കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്: തട്ടിപ്പ് സംഘത്തിന് അന്തർസംസ്ഥാന ബന്ധം? അറസ്റ്റിലായത് ഏഴ് പേർ!!

Google Oneindia Malayalam News

കൊച്ചി: സിനിമാ നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം പുറത്തുവന്നതോടെ എട്ട് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഈ കേസ് പുറത്തുവന്നതോടെ കുടുതൽ പെൺകുട്ടികൾ ഈ സംഘത്തിനെതിരെ രംഗത്തെത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കൂടുതൽ സംഭവങ്ങൾ പുറത്തുവന്നതോടെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; വ്യാജ വീഡിയോ അയച്ച് മറ്റ് യുവതികളേയും പറ്റിക്കാന്‍ ശ്രമംഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; വ്യാജ വീഡിയോ അയച്ച് മറ്റ് യുവതികളേയും പറ്റിക്കാന്‍ ശ്രമം

 പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധം

പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധം


നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നു. തങ്ങളെ താമസിപ്പിച്ചിരുന്ന ഹോട്ടലിൽ ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് യുവതികൾ എത്തിയിരുന്നായി ഇതേ സംഘത്തിന്റെ തട്ടിപ്പിനിരയായ യുവതികൾ പോലീസിനോട് പറഞ്ഞിരുന്നു. ഇതാണ് ഇവർക്ക് അന്തർസംസ്ഥാന ബന്ധമുള്ളതായി സംശയം ഉയരുന്നതിലേക്ക് നയിച്ചിട്ടുള്ളത്. ഇതിന് പുറമേ കുടുതൽ പെൺകുട്ടികളെ തങ്ങൾക്ക് എത്തിച്ച് നൽകിയാൽ ഹോട്ടലിൽ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു ഈ യുവതികളോട് സംഘം നിർദേശിച്ചത്.

 ഹോട്ടലിൽ പരിശോധന

ഹോട്ടലിൽ പരിശോധന

പാലക്കാട് ജില്ലയിലെ വാളയാറിലും വടക്കാഞ്ചേരിയിലും പെൺകുട്ടികളെ താമസിപ്പിച്ച ഹോട്ടലുകളിൽ പോലീസെത്തി പരിശോധന നടത്തിയിരുന്നു. പോലീസ് സംഘം ഹോട്ടലിലെ മാനേജർമാരെയും സംഭവുവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. ഭീഷണി ഉയർന്നു
കേസുമായി മുന്നോട്ടുപോയാൽ ഇല്ലാതാക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും യുവതികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

 പണമില്ലാത്താതിനാൽ മുറി വിട്ടു

പണമില്ലാത്താതിനാൽ മുറി വിട്ടു


ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വന്നതെന്ന കാരണം പറഞ്ഞാണ് യുവതികൾ ആദ്യം ഹോട്ടലിലെത്തി മുറിയെടുക്കുന്നത്. ഇവർക്ക് ശേഷം മൂന്ന് പുരുഷന്മാരും എത്തിയെന്നും ഹോട്ടൽ മാനേജർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മുറികളുടെ പണം നൽകിക്കൊണ്ടിരുന്നത് പെൺകുട്ടികളായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം പണമടയ്ക്കാൻ കഴിയാതായതോടെ ഇവർ മുറി ഉപേക്ഷിച്ച് പോയെന്നാണ് ഇയാൾ നൽകുന്ന വിവരം. പെൺകുട്ടികൾക്ക് എല്ലാ നേരത്തും കൃത്യമായി ഭക്ഷണം നൽകിയിരുന്നതായാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇവരെ പൂട്ടിയിട്ടു എന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ഇയാൾ വ്യക്തമാക്കി.

മുഖ്യപ്രതി പിടിയിൽ

മുഖ്യപ്രതി പിടിയിൽ

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശനിയാഴ്ച അറസ്റ്റിലായിരുന്നു. പുലർച്ചെയാണ് പാലക്കാട് സ്വദേശിയായ ഷെരീഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് കേസിലെ മുഖ്യ ആസൂത്രകൻ. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇതോടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. അതേ സമയം പരസ്യം നൽകി പെൺകുട്ടികളെ വിളിച്ച് വരുത്തിയത് ഏറ്റവും ഒടുവിൽ പിടിയിലായ ഷെരീഫാണെന്നാണ് പോലീസ് നൽകുന്ന വിവരം. കേസിൽ എട്ട് പേർ അറസ്റ്റിലായതോടെ കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
 പ്രതികൾ പോലീസ് കസ്റ്റഡിയിൽ

പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ റഫീഖ് ഉൾപ്പെടെയുള്ളവരെ ജില്ലാ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. നിലവിൽ ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഷംന കാസിമിന് വിവാഹാലോചനയുമായി എത്തിയത് സംബന്ധിച്ച സാമ്പത്തിക ഇടപാടുകൾ, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങളിലും പോലീസ് പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുത്തും.

 നാല് തൃശ്ശൂർ സ്വദേശികൾ

നാല് തൃശ്ശൂർ സ്വദേശികൾ

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചൊവ്വാഴ്ചയാണ് നാല് പേർ അറസ്റ്റിലായത്. സംഭവത്തിൽ വാടാനപ്പള്ളി സ്വദേശിയായ റഫീഖ്, കടവന്നൂർ രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റൂർ സ്വദേശിയായ അഷ്റഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എന്നാൽ മൂന്ന് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഷംനയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. അറസ്റ്റിലായ നാല് പേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് പ്രതികൾ വെള്ളിയാഴ്ചയും പോലീസ് പിടിയിലായിരുന്നു.

കേസ് പ്രത്യേക അന്വേഷണ സംഘത്തിന്

കേസ് പ്രത്യേക അന്വേഷണ സംഘത്തിന്

ഷംന തട്ടിപ്പ് സംഘത്തിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഒരു നടിയും ആലപ്പുഴ സ്വദേശിയായ മോഡലും ഇതേ സംഘത്തിനെതിരെ മരട് പോലീസിനെ സമീപിച്ച് പരാതി നൽകിയിരുന്നു. ഇതോടെ പ്രതികൾ ഉൾപ്പെട്ട തട്ടിപ്പും സ്വർണ്ണക്കടത്തുമായുള്ള ബന്ധവും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, തടഞ്ഞുവെക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ ചുമത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.

ആദ്യം കുടുങ്ങിയത് നാല് പ്രതികൾ

ആദ്യം കുടുങ്ങിയത് നാല് പ്രതികൾ

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചൊവ്വാഴ്ചയാണ് നാല് പേർ അറസ്റ്റിലായത്. സംഭവത്തിൽ വാടാനപ്പള്ളി സ്വദേശിയായ റഫീഖ്, കടവന്നൂർ രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റൂർ സ്വദേശിയായ അഷ്റഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എന്നാൽ മൂന്ന് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഷംനയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. അറസ്റ്റിലായ നാല് പേരെയും റിമാൻഡ്

English summary
Shamna Kasim blackmail case: Police have doubts on interstate connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X