കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റിലും എസ്എഫ്‌ഐക്ക് തോല്‍വി

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ കാമ്പസുകളില്‍ സര്‍വ്വാധിപത്യം പുലര്‍ത്തിയിരുന്ന എസ്എഫ്‌ഐക്ക് ഇത് തിരിച്ചടികളുടെ കാലം. എംജി സര്‍വ്വകലാശാലക്ക് പിറകേ കാലിക്കറ്റ് സര്‍വ്വകലാശാലയിലും എസ്എഫ്‌ഐക്ക് തിരിച്ചടി.

സര്‍വ്വകലാശാല യൂണിയന്‍ ഇക്കുറിയും എസ്എഫ്‌ഐക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞ തവണയും കാലിക്കറ്റില്‍ കെഎസ് യു-എംഎസ്എഫ് സഖ്യമാണ് വിജയിച്ചിരുന്നത്.

SFI

അഞ്ച് ജനറല്‍ സീറ്റുകളാണ് എംഎസ്എഫ്- കെഎസ് യു സഖ്യം സ്വന്തമാക്കിയത്. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിയെ മാത്രമാണ് എസ്എഫ്‌ഐക്ക് ജയിപ്പിക്കാനായത്. മറ്റൊരാളെ ടോസ്സിലൂടെയാണ് തിരഞ്ഞെടുത്തത്.

കഴിഞ്ഞ മാസം എംജി സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐ പരാജയപ്പെടിരുന്നു. എംഎസ്എഫ്- കെഎസ് യു സഖ്യം തന്നെയായിരുന്നു എംജി സര്‍വ്വകലാശാലയും പിടിച്ചെടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന അവകാശവാദം ഉന്നയിച്ചെങ്കിലും അടുത്തകാലത്ത് എസ്എഫ്‌ഐ നേരിട്ട വന്‍ പരാജയമായിരുന്നു എംജി സര്‍വ്വകലാശാലയിലേത്.

മലബാര്‍ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന എംഎസ്എഫ് എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നത്. മുസ്ലീം ലീഗ് എങ്ങനെയാണ് വന്‍ തിരിച്ച വരവ് നടത്തിയത്, സമാനമായ രീതിയിലാണ് എംഎസ്എഫ് കേരളത്തിലെ കാമ്പസുകളില്‍ വേരുറപ്പിക്കുന്നത്.

എസ്എഫ്‌ഐ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ശരിയായ രീതിയില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ഏറെനാളായി കേള്‍ക്കുന്നതാണ്. പലയിടത്തും ഏറെ നാളായി തുടരുന്ന അപ്രമാദിത്തവും എസ്എഫ്‌ഐക്ക് തിരിച്ചടിയാകുന്നുണ്ട്.

English summary
Amidst the loss in MG University Senet Election, SFI lost in Calicut University too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X