ലക്ഷദ്വീപില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; മൂന്ന് പ്രമുഖ നേതാക്കള്‍ കൂടി രാജിവച്ചു
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു. കൂടുതല്‍ ബിജെപി നേതാക്കള്‍ രാജിവയ്ക്കുകയാണ്. ഏറ്റവും ഒടുവില്‍ മൂന്ന് നേതാക്കളാണ് രാജികത്ത് നല്‍കിയത്. ലക്ഷദ്വീപിലെയും മിനിക്കോയ് ദ്വീപിലെയും സാഹചര്യം കണക്കിലെടുത്താണ് രാജിയെന്ന് ഇന്ന് രാജിവച്ച മൂന്ന് പേരും പ്രതികരിച്ചു. മിനിക്കോയ് ദ്വീപിലെ ബിജെപി പ്രസിഡന്റ് ഇബ്രാഹിം തിതിഗി, സെക്രട്ടറി ഷൗക്കത്ത് കന്‍ബിലോഗ്, ട്രഷറര്‍ മുഹമ്മദ് കലീലുഗോത്തി എന്നിവര്‍ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുല്‍ കാദര്‍ ഹാജിക്ക് രാജിക്കത്ത് കൈമാറി. ഇനിയും ചില നേതാക്കള്‍ കൂടി രാജിവയ്ക്കുമെന്നാണ് വിവരം.

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍
നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ലക്ഷദ്വീപിലും മിനിക്കോയ് ദ്വീപിലും നടക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജി എന്നു നേതാക്കള്‍ വിശദീകരിക്കുന്നു. ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി.
Recommended Video
പ്രഫുല്‍ പട്ടേലിനെതിരായ പ്രതികരണം സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസെടുക്കുന്നതിലേക്ക് നയിച്ചു. ബിജെപി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇതും പാര്‍ട്ടി പ്രവര്‍ത്തകരുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഐഷക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്ന് പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുമെന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് ദ്വീപ് വാസികള്‍ കരിദിനം ആചരിക്കുകയാണ്. പ്രഫുല്‍ പട്ടേല്‍ കൊച്ചി വഴി ലക്ഷദ്വീപിലേക്ക് പോകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് അദ്ദേഹം റൂട്ട് മാറ്റുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കടുത്ത നടപടി എടുക്കുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.
ഓർമ്മകൾ ബാക്കിയാക്കി സുശാന്ത് സിംഗ് രാജ്പുത് വിടവാങ്ങി ഒരു വർഷം- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications