Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോയിലെ ശബ്ദം എംകെ രാഘവന്‍റേത് തന്നെ! എംകെ രാഘവനെ പൊളിച്ചടുക്കി ഷമ്മി തിലകന്‍

കോഴിക്കോട് എംപി എംകെ രാഘവനെ പൊളിച്ചടുക്കി നടനും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഷമ്മി തിലകന്‍. ടിവി 9 പുറത്തുവിട്ട സ്റ്റിങ്ങ് ഓപ്പറേഷന്‍ വീഡിയോയിലെ എംകെ രാഘവന്‍റെ ശബ്ദം ഡബ്ബ് ചെയ്ത് കയറ്റിയതല്ലെന്ന് ഷമ്മി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

സ്റ്റിങ്ങ് ഓപ്പറേഷന്‍ വീഡിയോയിലെ ശബ്ദം തന്‍റേതല്ലെന്നും ഡബ്ബ് ചെയ്ത് കയറ്റിയതാണെന്നുമായിരുന്നു എംകെ രാഘവന്‍ പറഞ്ഞത്. രാഘവന്‍റെ വാദങ്ങള്‍ കള്ളമാണെന്ന് കാര്യകാരണങ്ങള്‍ സഹിതം അക്കമിട്ട് നിരത്തിയിരിക്കുകയാണ് നടന്‍. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 രാഘവനെ തളളി ഷമ്മി

രാഘവനെ തളളി ഷമ്മി

തന്‍റെ ശബ്ദം വീഡിയോയില്‍ എഡിറ്റ് ചെയ്ത് കയറ്റിയതാണെന്നാണ് രാഘവന്‍റെ ആരോപണം. ദൃശ്യങ്ങളുടെ ആധികാരികതയും രാഘവന്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനും ശബ്ദം എഡിറ്റ് ചെയ്തതാണോയെന്ന് കണ്ടെത്താനും ഫോറന്‍സിക് പരിശോധന നടത്തണമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. ഇതിനിടെയാണ് എംപിയുടെ ആരോപണത്തെ പൊളിച്ചടുക്കി ഷമ്മി തിലകന്‍ രംഗത്തെത്തിയത്.

 ഡബ്ബ് ചെയ്യുന്നത്

ഡബ്ബ് ചെയ്യുന്നത്

എംകെ രാഘവന്റെ പേര് പറയാതെയാണ് ഷമ്മി തിലകന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
അന്യ ഭാഷയില്‍ നിന്നുള്ള നടീനടന്മാര്‍ക്ക് ഡബ്ബ് ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. അനേകം നടന്മാര്‍ക്ക് ശബ്ദം നല്‍കാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. 1994-ലും, 2018-ലും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

 അല്‍പം മാറ്റം വരുത്തി

അല്‍പം മാറ്റം വരുത്തി

ജോഷിസാര്‍, ജിജോ, രാജീവ് കുമാര്‍, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയ സംവിധായകര്‍ തങ്ങളുടെ ചില ചിത്രങ്ങളില്‍ ഡബ്ബിങ്ങിന്റെ മേല്‍നോട്ടം എന്നെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്..!എന്റെ അനുഭവത്തില്‍, എന്റെ തന്നെ ശബ്ദത്തില്‍ അല്പസ്വല്പം മാറ്റം വരുത്തി മറ്റൊരു വ്യക്തിക്ക് ഡബ്ബ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ല.

 ബുദ്ധിമുട്ടുള്ള കാര്യം

ബുദ്ധിമുട്ടുള്ള കാര്യം

എന്നാല്‍, സമൂഹത്തില്‍ സുപരിചിതമായ ഒരു ശബ്ദം അനുകരിച്ച് (മിമിക്രി) ഡബ്ബ് ചെയ്യുക എന്നത് താരതമ്യേനെ ബുദ്ധിമുട്ടുള്ള കാര്യമാണ്.കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തില്‍ അനശ്വര നടന്‍ പ്രേംനസീറിന് അദ്ദേഹത്തിന്റേത് തന്നെ എന്ന് തോന്നും വിധത്തില്‍ ശബ്ദം അനുകരിച്ച് നല്‍കിയത് ഞാനായിരുന്നു.

