കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് പിന്നാലെ ഓടിയവര്‍ എവിടെ? എന്തിനാ വനിതാ കൂട്ടായ്മ? മറവിയാണെങ്കില്‍ സമ്മതിക്കണം സര്‍!!

സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാന്‍ ആ വേദിയില്‍ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നു

  • By Ashif
Google Oneindia Malayalam News

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ച സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ പ്രകാശ് രാജ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടകനായി എത്തിയിരുന്നു. എന്നാല്‍ ദേശീയ പുരസ്‌ക്കാരം നേടിയ സുരഭിയെ ചലച്ചിത്ര മേള സംഘാടകര്‍ പാടേ മറന്നു. മേളയിലെ ഒരു പരിപാടിയിലേക്കും സുരഭിക്ക് ക്ഷണമില്ല. പാസും നല്‍കിയില്ല. ഇത്തവണ സംസ്ഥാനത്തെ മികച്ച നടിയായ രജിഷ വിജയന് വിളക്ക് കൊളുത്താനുള്ള അവസരം നല്‍കിയപ്പോഴും സുരഭിയെ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് ദിലീപിനെ പിന്തുണച്ചവരോടും ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി സംസാരിച്ചവരോടും ശക്തമായ ചില ചോദ്യങ്ങള്‍ ഉയരുന്നത്...

മഞ്ജുവിനെ പരിഗണിച്ചവര്‍ക്ക് എന്തേ

മഞ്ജുവിനെ പരിഗണിച്ചവര്‍ക്ക് എന്തേ

മുന്‍കാലങ്ങൡ മഞ്ജുവാര്യര്‍ക്കും ഗീതുമോഹന്‍ദാസിനും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടിയില്ലെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. മലയാളി സിനിമാ ലോകത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ഉദ്ദേശലക്ഷ്യങ്ങളിലും സംശയമുണര്‍ന്നിരിക്കുന്നുവെന്നാണ് എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോടായി അവര്‍ ശക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. കുറിപ്പ് ഇങ്ങനെ...

പദവിക്ക് ചേര്‍ന്നതല്ല

പദവിക്ക് ചേര്‍ന്നതല്ല

മിന്നാമിനുങ്ങ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതല്ല ഇവിടെ വിഷയം.. സുരഭിക്ക് വീട്ടില്‍ കൊണ്ട് പാസ് കൊടുക്കാത്തതുമല്ല. വിഷയത്തെ ഇങ്ങനെ ചുരുക്കി കാണുന്നത് അങ്ങയുടെ പദവിക്കു ചേര്‍ന്നതല്ല എന്നു പറഞ്ഞാണ് ശാരദക്കുട്ടി തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്.

താരാധിപത്യം കൊടികുത്തി വാഴുന്ന ലോകം

താരാധിപത്യം കൊടികുത്തി വാഴുന്ന ലോകം

മിന്നാമിനുങ്ങ് കണ്ട വ്യക്തിയാണ് ഞാന്‍. ആ ചിത്രം ഒരു ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കത്തക്ക മികവുള്ളതായി ഞാന്‍ കരുതുന്നില്ല. പക്ഷേ, പരിമിതമായ പ്രോത്സാഹനങ്ങള്‍ക്കിടയില്‍ നിന്ന്, താരാധിപത്യം കൊടികുത്തി വാഴുന്ന ഒരു ഭാഷയില്‍ നിന്ന്, താരറാണിമാരും രാജാക്കന്മാരും ഒരു പോലെ വിലസുന്ന ഒരു കാലഘട്ടത്തില്‍ സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാന്‍ ആ വേദിയില്‍ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നുവെന്നും ശാരദക്കുട്ടി തുറന്നടിക്കുന്നു.

പിന്നെ എപ്പോഴാണ് ഇനി

പിന്നെ എപ്പോഴാണ് ഇനി

ഇത്തരം ഒരവസരത്തിലല്ലാതെ പിന്നെ എപ്പോഴാണ് അവരെ ലോകത്തിനു മുന്നില്‍ ഒന്നുയര്‍ത്തിക്കാട്ടാന്‍ നമുക്കവസരമുണ്ടാവുക? ഉന്നത നിലവാരമുള്ള ഒരു മേള സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ മുന്‍കാലങ്ങളില്‍ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനും ഇപ്പോള്‍ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കില്‍ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യതയെന്നും കമലിനോടായി ശാരദക്കുട്ടി പറയുന്നു.

