കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ'യില്‍ പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത പലകാര്യങ്ങളുമുണ്ട്; ജനം അറിഞ്ഞാല്‍ പ്രശ്നം: ഷമ്മി തിലകന്‍

Google Oneindia Malayalam News

താരസംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടന്‍ ഷമ്മി തിലകന്‍. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് പദവികളിലേക്ക് ഷമ്മിതിലകന്‍ പത്രിക നല്‍കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ കാട്ടി കഴിഞ്ഞ ദിവസത്തെ സൂക്ഷമ പരിശോധനയില്‍ ഇതെല്ലാം വരണാധികാരി തള്ളിയിരുന്നു.

പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. താന്‍ സമർപ്പിച്ച പത്രികകള്‍ തള്ളിയെങ്കിലും അമ്മയില്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരഞ്ഞെടുപ്പിന്റെ ആദ്യ ചുവടുകള്‍ വെക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷമ്മി തിലകന്‍. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ അമ്മ ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായതെന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ഷമ്മി തിലകന്‍. സൗത്ത് റാപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലർക്കും പേടി, ഷോബി പോലും ഒപ്പിട്ടില്ല; ധൈര്യം കാണിച്ചത് ആ 2 നടന്‍മാർ മാത്രം: ഷമ്മി തിലകന്‍പലർക്കും പേടി, ഷോബി പോലും ഒപ്പിട്ടില്ല; ധൈര്യം കാണിച്ചത് ആ 2 നടന്‍മാർ മാത്രം: ഷമ്മി തിലകന്‍

എന്തുകൊണ്ട് താന്‍ നല്‍കിയ പത്രി തള്ളി എന്നതിനെ കുറിച്ചാണ് അഭിമുഖത്തിന്റെ

എന്തുകൊണ്ട് താന്‍ നല്‍കിയ പത്രി തള്ളി എന്നതിനെ കുറിച്ചാണ് അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ ഷമ്മി തിലകന്‍ വ്യക്തമാക്കുന്നത്. പത്രികയുടെ അവസാനം സത്യവാങ്മൂലം ഒരു ഭാഗം ഉണ്ടായിരുന്നു. അവിടെ ഓഫീസ് യൂസ് ഓണ്‍ലീ എന്ന് പറയുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. സാധാരണ ഏത് തിരഞ്ഞെടുപ്പിലും പത്രിക സമർപ്പിക്കുമ്പോള്‍ വരണാധികാരിയുടെ മുമ്പില്‍ ചെന്നാണല്ലോ ഒപ്പിടാറുള്ളത്. എന്നാല്‍ പത്രിക സമർപ്പിക്കാന്‍ ചെന്നപ്പോള്‍ സംഘടനയുടെ ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു

കാവ്യയെ കൊണ്ടുവന്നില്ലേ ദിലീപേട്ടാ..: യുഎഇയില്‍ എത്തിയ ദിലീപീന് ഗംഭീര സ്വീകരണം

ഓഫീസില്‍, എന്നല്ല എറണാകുളം ജില്ലയില്‍ പോലും ഇവരാരും ഉണ്ടായിരുന്നില്ല

ഓഫീസില്‍, എന്നല്ല എറണാകുളം ജില്ലയില്‍ പോലും ഇവരാരും ഉണ്ടായിരുന്നില്ല. മോഹൻലാൽ, കുഞ്ചൻ, പൂജപ്പുര രാധാകൃഷ്ണൻ എന്നിങ്ങനെ മൂന്ന് ഇലക്ഷൻ ഓഫീസർമാർ. അവരെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ഓഫീസിലുള്ള ഒരു പെട്ടിക്കുള്ളില്‍ ഇടാനായിരുന്നു നിർദേശം. അങ്ങനെയാണ് ഞാന്‍ പത്രിക പെട്ടിക്കുള്ളില്‍ ഇടുന്നത്. അതെന്റെ പ്രതിഷേധം കൂടിയായിരുന്നു. ആരുടെയെങ്കിലും മുന്നിലല്ലേ സ്ഥാനാർത്ഥി സത്യവാങ്മൂലം അല്ലെങ്കിൽ പ്രതിജ്ഞ ചെയ്യേണ്ടത്. അത് രഹസ്യമായി ചെയ്തിട്ട് കാര്യമുണ്ടോയെന്നും താരം ചോദിക്കുന്നു.

