കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയിന്‍ നിഗത്തിനായി കൊച്ചിയില്‍ കാത്തിരുന്നത് 3 ദിവസം; നടനില്‍ നിന്ന് ഒരു പ്രതികരണവും ഇല്ലെന്ന്

Google Oneindia Malayalam News

കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനായ ഫിലം പ്രൊഡ്യൂസേഴ്സ് അസോസിയേനും തമിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. വിഷയത്തില്‍ താരസംഘടനായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ വെള്ളിയാഴ്ച്ച ചര്‍ച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് നടനുമായി ചര്‍ച്ച നടത്താന്‍ 'അമ്മ' തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ തുടരുന്നു ഷെയിന്‍ നിഗം ഇതുവരെ തിരിച്ചെത്താത്തിനാല്‍ ഈ ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. അതിനാല്‍ തന്നെ 'അമ്മ'യും പ്രൊഡ്യൂസേഴ്സ് അസേസിയേഷനും തമ്മിലുള്ള ചര്‍ച്ചകള്‍ നീണ്ടുപോവുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

താരസംഘടനയ്ക്ക് കത്ത്

താരസംഘടനയ്ക്ക് കത്ത്

ഷെയിന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് താരസംഘടനയ്ക്ക് ഷെയിന്‍ നിഗത്തിന്‍റെ അമ്മ സലീന നേരത്തെ കത്ത് നല്‍കിയിരുന്നു. പ്രശ്നത്തില്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കണമെന്ന് ഫെഫ്കയും താരസംഘടനയോട് ആവശ്യപ്പെട്ടു.

ആദ്യം ഷെയ്നുമായി

ആദ്യം ഷെയ്നുമായി

ഇതേ തുടര്‍ന്നാണ് ഇരുവിഭാഗവുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ അമ്മ ഭാരവാഹികള്‍ തീരുമാനിച്ചത്. ആദ്യം ഷെയ്നുമായി ചര്‍ച്ച, പിന്നീ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച എന്നായിരുന്നു അമ്മയുടെ നീക്കം. ചര്‍ച്ചയ്ക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച്ച കൊച്ചിയിലെത്താനായിരുന്നു സംഘടന നടനോട് ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
Shane Nigam refuses to come back to Kerala | Oneindia Malayalam
ഇതുവരെ ബന്ധപ്പെട്ടില്ല

ഇതുവരെ ബന്ധപ്പെട്ടില്ല

രാജസ്ഥാനിലെ അജ്മീറിലേക്ക് പോയ ഷെയിന്‍ നിഗത്തെ നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ മുഖേനെയായിരുന്നു ബുധനാഴ്ച്ച കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടത്. ഇന്നാല്‍ ഇതുവരെ ഷെയിന്‍ കൊച്ചിയിലെത്തുകയോ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.

ഇടവേള ബാബു അറിയിക്കുന്നത്

ഇടവേള ബാബു അറിയിക്കുന്നത്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം വന്ന ശേഷം ഷെയിന്‍ നിഗം ഇതുവരെ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു ഇടവേള ബാബുവിന്‍റെ പ്രതികരണം.

3 ദിവസം കൊച്ചിയില്‍ കാത്തിരുന്നു

3 ദിവസം കൊച്ചിയില്‍ കാത്തിരുന്നു

വിഷയത്തില്‍ ഷെയ്ന്‍ നേരിട്ടെത്തി സംസാരിക്കുമെന്ന് ഷെയിനിന്‍റെ അമ്മ പറഞ്ഞതനുസരിച്ച് 3 ദിവസം ഞാന്‍ എറണാകുളത്ത് തങ്ങിയെങ്കിലും നടനില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

ഒരു ഉറപ്പുമില്ല

ഒരു ഉറപ്പുമില്ല

ഷെയിന്‍ നിഗം അജ്മീറിലാണെന്നും ഉടന്‍ മടങ്ങിയെത്തുമെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം അമ്മ സലീന അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ഒരു തവണ എല്ലാവരും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയ ശേഷമുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴത്തേത്.

ഞങ്ങള്‍ക്ക് തിടുക്കമില്ല

ഞങ്ങള്‍ക്ക് തിടുക്കമില്ല

ഇക്കാര്യത്തില്‍ നടനില്‍ നിന്നും നേരിട്ടൊരു ഉറപ്പും ലഭിക്കാതെ എന്തടിസ്ഥാനത്തിലാണ് ഇനിയും ചര്‍ച്ചകള്‍ നടത്തുക. ഷെയിനിന്‍റെ നിലപാടറിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. ഷെയിന്‍ തിരിച്ചെത്തട്ടെ. ഞങ്ങള്‍ക്ക് തിടുക്കമില്ല-ഇടവേള ബാബു പറഞ്ഞു.

