങ്ങള്‍ വച്ച് തന്ത്രപരമായി ആ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.

പള്‍സര്‍ സുനിയ്ക്ക് ഒരു കാമുകിയുണ്ടെന്നും അവര്‍ വിവാഹിതയാണെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ഇപ്പോള്‍ പീഡിപ്പിക്കപ്പെടുന്ന ആശ എന്ന ഈ പാവം സ്ത്രീയാണ്.

വാട്‌സ് ആപ്പില്‍ പ്രചരിച്ചത്

വാട്‌സ് ആപ്പില്‍ ആയിരുന്നു പള്‍സര്‍ സുനിയുടെ കാമുകി എന്ന പേരില്‍ ആശയുടെ ചിത്രങ്ങള്‍ ആദ്യം പ്രചരിച്ചത്. പിന്നീട് ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഈ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി.

ആശ ശ്രീക്കുട്ടി

ആശ ഒരു സീരിയല്‍ നടിയാണ്. ഫേസ്ബുക്കില്‍ ആശ ശ്രീക്കുട്ടി എന്ന അക്കൗണ്ടിന്റെ ഉടമ. ഫേസ്ബുക്കില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് ദുരപയോഗം ചെയ്യപ്പെട്ടത്.

അശ്ലീല വീഡിയോയും

ആശയുടെ ചിത്രങ്ങളും വേറെ ഏതോ സ്ത്രീയുടെ നഗ്ന ദൃശ്യവും ഉപയോഗിച്ചുളള വീഡിയോകളും ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതിനെതിരെ ആശ വനിത സെല്ലിലും പോലീസിലും പരാതിപ്പെട്ടിട്ടുണ്ട്.

പള്‍സര്‍ സുനിയുടെ കാമുകി?

കൊച്ചിയിലെ പള്‍സര്‍ സുനിയുടെ കാമുകി എന്ന രീതിയിലാണ് ആശയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായി എന്നാണ് ആശ പറയുന്നത്.

സെക്‌സി അമ്മായി എന്ന ഗ്രൂപ്പ്

ഫേസ്ബുക്കിലെ സെക്‌സി അമ്മായി എന്ന ഗ്രൂപ്പില്‍ തന്റെ ചിത്രങ്ങളും വീഡിയോയും കണ്ട് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് വിവരം വിളിച്ച് പറഞ്ഞത് എന്ന് ആശ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ വിഭാഗത്തോട് പറഞ്ഞു. ആശയുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്.

ആരാണ് അന്‍സിബ്?

തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിനായ അന്‍സിബ് എന്ന ആളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ചിത്രങ്ങളും വീഡിയോയും നീക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വളരെ മോശമായ രീതിയിലായിരുന്നു പ്രതികരണം എന്നാണ് ആശ പറയുന്നത്.

പേരുകളും ഫോണ്‍നമ്പറുകളും സഹിതം പരാതി

പോലീസിനും വനിത സെല്ലിനും ആശ പരാതി നല്‍കിക്കഴിഞ്ഞു. തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തവരുടെ പേരുകളും ഫോണ്‍ നമ്പറുകളും സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ അതില്‍ ഇതുവരെ കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ല.

പള്‍സര്‍ സുനി എന്ന നരാധമന്‍

യുവനടിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതിയാണ് പള്‍സര്‍ സുനി. സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ള ആള്‍. ഒരുപക്ഷേ ഇന്ന് മലയാളികള്‍ ഏറ്റവും അധികം വെറുക്കുന്ന മനുഷ്യരില്‍ ഒരാള്‍... അയാളുടെ കാമുകിയെന്ന ചീത്തപ്പേര് ആര്‍ക്ക് സഹിക്കാനാവും.

സീരിയല്‍ നടി ആയതുകൊണ്ട്

ആശ പ്രവര്‍ത്തിക്കുന്നത് സീരിയല്‍ മേഖലയില്‍. പള്‍സര്‍ സുനി സിനിമ മേഖലയിലും. അതുകൊണ്ട് തന്നെ ചിലരെങ്കിലും ഈ കഥ വിശ്വസിക്കാനുള്ള സാധ്യതയുണ്ടെന്നും ആശ പറയുന്നുണ്ട്.

വ്യാജ ഫേസ്ബുക്ക് പേജുകള്‍

ഫോട്ടോകളിലും വീഡിയോകളിലും കാര്യങ്ങള്‍ അവസാനിച്ചില്ല എന്നതാണ് സത്യം. ഇപ്പോള്‍ ആശയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും ചിലര്‍ സൃഷ്ടിച്ചിട്ടുണ്ട്.

ക്രൂരമായ ആ സംഭവം

ഫെബ്രുവരി 17 ന് രാത്രിയില്‍ ആയിരുന്നു നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയും സംഘവും ആയിരുന്നു ആക്രമണം നടത്തിയത്.

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി

നടിയെ കാറില്‍ വച്ച് ആക്രമിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു പള്‍സര്‍ സുനി. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനാണ് എല്ലാം ചെയ്തത് എന്നായിരുന്നു സുനി നല്‍കിയ മൊഴി.

രക്ഷപ്പെടാന്‍ സഹായിച്ചത്

പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ചത് കൊച്ചിയിലെ കാമുകി ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും വന്നിരുന്നില്ല.

ഒരു കുഞ്ഞിന്റെ അമ്മ

പള്‍സര്‍ സുനിയുടെ കാമുകി കൊച്ചി സ്വദേശിനിയാണെന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു പോലീസുകാരന്റേതെന്ന രീതിയില്‍ പുറത്ത് വന്ന ഓഡിയോ സന്ദേശത്തിലും പള്‍സര്‍ സുനിയുടെ കാമുകിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+