കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിപ്പ് മുടക്ക് സമരം തുടരുമെന്ന് സിപിഎം

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫ്‌ഐ പഠിപ്പ് മുടക്കം സമരം അവസാനിപ്പിക്കണമെന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗവും എംഎല്‍എയുമായ ഇപി ജയരാജന്റെ നിര്‍ദ്ദേശം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റി തള്ളി. പഠിപ്പ് മുടക്ക് സമരം അവസാനിപ്പിക്കാന്‍ ആവില്ലെന്നും, എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പഠിപ്പ് മുടക്ക് സമരത്തിലേക്ക് കടക്കാന്‍ പാടുള്ളൂവെന്നും സംസ്ഥാന കമ്മറ്റി വിലയിരുത്തി.

ഇപി ജയരാജന്റെ പ്രസ്താവനയും തുടര്‍ന്ന് സിപിഎം, സിപിഐ നേതാക്കളും വിഷയം ഏറ്റെടുത്തതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പഠിപ്പ് മുടക്ക് സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. ചെറിയ കാര്യങ്ങള്‍ക്കുപോലും പഠിപ്പു മുടക്കുന്ന പ്രവണതയെ സെക്രട്ടറിയേറ്റ് പിന്തുണച്ചില്ല. അതേസമയം, ചില കാര്യങ്ങള്‍ക്ക് പഠിപ്പ് മുടക്ക് ഒഴിവാക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു.

cpim

എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇപി ജയരാജന്‍ എംഎല്‍എ പഠിപ്പു മുടക്ക് സമരം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. കാലത്തിനനുസരിച്ച് സമരമുറകള്‍ സ്വീകരിക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കണം സമര പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, എസ്എഫ്‌ഐ സംസ്ഥാന നേതാക്കളും പി ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കളും പഠിപ്പു മുടക്കു സമരം പൂര്‍ണമായി അവസാനിപ്പിക്കാന്‍ സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പഠിപ്പു മുടക്കു സമരം അവസാനിപ്പിക്കുന്നത് തോല്‍വി സമ്മതിക്കുന്നതിന് തുല്യമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

English summary
SFI classroom strike; CPIM state secretariat decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X