നിയമോപദേശകനായ ഒരു അഭിഭാഷകനാണ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസർ

സംഘടനയുടെ നിയമോപദേശകനായ ഒരു അഭിഭാഷകനാണ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസർ. അദ്ദേഹമാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തേണ്ടത്. തിരഞ്ഞെടുപ്പിന്റെ നിയമപ്രകാരം ആദ്യം തിരഞ്ഞെടുപ്പ് ഓഫീസർമാർ പ്രാഥമിക പരിശോധന നടത്തിയിട്ടാണ് പത്രിക സ്വീകരിക്കേണ്ടത്. എന്നാല്‍ ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല.

അമ്മയില്‍ ജനാധിപത്യപരമായി കാര്യങ്ങള്‍ മുന്നോട്ട് പോവണം

അമ്മയില്‍ ജനാധിപത്യപരമായി കാര്യങ്ങള്‍ മുന്നോട്ട് പോവണമെന്ന് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിലൊക്കെ എന്താണ് നടന്നതെന്ന് എല്ലാവർക്കും അറിയാം. ഞാന്‍ മത്സരിച്ച സ്ഥാനങ്ങളിലേക്ക് മത്സരിക്കാനായിരുന്നു ആളുകളുടെ ബഹളം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം 7 പത്രികകളാണ് വന്നത്. ഞാന്‍ മത്സര രംഗത്ത് ഉണ്ടെങ്കില്‍ വോട്ടുകള്‍ ഭിന്നിച്ച് പോവാനുള്ള ചില തന്ത്രങ്ങളായിരുന്നു അത്.

സംസ്ഥാനത്തിന് പുറത്തായിരുന്നവർ പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തി

സംസ്ഥാനത്തിന് പുറത്തായിരുന്നവർ പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തി. അവർ എങ്ങനെ വന്നുവെന്നുവെന്നും ഞാന്‍ അന്വേഷിക്കാന്‍ പോയിട്ടില്ല. ഏറ്റവും പ്രധാനമായി കാണാന്‍ കഴിയുന്നത് ഏറെ കാലത്തിന് ശേഷം അമ്മയില്‍ തിരഞ്ഞെടുപ്പിന്റെ ഒരു ഓളമുണ്ടായി. ഒരു ജനാധിപത്യ വിചാരം എല്ലാവരിലുണ്ടായി. അക്കാര്യത്തില്‍ ഞാന്‍ വിജയിച്ചു. അതുകൊണ്ട് തന്നെ നോമിനേഷന്‍ തള്ളിയെങ്കിലും എന്റെ ലക്ഷ്യം കൃത്യമായി നടന്നു.

പത്രികയുടെ അവസാന ഭാഗത്ത് ഒപ്പിടാതെ എന്നെ ഏതെങ്കിലും അദൃശ്യ ശക്തി

പത്രികയുടെ അവസാന ഭാഗത്ത് ഒപ്പിടാതെ എന്നെ ഏതെങ്കിലും അദൃശ്യ ശക്തി നിയന്ത്രിച്ചതാവു. ആ ഒപ്പുവെച്ചാൽ ഞാന്‍ നിശബ്ദനായി പോകും. നിശബ്ദനാകാനുള്ള സമയം ആയിട്ടില്ലെന്നത് കൊണ്ടാവാം അങ്ങനെ ഒരു ശക്തി പ്രവർത്തിച്ചത്. ആ അദൃശ്യശക്തി ആരെന്ന് നിങ്ങൾക്ക് ഊഹിക്കാം. ഞാനത് കാണരുതെന്ന് ആ ശക്തി തീരുമാനിച്ചതാകും. അല്ലെങ്കിൽ അതെന്റെ കണ്ണിൽ പെടാതെ പോകേണ്ട കാര്യമില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു.

പത്രിക സ്വീകരിച്ചിരുന്നെങ്കിലും മൂന്നെണ്ണത്തില്‍ മത്സരിക്കാന്‍ കഴിയുമായിരുന്നില്ല

പത്രിക സ്വീകരിച്ചിരുന്നെങ്കിലും മൂന്നെണ്ണത്തില്‍ മത്സരിക്കാന്‍ കഴിയുമായിരുന്നില്ല. രണ്ട് സ്ഥാനങ്ങളിലേക്ക് സമർപ്പിച്ച പത്രിക പിന്‍വലിക്കേണ്ടി വരുമായിരുന്നു. രണ്ടെണ്ണം പിന്‍വലിച്ച് ശേഷിക്കുന്ന ഒന്നിലേക്ക് ഞാന്‍ മത്സരിക്കുമായിരുന്നു. തോല്‍ക്കുമോ ജയിക്കുമോ എന്നുള്ളത് അവിടുത്തെ പരിഗണനാ വിഷയമല്ല, മത്സരിക്കുക എന്നതാണ് വിഷയം. ഇന്ന ആളുകള്‍ക്കെതിരെ മത്സരിക്കണമെന്ന താല്‍പര്യം എനിക്കുണ്ടായിരുന്നില്ല. എല്ലാ സ്ഥാനങ്ങളിലേക്കും ഇലക്ഷൻ വരണമെന്ന താൽപര്യമായിരുന്നു എനിക്കുണ്ടായിരുന്നത്.

ജനറൽ സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു

ജനറൽ സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു ഞാന്‍ മത്സരിച്ചിരുന്നത്. ജനാധിപത്യത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അത് നിറവേറ്റിയാണ് ഇപ്പോള്‍ കരുതുന്നത്. ഞാന്‍ മത്സര രംഗത്തേക്ക് കടന്ന് വന്നില്ലായിരുന്നെങ്കില്‍ മത്സരരംഗത്തുള്ളവരേക്കൊണ്ട് പത്രിക പിൻവലിപ്പിച്ചിട്ട് ഈ തെരഞ്ഞെടുപ്പിനേയും അവർ ഇല്ലാതാക്കുമായിരുന്നേനേ. ഞാൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ തീർച്ചയായും അത് നടക്കില്ലായിരുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു.

മത്സരിച്ചിരുന്നെങ്കില്‍ ആരുടെയൊക്കെ പിന്തുണ കിട്ടുമെന്ന കാര്യം

മത്സരിച്ചിരുന്നെങ്കില്‍ ആരുടെയൊക്കെ പിന്തുണ കിട്ടുമെന്ന കാര്യം ഞാന്‍ ആലോചിച്ചിരുന്നില്ല. ഞാൻ പുറത്തുപറയാൻ ആഗ്രഹിക്കാത്ത പല കാര്യങ്ങളുമുണ്ട്. ജനം അറിഞ്ഞാൽ പൊട്ടിത്തെറിയും വിവാദവുമുണ്ടാകുന്ന കാര്യങ്ങളുണ്ട്. അത്തരത്തില്‍ ഒരുപാട് കാര്യങ്ങളില്‍ സംഘടനയ്ക്ക് അകത്ത് നിന്നുകൊണ്ട് സംഘടന മര്യാദകള്‍ പാലിച്ച് ഉന്നിയിക്കുന്നു.

‘അമ്മ’യോടുള്ള കൂറ് കൊണ്ടാണ് ഇതെല്ലാം. ഞാന്‍ കൊടുത്ത പരാതികളെല്ലാം

അതിൽ രാഷ്ട്രീയമോ വ്യക്തി വിരോധമോ ഇല്ല. 'അമ്മ'യോടുള്ള കൂറ് കൊണ്ടാണ് ഇതെല്ലാം. ഞാന്‍ കൊടുത്ത പരാതികളെല്ലാം വളരെ പ്രധാന്യമേറിയതായിരുന്നു. ഞാൻ തെരഞ്ഞെടുപ്പിന് നിൽക്കുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ചിലർ എന്നെ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഒന്നും വെറുതെ പറയുന്നതല്ല, എല്ലാത്തിനും വ്യക്തമായ തെളിവുകളുണ്ടെന്നും ഷമ്മി തിലകന്‍ അഭിമുഖത്തില്‍ പറയുന്നു.

മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് നടി ഭാമ: ഗൗരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Shammi thilakan's reply to fan goes viral

English summary
Shammi Thilakan says there are many things in actors organization, he does't want to say out- viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X