• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാവും; എട്ട് ജില്ലാ പ്രസിഡന്‍റ് പദവികളും എ ഗ്രൂപ്പിന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പദവികള്‍ പങ്കുവയ്ക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായതോടെ എ ഗ്രൂപ്പില്‍ നിന്നുള്ള ഷാഫി പറമ്പില്‍ എംഎല്‍എല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായേക്കും. ഐ ഗ്രൂപ്പില്‍ നിന്നുള്ള കെഎസ് ശബരീനാഥന്‍ എംഎല്‍എ ആയിരിക്കും പുതിയ വൈസ് പ്രസിഡന്‍റാവുക.

പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്

ജില്ലാ പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ എട്ടു ജില്ലകളില്‍ എ ഗ്രൂപ്പിനും ആറ് ജില്ലകളില്‍ ഐ ഗ്രൂപ്പിനും വിട്ടുനല്‍കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒരാള്‍ക്ക് ഒരു പദവി എന്ന നയം വേണ്ട

ഒരാള്‍ക്ക് ഒരു പദവി എന്ന നയം വേണ്ട

ഒരാള്‍ക്ക് ഒരു പദവി എന്ന നയം യൂത്ത് കോണ്‍ഗ്രസില്‍ ബാധകമാക്കേണ്ടെന്ന് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഷാഫി പറമ്പിലിനും ശബരിനാഥിനും യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് വരാന്‍ അവസരമൊരുങ്ങുന്നത്. എന്നാല്‍ കെപിസിസി പട്ടികയില്‍ ആ തത്വം ബാധകമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എതിര്‍പ്പുകളെ മറികടക്കാം

എതിര്‍പ്പുകളെ മറികടക്കാം

പാര്‍ട്ടിയിലെ ചില മുര്‍ന്ന നേതാക്കള്‍ക്കും മുല്ലപ്പള്ളിയുടേതിന് സമാനമായ അഭിപ്രായമുണ്ട്. എംഎല്‍എമാരായ ഷാഫിക്കും ശബരീനാഥിനും സംഘടനാപദവി നല്‍കുന്നതിനെതിരായുള്ള വാദമായി ഇതിനെ ഉയര്‍ത്തിക്കാട്ടാമെങ്കിലും ആ എതിര്‍പ്പുകളെ മറികടക്കാന്‍ കഴിയുമെന്നാണ് ഐ-ഐ ഗ്രൂപ്പ് നേതാക്കള്‍ വിലയിരുത്തുന്നത്.

സമവായത്തിലൂടെ

സമവായത്തിലൂടെ

പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്കും വോട്ടെടുപ്പും വേണമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തെ സമവായത്തിലൂടെ മറികടന്നാണ് സംസ്ഥാന പ്രസിഡന്‍റായി ഷാഫി പറമ്പിലിനേയും കെഎസ് ശബരീനാഥിനേയും ഭാരവാഹികളായി നിയമിക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതൃതലത്തില്‍ തീരുമാനമായത്.

പ്രതിസന്ധി

പ്രതിസന്ധി

പ്രസിഡന്റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിൽ തീരുമാനമായെങ്കിലും മറ്റ് സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ ഭാരവാഹികളുടേയും കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നേതൃസ്ഥാനങ്ങള്‍ക്ക് അവകാശവാദം ഉന്നയിച്ച് ചില സമുദായ സംഘടനകള്‍ രംഗത്ത് എത്തിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.

ദേശീയ നേതൃത്വത്തിന്‍റെ പട്ടിക

ദേശീയ നേതൃത്വത്തിന്‍റെ പട്ടിക

ടാലന്‍റ് ഹണ്ടിലൂടെയായിരുന്നു ദേശീയ നേതൃത്വം സംസ്ഥാന ഭാരവാഹികളേയും ജില്ലാ ഭാരവാഹികളേയും തീരുമാനിച്ച് പട്ടിക തയാറാക്കിയത്. ഈ പട്ടികയില്‍ നിന്ന് പുതിയ ഭാരവാഹികളെ നിയമിക്കാന്‍ ഒരുങ്ങുമ്പോഴാണ് ചിലര്‍ സാമുദായിക നേതാക്കളുടെ പിന്തുണയോടെ നേതൃസ്ഥാനത്തേക്ക് എത്താന്‍ ശ്രമിക്കുന്നത്.

സമ്മര്‍ദം

സമ്മര്‍ദം

ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ പട്ടികയ്ക്ക് പുറത്തുള്ള ചിലരെ ജില്ലാ പ്രസിഡന്‍റുമാരായി നിയമിക്കണമെന്നാണ് ആവശ്യം. ഇവരെ പൂര്‍ണ്ണമായി പിണക്കാനും സാധിക്കില്ല. ഇതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം.

നേതാക്കളെ കണ്ടു

നേതാക്കളെ കണ്ടു

തങ്ങളുടെ സമുദായത്തില്‍ നിന്നുള്ള ചിലരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രധാന പദവികളില്‍ നിയമിക്കണമെന്ന ആവശ്യവുമായി ഏതാനും സമുദായ നേതാക്കള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരെ സമീപിച്ചെന്നാണ് വിവരം.

ഒന്നിലേറെ സമുദായങ്ങള്‍

ഒന്നിലേറെ സമുദായങ്ങള്‍

സമുദായ നേതാക്കളില്‍ ചിലരുടെ ആവശ്യം പരിഗണിക്കാമെന്ന് വിചാരിച്ചാലും ഒരേ ജില്ലക്ക് വേണ്ടി ഒന്നിലേറെ സമുദായങ്ങള്‍ ആവശ്യമുന്നയിച്ച് രംഗത്ത് എത്തിയത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളുടെ കാര്യത്തിലാണ് തര്‍ക്കം ഇപ്പോഴും തുടരുന്നത്.

അര്‍ഹര്‍ തഴയപ്പെടും

അര്‍ഹര്‍ തഴയപ്പെടും

അതേസമയം, സമുദായ നേതാക്കളുടെ ആവശ്യം ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്ന വികാരവും കോണ്‍ഗ്രസില്‍ ശക്തമാണ്. സമുദായ നേതാക്കളുടെ ആവശ്യം പരിഗണിച്ചാല്‍ അര്‍ഹരായ പലരും തഴയപ്പെടും എന്നാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന വാദഗതി. ഇക്കാര്യം നേതാക്കള്‍ എഐസിസി നേതൃത്തെ അറിയിച്ചിട്ടുണ്ട്.

ഡികെ പിസിസി അധ്യക്ഷനായാല്‍ ജെഡിഎസ് പിളര്‍ന്നേക്കും; കോണ്‍ഗ്രസിലേക്ക് ചാടാനൊരുങ്ങി നിരവധി നേതാക്കള്‍ഡികെ പിസിസി അധ്യക്ഷനായാല്‍ ജെഡിഎസ് പിളര്‍ന്നേക്കും; കോണ്‍ഗ്രസിലേക്ക് ചാടാനൊരുങ്ങി നിരവധി നേതാക്കള്‍

 ഇടഞ്ഞ് നിന്ന നിതീഷ് കുമാറിനെ മെരുക്കി ബിജെപി; കേന്ദ്ര മന്ത്രിസഭയിലേക്ക് 2 ജെഡിയു അംഗങ്ങള്‍ ഇടഞ്ഞ് നിന്ന നിതീഷ് കുമാറിനെ മെരുക്കി ബിജെപി; കേന്ദ്ര മന്ത്രിസഭയിലേക്ക് 2 ജെഡിയു അംഗങ്ങള്‍

English summary
shafi parambil may become youth congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X