തൃപ്പൂണിത്തുറ ഖര് വാപസി: യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനം, നഗ്നചിത്രം എടുത്ത് ഭീഷണി? വെളിപ്പെടുത്തൽ
കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്ററിനെതിരെ ഗുരുതരമായ ആരോപവുമായി മുന്‍ യോഗ അധ്യാപകന് രംഗത്ത്. അതി ഗുരതരമായ ലൈംഗിക ആരോപണങ്ങളും മുന്‍ അധ്യാപകന് ഉയര്‍ത്തുന്നുണ്ട്.
നേരത്തെ മീഡിയ വണ്‍ ചാനല്‍ പുറത്ത് വിട്ട വെളിപ്പെടുത്തലിലും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതരമതസ്ഥനെ വിവാഹം ചെയ്ത ആയുര്‍വേദ ഡോക്ടര്‍ ആയ യുവതി ആയിരുന്നു അന്ന് പരാതിയുമായി രംഗത്ത് എത്തിയത്.
യോഗ കേന്ദ്രത്തില്‍ എത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലഹരി മരുന്ന് കുത്തിവയ്ക്കാറുണ്ട് എന്ന് ആരോപണവും ഇപ്പോള്‍ മുന്‍ അധ്യാപകനായ കൃഷ്ണ കുമാര്‍ ഉന്നയിക്കുന്നുണ്ട്.

ഹിന്ദു ഹെല്പ് ലൈന്‍
ജാതിയോ മതമോ മാറി വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളെയാണ് യോഗ സെന്ററില്‍ എത്തിക്കുന്നത് എന്നാണ് കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തല്‍. ഹിന്ദു ഹെല്പ് ലൈന്‍ എന്ന സംഘടനയാണത്രെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ചൂരല്‍ പ്രയോഗം
കേന്ദ്രത്തില്‍ എത്തിക്കുന്ന പെണ്‍കുട്ടികളെ അതി ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങള്ക്കാണത്രെ വിധേയരാക്കിയിരുന്നത്. ചൂരലുകൊണ്ട് അടിക്കുകയായണത്രെ പ്രധാന പരിപാടി.

മയക്കുമരുന്ന്
തടവ് പുള്ളികളെ എന്നതുപോലെ ആണ് അന്തേവാസികളെ കണ്ടിരുന്നത്. ഇവരെ മയക്കുമരുന്ന് കുത്തിവച്ച് തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമവും നടത്തിയിരുന്നത്രെ

നഗ്ന ചിത്രങ്ങള്‍
പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കാറുണ്ടെന്നും ഇതുപയോഗിച്ച് പിന്നീട് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു എന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

മതപരിവര്‍ത്തനവും
അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതും ഇവിടെ പതിവായിരുന്നു എന്നാണ് മറ്റൊരു ആക്ഷേപം.

എല്ലാത്തിനും സാക്ഷി
ഇത്തരം കാര്യങ്ങള്‍ക്കെല്ലാം താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യോഗ കേന്ദ്രം നേരത്തെ പോലീസ് അടച്ചുപൂട്ടിയിരുന്നു.

കേസില്‍ കക്ഷി ചേരാന്‍
യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയുള്ള കേസില്‍ കക്ഷി ചേരാന്‍ കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.

ആതിരയുടെ മതം മാറ്റം
മതം മാറിയ ആയിഷ ആയ ആതിര എന്ന പെണ്‍കുട്ടി പിന്നീട് ഹിന്ദുമത്തിലേക്ക് തിരിച്ചെത്തിയത് ഈ യോഗ കേന്ദ്രം വഴി ആയിരുന്നു. ആതിര അവിടെ ഉണ്ടായിരുന്നു എന്നാണ് ആയുര്‍വേദ ഡോക്ടറായ യുവതിയും പറഞ്ഞിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications