‘കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു'
കൊച്ചി; മയക്കുമരുന്ന് ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വിഷയം, നടി പാർവ്വതി തിരുവോത്തിന്റെ രാജി തുടങ്ങിയ വിഷയങ്ങളിൽ തിരുമാനം കൈക്കൊണ്ടിരിക്കുകയാണഅ താരസംഘടന. കേസിൽ ഉൾപ്പെട്ടെങ്കിലും ബിനീഷിനോട് തത്കാലം വിശദീകരണം തേടിയാൽ മതിയെന്നും അതേസമയം പാർവ്വതിുടെ രാജി അംഗീകരിക്കാനുമാണ് ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ തിരുമാനമായത്. എന്നാൽ യോഗ നടപടിക്കെതിരേയും അമ്മയുടെ നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.

അമ്മയിൽ വാക്പോര്
കടുത്ത വാക്പോരായിരുന്നു ഇന്നത്തെ അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ഉണ്ടായത്. ബിനീഷിന്റെ രാജിയ്ക്കായി ഇന്ന് യോഗത്തിൽ നടിമാർ ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. നടൻ സിദ്ധിഖും ബിനീഷിന്റെ രാജിയ്ക്കായി ശക്തമായ ആവശ്യം ഉയർത്തി. എന്നാൽ തത്കാലം രാജി വേണ്ട വിശദീകരണം മതിയെന്ന നിലപാടായിരുന്നു സംഘടനയടെ വൈസ് പ്രസിഡന്റ് കൂടിയായ ഇടത് എംഎൽഎ മുകേഷ് സ്വീകരിച്ചത്.

പാർവ്വതിയുടെ രാജി
തുടർന്ന് മുകേഷിന്റെ നിര്‍ദ്ദേശം സ്വീകരിച്ച മോഹന്‍ലാല്‍ ആ നിപാടില്‍ ഉറച്ചു നിന്നു. ഇതിന് പിന്നാലെ ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി തിരുവോത്ത് സമര്‍പ്പിച്ച രാജിയും സംഘടന സ്വീകരിച്ചു. അതേസമയം വിവാദപരാമര്‍ശത്തില്‍ ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ യോഗം പിരിയുകയായിരുന്നു.

നീതി കിട്ടില്ലെന്ന്
അതേസമയം പാർവ്വതിയുടെ രാജി സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർഷനം ഉയർത്തുകയാണ് നടൻ ഷമ്മി തിലകൻ. ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയിൽ സ്ത്രീകളായ അംഗങ്ങൾക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് നടൻ റിപ്പോർട്ടർ ചാനലിൽ പ്രതികരിച്ചു.

ചുടുചോറു വാരിക്കും പോലെ
പാർവ്വതി സംഘടനയിൽ നിന്ന് രാജിവെയ്ക്കരുതായിരുന്നു. രാജിവെച്ച് പുറത്ത് പോകേണ്ടവർ മറ്റ് ചിലരാണ്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ യോഗ്യരാണോയെന്ന് സ്വയം ചിന്തിക്കണമെന്നും ഷമ്മി തിലകൻ പറഞ്ഞു. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെയാണ് ഭാരവാഹികൾ മോഹൻലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നടപടിയെടുപ്പിക്കുന്നതെന്നും ഷമ്മി പറഞ്ഞു.

നേരത്തേയും വിമർശനം
നേരത്തേയും അമ്മയുടെ പ്രസിഡൻ് എന്ന നിലയിലുള്ള മോഹാൻലാലിന്റെ ഇടപെടലിനെതിരെ ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു. സംഘടനയുടെ നിയമാവലിയെ കുറിച്ച് ധാരണ ഇല്ലാത്ത ആളാണ് മോഹൻലാൽ എന്നുംഅദ്ദേഹത്തിന് ലിംഗ സമത്വത്തെ കുറിച്ചുള്ള ബോധം പോലും ഇല്ലെന്ന അവസ്ഥയാണെന്നും ഷമ്മി തിലകൻ പറഞ്ഞിരുന്നു.

പദവി ഏറ്റെടുക്കരുതായിരുന്നു
അമ്മയിലെ അസമത്വങ്ങൾക്കെതിരെ പ്രതികരിക്കാൻ സാധിക്കുന്നില്ലെങ്കിൽ താരസംഘടനയുടെ പദവി അദ്ദേഹം ഏറ്റെടുക്കരുതായിരുന്നുവെന്നും ഷമ്മി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ഇന്ന് ബിനീഷിൽ നിന്ന് വിശദീകരണം തേടാനുള്ള അമ്മയുടെ നടപടി തെറ്റില്ലെന്ന് ഷമ്മി പറഞ്ഞു.

അധികാരമില്ല
വിശദീകരണം ചോദിക്കുകയാണ് ആദ്യം ഒരു സംഘടന ചെയ്യേണ്ടത്. വിശദീകരണത്തിൽ തൃപ്തിയില്ലേങ്കിൽ അംഗത്തിനെതിരെ നടപടിയെടുക്കാം. തെറ്റ് ചെയ്ത അംഗത്തിനെ സസ്പെൻ് ചെയ്യാം. അതേസമയം ഒരാളുടെ അംഗത്വം റദ്ദാക്കാനുള്ള അധികാരം സംഘടനയ്ക്ക് ഇല്ലെന്നും ഷമ്മി പറഞ്ഞു.
Recommended Video

ഇടവേള ബാബു ചെയ്തത് തെറ്റ്
സംഘടനയുടെ നിയമാവലി അനുസരിച്ച് പ്രസിഡന്റ് ആണ് മാധ്യമങ്ങളിൽ കാര്യങ്ങൾ സംസാരിക്കേണ്ടത്. ഇടവേള ബാബു ചാനലിൽ നടത്തിയ പ്രതികരണം തെറ്റാണെന്നും ഷമ്മി പറഞ്ഞു. ദിലീപ് വിഷയത്തില് ഞാനടക്കം ചില അംഗങ്ങൾ സംഘടന നടപടിയെ ചോദ്യം ചെയ്തതിനാലാണ് ബിനീഷ് കോടിയേരിയുടെ വിഷയത്തിൽ വിശദീകരണം ചോദിക്കുക എന്ന തീരുമാനത്തിൽ അമ്മ എത്തിയതെന്നും ഷമ്മി പറഞ്ഞു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications