കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുവിനെ തല്ലിക്കൊല്ലാന്‍ ഫോറസ്റ്റുകാരും കൂട്ടുനിന്നു; പ്രതികള്‍ കുടുങ്ങും, കേന്ദ്രം ഇടപെടുന്നു

കേസുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Google Oneindia Malayalam News

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതികളെല്ലാം ശരിക്കും പെട്ടെന്ന് ഉറപ്പായിരിക്കുകയാണ്. 11 പേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇനിയും നാല് പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നുണ്ട്. സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മധുവിന്റെ സഹോദരി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കൊലപാതകത്തിന്റെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മധുവിന്റെ കൊലപാതകം മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് സ്ഥിരീകരിക്കുന്നുണ്ട്. മധുവിന്റെ മരണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. സംഭവത്തില്‍ മധുവിന്റെ അമ്മയും സഹോദരിയും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഇത് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

Recommended Video

cmsvideo
കൊല്ലാൻ ഒത്താശ ചെയ്തത് വനപാലകരെന്ന് സഹോദരി | Oneindia Malayalam
പ്രതികള്‍ക്ക് കുരുക്ക്

പ്രതികള്‍ക്ക് കുരുക്ക്

കേസുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ ശരിക്കും കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും പിടിച്ചതായി പോലീസ് അവകാശപ്പെടുന്നുണ്ട്. അതേസമയം ക്രൂരമായ മര്‍ദനമാണ് മധുവിന് സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വനംവകുപ്പ് ജീവനക്കാര്‍

വനംവകുപ്പ് ജീവനക്കാര്‍

കാട്ടില്‍ വച്ച് ഭക്ഷണം തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് മധുവിനെ നാട്ടുകാര്‍ പിടിച്ചത്. മധുവിനെ നാട്ടുകാര്‍ക്ക് കാണിച്ച് കൊടുത്തത് വനംവകുപ്പ് ജീവനക്കാരാണെന്ന് മധുവിന്റെ അമ്മ പറഞ്ഞു. മധുവിന്റെ സഹോദരിയും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. മധുവിനെ മര്‍ദിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും അവര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും മധുവിന്റെ സഹോദരി പറഞ്ഞു.

കേന്ദ്രം ഇടപെടും

കേന്ദ്രം ഇടപെടും

മധുവിനെ നാട്ടുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് ഉറപ്പായിട്ടുണ്ട്. കേന്ദ്ര ഗിരിജനക്ഷേമ മന്ത്രാലയം വിഷയവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഗിരിജനക്ഷേമവകുപ്പ് ഇക്കാര്യത്തില്‍ ഇടപെടുമെന്ന് മന്ത്രി ജുവല്‍ ഓറം വ്യക്തമാക്കിയിട്ടുണ്ട്.

ക്രൂരത

ക്രൂരത

മധുവിനെ മര്‍ദിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൈയ്യും കെട്ടി നോക്കിയിരുന്നുവെന്നാണ് മറ്റൊരു ആരോപണം. അവശനായ മധുവിനെ ജീപ്പില്‍ കയറ്റാന്‍ പോലും ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വനത്തില്‍ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉള്ള സമയത്താണ് അക്രമികള്‍ കാട്ടിലെത്തി മധുവിനെ ക്രൂരമായി മര്‍ദിച്ചത്.

ആരോപണം തെറ്റ്

ആരോപണം തെറ്റ്

മധുവിന്റെ കൊലപാതകത്തില്‍ വനംവകുപ്പ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി എകെ ബാലന്‍. ഇപ്പോള്‍ നടക്കുന്നത് ശരിക്കുള്ള പ്രതികളെ പിടിക്കാനുള്ള ശ്രമമാണ്. ഇതിനെ വഴിതെറ്റിക്കരുത്. സംഭവസ്ഥലം അടുത്ത ദിവസം തന്നെ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.

അനാദരവ്

അനാദരവ്

മധുവിന്റെ മൃതദേഹത്തോടും അനാദരവാണ് നടന്നതെന്ന് ആരോപണമുണ്ട്. 40 മണിക്കൂര്‍ കഴിഞ്ഞാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് തൃശ്യൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിച്ചിരുന്നു. എന്നാല്‍ സമയം വൈകിയെന്ന് കാണിച്ച് പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പോലീസിന്റെ അനാസ്ഥയാണ് പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചതെന്ന് ആരോപണമുണ്ട്.

പോലീസിന്റെ നിര്‍ദേശം

പോലീസിന്റെ നിര്‍ദേശം

നേരത്തെ ഈ പ്രദേശത്ത് നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് മധുവിനെ പിടിക്കാന്‍ നാട്ടുകാര്‍ കാത്തിരിക്കുകയായിരുന്നു. വെറുമൊരു സംശയത്തിന്റെ പേരിലായിരുന്നു ഇത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവരാന്‍ പോലീസാണ് നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നിയമം കൈയ്യിലെടുത്തത്.

സഹായധനം

സഹായധനം

മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. തുക പെട്ടെന്ന് ലഭിക്കാന്‍ ചീഫ്‌സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എല്ലാ പ്രതികളെയും പിടിക്കുമെന്നും ഒരാള്‍ പോലും രക്ഷപ്പെടുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

മധുവിനെ തല്ലിക്കൊന്നത് തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതികള്‍ക്കെതിരെ കൊലക്കുറ്റംമധുവിനെ തല്ലിക്കൊന്നത് തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

ഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രം ഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രം

സിപിഐ മന്ത്രിമാര്‍ കഴിവില്ലാത്തവരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനംസിപിഐ മന്ത്രിമാര്‍ കഴിവില്ലാത്തവരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

English summary
serious charges against murderers of madhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X