ഐസിസിന്റെ പിടിയില്‍ ഏഴ് മലയാളികള്‍
തിരുവനന്തപുരം: ലിബിയയില്‍ ഐസിസ് തീവ്രവാദികളുടെ തടവില്‍ ഏഴ് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ലിബിയയിലെ അല്‍ ഹവാരി ആശുപത്രിയിലെ നഴ്‌സുമാരാണ് ഇവര്‍.
ഐസിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അല്‍ ഷിറാഫ് എന്ന സംഘടനയാണ് മലയാളികളടക്കമുള്ള വിദേശികളെ ബന്ദിയാക്കി വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന 31 പേര്‍ ഇവരുടെ തടവിലാണെന്നാണ് വിവരം.

തീവ്രവാദികള്‍ ബന്ദിയാക്കിയ വടക്കാഞ്ചേരി സ്വദേശി പ്രമോജിന്റെ ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മനോരമ പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രമോജിന്റെ ഭാര്യ ജോഷിമോളും തീവ്രവാദികളുടെ തടവിലാണ്.
ലിബിയയിലെ ബന്‍സായിലാണ് ഇവര്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള മറ്റ് മലയാളികള്‍ ഏത് നാട്ടുകാരാണെന്ന് വ്യക്തമല്ല . തീവ്രവാദികള്‍ ബന്ദികളുടെ ഫോണുകളെല്ലാം പിടിച്ചെടുത്തിരുന്നെങ്കിലും പ്രമോജ് ഫോണ്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവത്രെ .
ബന്ദിയാക്കിയ ഉടന്‍ തന്നെ കയ്യിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും തീവ്രവാദികള്‍ പിടിച്ചെടുത്തതായും പറയുന്നുണ്ട്. ഇവരെ മോചിപ്പിക്കാനുള്ള നടപടികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് സൂചന . എന്തും സംഭവിക്കാമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് പ്രമോജ് നല്‍കുന്ന വിവരം എന്നും ബന്ധുക്കളെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .












Click it and Unblock the Notifications