സിനിമകള്‍ പൂര്‍ത്തിയാക്കണം

സിനിമകള്‍ പൂര്‍ത്തിയാക്കണം

ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു താരസംഘടന നേരത്തെ നടത്തിയിരുന്നത്. ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ വെയില്‍, ഖുര്‍ബാനി സിനിമകളും ഡബ്ബിംഗ് മുടങ്ങിയ ഉല്ലാസവും പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് ഷെയ്നില്‍ നിന്നും വിലക്ക് നീക്കുമെന്ന ഉറപ്പ് നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയെടുക്കാനായിരുന്നു അമ്മയുടെ നീക്കം.

കടുത്ത അമര്‍ഷം

കടുത്ത അമര്‍ഷം

ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടും ഷെയിന്‍ നിഗം ചര്‍ച്ചയ്ക്ക് എത്താതിരിക്കുന്നതില്‍ അമ്മയില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. നടന്‍ മുന്‍കയ്യെടുത്താല്‍ മാത്രം തുടര്‍ ചര്‍ച്ചകള്‍ മതിയെന്ന അഭിപ്രായമാണ് സംഘടന ഭാരവാഹികളില്‍ ഒരു വിഭാഗം ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്.

ചര്‍ച്ചകള്‍ നീണ്ടുപോവും

ചര്‍ച്ചകള്‍ നീണ്ടുപോവും

ഷെയിന്‍ നിഗവുമായുള്ള ചര്‍ച്ച വൈകുന്നതോടെ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയും ഇനിയും നീണ്ടുപോവും. ഷെയ്നിന്‍റെ സാന്നിധ്യത്തില്‍ അമ്മയുമായി ചര്‍ച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരിട്ട് ചര്‍ച്ചയ്ക്കില്ല

നേരിട്ട് ചര്‍ച്ചയ്ക്കില്ല

നിര്‍മ്മാതാക്കളുമായി നേരിട്ടൊരു ചര്‍ച്ചയ്ക്കില്ലെന്നാണ് ഷെയ്ന്‍ നിഗത്തിന്‍റേയും കുടുംബത്തിന്‍റേയും നിലപാട്. അതുകൊണ്ടാണ് ഇരുകൂട്ടരേയും വെവ്വേറെ കണ്ട് ചര്‍ച്ച നടത്താന്‍ അമ്മ ഭാരവാഹികള്‍ തീരുമാനിച്ചത്. അതുകൊണ്ട് നടന്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമാകും ചര്‍ച്ചകളുണ്ടാവു.

പലരും ചലച്ചിത്ര മേളയില്‍

പലരും ചലച്ചിത്ര മേളയില്‍

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നതിനാല്‍ സംഘടനാ പ്രതിനിധികളില്‍ പലരും അവിടെയാണ് ഉള്ളത്. അതിനാല്‍ തന്നെ നടന്‍ തിരിച്ചെത്തിയാലും ഇരുവിഭാഗങ്ങളുടേയും സൗകര്യം നോക്കിയാവും ഇനിയുള്ള ചര്‍ച്ചകള്‍ നടക്കുക.

ഫെഫ്കയും കത്ത് നല്‍കി

ഫെഫ്കയും കത്ത് നല്‍കി

ഷെയിന്‍ നിഗത്തിനെതിരായ നടപടിയില്‍ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്തയച്ചിരുന്നു.

ഒത്ത് തീര്‍പ്പിലെത്തണം

ഒത്ത് തീര്‍പ്പിലെത്തണം

വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും നടനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ച് ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കണമെന്നുമാണ് ഫെഫ്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ആവശ്യപ്പെട്ടത്.

സോണിയയ്ക്ക് പകരം കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധി വീണ്ടും? സൂചന നൽകി കെസി വേണുഗോപാൽസോണിയയ്ക്ക് പകരം കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധി വീണ്ടും? സൂചന നൽകി കെസി വേണുഗോപാൽ

അതേ സ്ഥലം, അതേ സമയം; 4 പ്രതികളേയും പോലീസ് കൊലപ്പെടുത്തിയത് യുവതിയെ കൊന്ന അതേ സ്ഥലത്ത്, അതേ സമയത്ത്അതേ സ്ഥലം, അതേ സമയം; 4 പ്രതികളേയും പോലീസ് കൊലപ്പെടുത്തിയത് യുവതിയെ കൊന്ന അതേ സ്ഥലത്ത്, അതേ സമയത്ത്

English summary
shane nigam issue; compromised talk is delaying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X