പിണറായി അല്ല ശ്രീറാം വെങ്കിട്ടരാമൻ തന്നെ ശരി!! ഹൈക്കോടതിയുടെ അംഗീകാരം!! ആ 22 സെന്‍റ് സർക്കാരിന്റേത്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മൂന്നാറിൽ സബ്കളക്ടർ വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ നടക്കുന്ന കൈയ്യേറ്റം ഒഴുപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതിയുടെ അംഗീകാരം. മൂന്നാർ പോലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അംഗീകാരം നൽകി. ഈ ഭൂമി സർക്കാരിന്റേതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാനുളള ശ്രീറാം വെങ്കിട്ട രാമന്റെ നീക്കത്തെ മുഖ്യമന്ത്രി ഇടപെട്ട് നിർത്തി വച്ചിരുന്നു.

ശ്രീറാം വെങ്കിട്ട രാമന്റെ നടപടിക്കെതിരെ എംഎം മണിയുടെ നേതൃത്വത്തിൽ സർവ കക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചതും. മുഖ്യമന്ത്രിയുടെ ഉന്നതല യോഗത്തിൽ നിന്ന് റവന്യൂ മന്ത്രി വിട്ടു നിന്നിരുന്നു. യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

ഹർജി കോടതി തള്ളി

ഹർജി കോടതി തള്ളി

മൂന്നാറിലെ സ്വകാര്യ ഹോംസ്റ്റേ ആയ ലൗഡേൽ ഒഴിപ്പിക്കിന് എതിരെ ഉടമ വിവി ജോർജ് നൽകിയ ഹർ ജി കോടതി തള്ളി. ഭൂമി ഏറ്റെടുക്കാനുള്ള ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നടപടി കോടതി ശരിവച്ചു. ലൗഡേൽ സ്ഥിതി ചെയ്യുന്ന കെട്ടിടവും 22 സെന്റു് സ്ഥലവും സർക്കാരിന് ഏറ്റെടുക്കാം.

ഏറ്റെടുക്കൽ നിയമപരം

ഏറ്റെടുക്കൽ നിയമപരം

ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റെടുക്കൽ നടപടി ഹൈക്കോടതി ശരിവച്ചു. ഇതോടെ സബ്കളക്ടറുടെ നടപടി നിയമപരമാണെന്ന് വ്യക്തമായി.

സർക്കാർ ഭൂമി

സർക്കാർ ഭൂമി

ലൗഡേൽ കൈയ്യേറിയിരിക്കുന്ന പോലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് ഭൂമി റവന്യൂ വകുപ്പിന്റേതാണെന്നും ഇത് ഒഴിയണം എന്നാവശ്യപ്പെട്ടുമാണ് ശ്രീറാംവെങ്കിട്ടരാമൻ കോടതിയെ സമീപിച്ചത്.

എതിർത്ത് മുഖ്യമന്ത്രി

എതിർത്ത് മുഖ്യമന്ത്രി

നേരത്തെ മുഖ്യമന്ത്രി ഇടപെട്ട് വിവാദ 22 സെന്റ് ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞിരുന്നു. സർവ കക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. മന്ത്രി എംഎം മണി, എസ് രാജേന്ദ്രൻ എംഎൽഎ, സിപിഐ നേതാവ് സിഎ കുര്യൻ, കോൺഗ്രസ് നേതാവ് എകെ മണി എന്നിവരുടെ നേതൃത്വത്തിലുള്ള സർവ കക്ഷി സംഘമാണ് പരാതി നൽകിയത്.

വെങ്കിട്ടരാമനെ മാറ്റണം

വെങ്കിട്ടരാമനെ മാറ്റണം

കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്ന ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടർ സ്ഥാനത്തു നിന്ന് നീക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

ഉന്നതതല യോഗം

ഉന്നതതല യോഗം

ഇതിനു പിന്നാലെയാണ് മുഖ്യ‌മന്ത്രി ഉന്നതതലയോഗം വിളിച്ചത്. എന്നാൽ സ്വകാര്യ വ്യക്തിയുടെ കൈയ്യേറ്റത്തെ സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു യോഗം വിളിപ്പിച്ചതെന്ന് ആരോപിച്ച് സിപിഐ വിട്ടു നിന്നു. റവന്യൂ മന്ത്രിയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

സിപിഐ സിപിഎം പോര്

സിപിഐ സിപിഎം പോര്

ഇതുമായി ബന്ധപ്പെട്ട് സിപിഎം സിപിഐ പോര് ശക്തമായി. യോഗത്തെ വിമർശിച്ച് കാനവും കാനത്തിന്റെ പരാമർശങ്ങളെ പരോക്ഷമായി വിമർശിച്ച് പിണറായിയും രംഗത്തെത്തിയിരുന്നു. അതേസമയം ഹൈക്കോടതി ഉത്തരവ് പിണറായിക്ക് തിരിച്ചടിയായിട്ടുണ്ട്.

English summary
set back for pinarayi high court support sreeram venkittaraman
Please Wait while comments are loading...