കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീം ലീഗ് അംഗത്വം നേടി മമ്മൂട്ടിയും ആസിഫ് അലിയും ഷാരൂഖ് ഖാനും'; അമ്പരപ്പില്‍ നേതാക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: തങ്ങളുടെ പാര്‍ട്ടി അംഗത്വ ലിസ്റ്റ് കണ്ട് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് നേതൃത്വം ആകെ ഒന്ന് ഞെട്ടി. കാരണം മറ്റൊന്നുമല്ല, സമൂഹത്തില്‍ അറിയപ്പെടുന്ന ചില വ്യക്തികള്‍ തങ്ങളുടെ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരിക്കുന്നു. ഇത് എങ്ങനെയാണെന്ന് നേതാക്കള്‍ക്ക് പോലും ഒരു പിടിയും കിട്ടിയില്ല. അംഗങ്ങള്‍ ആരാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഒന്ന് ഞെട്ടും.

1

സാക്ഷാല്‍ ഷാറൂഖ് ഖാനും ആസിഫ് അലിയും മമ്മൂട്ടിയും മിയ ഖലീഫ വരെ മുസ്ലീം ലീഗില്‍ അംഗ്വത്വം എടുത്തു. തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്നാണ് ഇവര്‍ പാര്‍ട്ടിയില് അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ 31ന് ആണ് കേരളത്തിലെ ലീഗിന്റെ പാര്‍ട്ടി അംഗത്വ വിതരണം അവസാനിച്ചത്.

2

വീടുകള്‍ തോറും കയറിയിറങ്ങി പാര്‍ട്ടി അംഗത്വം എടുക്കാനാണ് നേതൃത്വം നിര്‍ദ്ദേശിച്ചത്. ഇങ്ങനെ അംഗങ്ങളാകുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും അപലോഡ് ചെയ്യണം. ഇതിന് എല്ലാമായി ഓരോ വാര്‍ഡിനും ഓരോ പാസ്വേര്‍ഡും നല്‍കിയിരുന്നു. പിന്നീട് ഇത് തുറന്നു പരിശോധിക്കാന്‍ കോഴിക്കോട്ടുള്ള ഐ ടി കോര്‍ഡിനേറ്റര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.

3

ഇങ്ങനെ ഓണ്‍ലൈന്‍ വഴി അംഗത്വം എടുത്തവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് പാര്‍ട്ടി നേതൃത്വം ഒന്നടങ്കം ഞെട്ടിയത്. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് സാധാരണയായി അംഗത്വ വിതരണം നടത്തിയത്. എന്നാല്‍ ആള്‍ബലമില്ലാത്ത സ്ഥലത്ത് കമ്പ്യൂട്ടര്‍ സെന്ററുകളില്‍ ഏല്‍പ്പിച്ചവരുമുണ്ടെന്ന് ചില നേതാക്കള്‍ ആരോപിക്കുന്നുണ്ട്. അങ്ങനെയുള്ളവരില്‍ നിന്ന് സംഭവിച്ച പിഴവാണിതെന്നാണ് നേതൃത്വം കരുതുന്നത്.

4

സൗദിയിലെ ആ വലിയ നിയമം റൊണാള്‍ഡോ ലംഘിക്കും, അധികാരികള്‍ കണ്ണടയ്ക്കും; കാരണമിതാണ്സൗദിയിലെ ആ വലിയ നിയമം റൊണാള്‍ഡോ ലംഘിക്കും, അധികാരികള്‍ കണ്ണടയ്ക്കും; കാരണമിതാണ്

ഡിസംബര്‍ 31ന് പാര്‍ട്ടി അംഗത്വം പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് 59,551 ആണ് പാര്‍ട്ടി അംഗങ്ങള്‍. സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷം ആയെന്നാണ് പുറത്തുവരുന്ന കണക്ക്. 2016നേക്കാള്‍ 2.33 ലക്ഷം അംഗങ്ങളുചെ വാര്‍ദ്ധനയാണ്. അംഗങ്ങളില്‍ പകുതിയില്‍ ഏറെയും സ്ത്രീകളാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

5

'വൃത്തികെട്ടവളെന്നും വിഡ്ഢിയെന്നും വിളിച്ചു; ജീവിതത്തിലെ മോശപ്പെട്ട 8 വര്‍ഷം'; സല്‍മാനെതിരെ മുന്‍ കാമുകി'വൃത്തികെട്ടവളെന്നും വിഡ്ഢിയെന്നും വിളിച്ചു; ജീവിതത്തിലെ മോശപ്പെട്ട 8 വര്‍ഷം'; സല്‍മാനെതിരെ മുന്‍ കാമുകി

സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ റിട്ടേണിംഗ് ഓഫിസറുമായ സി പി ബാവ ഹാജി പറഞ്ഞു. വട്ടിയൂര്‍ കാവ്, പാളയം എന്നീ സ്ഥലങ്ങളില്‍ അംഗത്വ വിതരണത്തില്‍ ക്രമക്കേട് നടന്നതായാണ് ഒരു വിഭാഗം പറയുന്നത്.

English summary
Shah Rukh Khan, Mammootty and Asif Ali get Muslim League membership; know the reason and why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X