 ദൗത്യം ഏല്‍പ്പിച്ചത്

ദൗത്യം ഏല്‍പ്പിച്ചത്

പ്രേംനസീറിന്റെ ശബ്ദം അനുകരിക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ച അനേകം മിമിക്രി താരങ്ങളെയും, രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും അദ്ദേഹത്തിന്റെ ‘അപരനായ' ജയറാമിനെയും പരീക്ഷിച്ച് തൃപ്തിയാകാതായ ശേഷമാണ് ആ ദൗത്യം എന്നെ ഏല്‍പ്പിച്ചത്..!

 മനസിലാവും

മനസിലാവും

നസീര്‍ സാറിന്റെ മാധുര്യമുള്ള ആ ശബ്ദത്തിനോട് ഒരു ഏകദേശ സാമ്യം വരുത്തുവാന്‍ മാത്രമേ എനിക്കും കഴിഞ്ഞിട്ടുള്ളൂ എന്ന് ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന സീന്‍ ആവര്‍ത്തിച്ച് കേട്ടാല്‍ മനസ്സിലാക്കാവുന്നതാണ്.

 ഡബ്ബിങ്ങ് സ്റ്റുഡിയോ

ഡബ്ബിങ്ങ് സ്റ്റുഡിയോ

ഇത്രയെങ്കിലും എനിക്ക് സാധിച്ചത് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഹരികുമാര്‍ എന്ന് റിക്കോര്‍ഡിസ്റ്റിന്റെ കൂടി കഴിവിന്റെ പിന്‍ബലത്തിലാണ്.എന്നാല്‍, കോഴിക്കോട് എം.പിയുടെ വിവാദ വീഡിയോയുടെ കാര്യത്തില്‍ ധാരാളം സങ്കീര്‍ണ്ണതകള്‍ ഉണ്ട്.

 സാമ്യം

സാമ്യം

1. വീഡിയോയില്‍ കാണുന്ന എം.പിയുടെ ഡബ്ബ് ചെയ്തതെന്ന് അവകാശപ്പെടുന്ന ശബ്ദവും, അദ്ദേഹം പൊട്ടിക്കരഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഒറിജിനല്‍ ശബ്ദവും നൂറുശതമാനവും സാമ്യമുള്ളതായി ആവര്‍ത്തിച്ച് കേട്ടാല്‍ വ്യക്തം.

 ചേര്‍ന്ന് പോകില്ല

ചേര്‍ന്ന് പോകില്ല

2. വീഡിയോയില്‍ എം.പി യഥാര്‍ത്ഥത്തില്‍ പറഞ്ഞ വാചകങ്ങള്‍ മാറ്റി ഡബ്ബ് ചെയ്തതാണെങ്കില്‍, അദ്ദേഹത്തിന്റെ ‘ചുണ്ടിന്റെ ചലനവും', മാറ്റി ഡബ്ബ് ചെയ്ത ശബ്ദവും തമ്മില്‍ യാതൊരു കാരണവശാലും ചേര്‍ന്ന് പോകില്ല. എന്നാല്‍ ഇവിടെ അദ്ദേഹത്തിന്റെ ചുണ്ടിന്റെ ചലനം, കൈകളുടെ ചലനങ്ങള്‍, ശരീരഭാഷ എല്ലാം ശബ്ദത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.

സാങ്കേതിക പരിജ്ഞാനം

സാങ്കേതിക പരിജ്ഞാനം

3. ഒരു വീഡിയോ റെക്കോര്‍ഡിങ് വേളയില്‍, അവിടത്തെ അന്തരീക്ഷത്തിലെ ശബ്ദങ്ങളും ചേര്‍ന്നാണ് റെക്കോര്‍ഡ് ആവുക. അതില്‍ എഡിറ്റിംഗ് നടത്തിയാല്‍ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിക്കും.

 ബോധ്യപ്പെട്ടത്

ബോധ്യപ്പെട്ടത്

ഇത്രയും കാര്യങ്ങള്‍ പ്രാഥമികമായ പരിശോധനയില്‍ എനിക്ക് ബോധ്യപ്പെട്ടതാണ്. കൂടുതല്‍ വിശദമായ പരിശോധന നടത്തിയാല്‍ കൂടുതല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാകും എന്ന് വ്യക്തം..ഈ വിവാദത്തില്‍ ശ്രദ്ധിക്കാതെ പോയേക്കാവുന്ന ചില സാങ്കേതികതകള്‍ പറയണമെന്ന വിചാരത്തില്‍ ഇത്രയും കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോക്സഭാ തിരഞ്ഞെടുപ്പ് , എംകെ രാഘവന്‍ വീഴുമോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+