• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അരൂര്‍ പിടിക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍? കൊച്ചിയില്‍ ചര്‍ച്ച, സാധ്യത ഇവര്‍ക്ക്

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്‍റെ ഒരേയൊരു സിറ്റിങ്ങ് സീറ്റാണ് അരൂര്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 19 സീറ്റുകളിലും യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ എല്‍ഡിഎഫിന്‍റെ അഭിമാനം കാത്ത ഏക മണ്ഡലം. ലോക്സഭയിലേക്ക് ആലപ്പുഴ എഎം ആരിഫിനെ ജയിപ്പിച്ചെങ്കിലും സ്വന്തം മണ്ഡലമായ അരൂരില്‍ ആരിഫിന് കാലിടറി. 648 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് മണ്ഡലത്തില്‍ മുന്നേറി.

കോണ്‍ഗ്രസിന് കടുംവെട്ട്; 15 ഇടത്തും വിമതര്‍ മത്സരിക്കും? കരുക്കല്‍ നീക്കി ബിജെപി, സസ്പെന്‍സ്

ഇക്കുറിയും മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ഈ മുന്നേറ്റം നേടാന്‍ ആകുമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മണ്ഡലത്തില്‍ പുരോഗമിക്കുകയാണ്. ഇന്ന് കൊച്ചിയില്‍ ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. പട്ടികയില്‍ സാധ്യത കല്‍പ്പിക്കുന്നത് ഇവര്‍ക്കാണ്.

കൈവിട്ട അരൂര്‍

കൈവിട്ട അരൂര്‍

ഒന്‍പത് തവണ കെആര്‍ ഗൗരിയമ്മ ജയിച്ച മണ്ഡലമാണ് അരൂര്‍. ഗൗരിയമ്മയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു 2006 ല്‍ എംഎ ആരിഫ് മണ്ഡലം പിടിക്കുന്നത്. പിന്നീട് ആരിഫിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മണ്ഡലത്തില്‍ ഹാട്രിക് അടിച്ച ആരിഫിന് പക്ഷേ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ മുന്നേറാന്‍ ആയില്ല. 648 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷാനിമോളുടെ മുന്നേറ്റം.

മുന്‍തൂക്കം ഷാനിമോള്‍ക്ക്

മുന്‍തൂക്കം ഷാനിമോള്‍ക്ക്

ഇത് തന്നെയാണ് ഇക്കുറി യുഡിഎഫിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതും. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയം അനായാസമാണെന്ന് നേതൃത്വം വിശ്വസിക്കുന്നു.വിവിധ പേരുകള്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും ഷാനി മോള്‍ ഉസ്മാനാണ് മുന്‍ഗണന. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും ഷാനിമോളുടെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്.

ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ ഇങ്ങനെ

അതേസമയം എം ലിജുവിന്‍റെ പേരും ഉയരുന്നുണ്ട്. ഈഴവ പ്രാതിനിധ്യം കൂടുതല്‍ ഉള്ള മണ്ഡലമാണ് അരൂര്‍. അതുകൊണ്ട് തന്നെ ലിജുവിനെ പിന്തുണയ്ക്കുന്നവര്‍ ഇക്കാര്യം മുന്നോട്ട് വെയ്ക്കുന്നു. കെ ബാബു, എഎ ഷുക്കൂര്‍, അനില്‍ ബോസ് എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. ഇവര്‍ മൂന്ന് പേരും ഐ ഗ്രൂപ്പിന്‍റെ നോമിനികളാണ്.

തയ്യാറെന്ന് ഷാനിമോള്‍

തയ്യാറെന്ന് ഷാനിമോള്‍

നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഷാനിമോള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരെന്ന് കെപിസിസി പ്രഖ്യാപിക്കുമെന്ന് അരൂരിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രതികരിച്ചു. അതേസമയം എന്ത് വിലകൊടുത്തും മണ്ഡലം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് എല്‍ഡിഎഫ്.

സിപിഎം ലിസ്റ്റില്‍

സിപിഎം ലിസ്റ്റില്‍

സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസില്‍, ഡിവൈഎഫ്ഐ നേതാവ് മനു സി പുളിക്കല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പിപി ചിത്രജ്ഞന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. എന്‍ഡിഎയില്‍ സീറ്റ് ബിഡിജെഎസിന് നല്‍കാനാണ് സാധ്യത. മണ്ഡലത്തില്‍ എസ്എന്‍ഡിപി വോട്ടുകള്‍ നിര്‍ണ്ണായകമായ സഹാചര്യത്തില്‍ ബി‍ഡിജെഎസ് സ്ഥാനാർത്ഥി കളത്തിലിറങ്ങിയാൽ ഇടത് വലത് മുന്നികളുടെ ജയപരാജയത്തെ പോലും നിർണ്ണയിക്കാൻ കഴിയുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ പ്രതീക്ഷ.

എന്‍ഡിഎയ്ക്ക് ആര്

എന്‍ഡിഎയ്ക്ക് ആര്

മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്നുളള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം അരൂരില്‍ മത്സരിക്കുന്നതിനോട് തുഷാറിന് താത്പര്യമില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപിയുമായി അച്ഛന്‍ വെള്ളാപ്പള്ളി നടേശന്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ എസ്എന്‍ഡിപി പിന്തുണ ലഭിച്ചേക്കില്ലെന്നാണ് തുഷാറിന്‍റെ നിഗമനം.

കെഎം മാണി 52 വർഷം ഭരിച്ച പാലായില്‍ കണ്ടത്, അബ്ദുള്ളക്കുട്ടി പറയുന്നു

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട; അരൂര്‍ മണ്ഡലത്തില്‍ ഷാനി മോള്‍ ഉസ്മാന് സാധ്യതയെന്നും മുരളീധരന്‍

English summary
Shanimol Usman may contest in Aroor says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X