നിങ്ങളായിരുന്നു പിന്തുണയ്‌ക്കേണ്ടിയിരുന്നത്

നിങ്ങളായിരുന്നു പിന്തുണയ്‌ക്കേണ്ടിയിരുന്നത്

പൊതുജനങ്ങള്‍ എത്ര പിന്തുണച്ചാലും ചലച്ചിത്ര നടിക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര ലോകം നല്‍കുന്ന പിന്തുണക്കു തുല്യമാകില്ല അത്. സ്ത്രീകളുടെ അന്തസ്സിനു വേണ്ടി നിലകൊള്ളുന്ന ഡബ്ല്യുസിസിക്ക് സര്‍വ്വ പിന്തുണയും നല്‍കിയവരാണ് ഞങ്ങളെ പോലുള്ള സാധാരണ പ്രേക്ഷകര്‍. സുരഭിയെ അംഗീകരിക്കുവാന്‍ ഒപ്പം നിന്നിരുന്നുവെങ്കില്‍ ആ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് അത് വിശ്വാസ്യത കൂട്ടുകയേ ഉണ്ടാകുമായിരുന്നുള്ളുവെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

പറയാതെ വയ്യ

പറയാതെ വയ്യ

ദിലീപിനും രാമലീലക്കും വേണ്ടി ശബ്ദമുയര്‍ത്തിയ വരോ, ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ചാനലുകളില്‍ ദിവസങ്ങളോളം സംസാരിച്ചവരോ ഒരു വാക്കുരിയാടാന്‍ തയ്യാറായില്ല എന്നതു കൊണ്ട് പറയേണ്ടി വന്നതാണ്. പുറത്തു നിന്നുള്ള ഇത്തരം സപ്പോര്‍ട്ടുകള്‍ സിനിമയില്‍ ആ കലാകാരിക്ക് ദോഷമേ ചെയ്യൂ എന്ന് ഉത്തമ ബോധ്യവുമുണ്ട്. പക്ഷേ, പറയാതെ വയ്യ എന്ന് സൂചിപ്പിച്ചാണ് ശാരദക്കുട്ടിയുടെ കുറിപ്പ് അവസാനിക്കുന്നത്.

പാസ്സ് കിട്ടിയാല്‍ മതിയെന്ന് സുരഭി

പാസ്സ് കിട്ടിയാല്‍ മതിയെന്ന് സുരഭി

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ അവള്‍ക്കൊപ്പം എന്ന പ്രത്യേക വിഭാഗമുണ്ട്. എന്നാല്‍ അവിടെയും സുരഭിക്ക് ഇടമില്ല. സുരഭിക്ക് പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമ്മിനുങ്ങ് എന്ന സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുമില്ല. ക്ഷണിച്ചില്ലെങ്കിലും സിനിമ കാണാന്‍ ഒരു പാസ്സ് കിട്ടിയാല്‍ മതിയെന്നാണ് സുരഭി പറയുന്നത്.

വീട്ടിലെത്തിക്കില്ല

വീട്ടിലെത്തിക്കില്ല

ചലച്ചിത്ര മേളയില്‍ പാസ്സ് ലഭിച്ചില്ലെന്ന് ദേശീയ പുരസ്‌ക്കാര ജേതാവായ സുരഭി പറഞ്ഞത് ശരിയല്ലെന്നാണ് സംവിധായകന്‍ കമലിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറുമാണ് കമല്‍. സുരഭിക്ക് വേണ്ടി പാസ് തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാലത് ആരുടേയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ സാധിക്കില്ലെന്നും കമല്‍ വ്യക്തമാക്കി.

ഈ പരിപാടിക്ക് ഞാനില്ല

ഈ പരിപാടിക്ക് ഞാനില്ല

സുരഭിയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര മേള ബഹിഷ്‌ക്കരിക്കാനാണ് തീരുമാനമെന്ന് നടന്‍ ജോയ്മാത്യു അറിയിച്ചു. സുരഭിയെ വേണ്ടാത്ത ചലച്ചിത്രോത്സവത്തെ എനിക്കും വേണ്ട എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സുരഭിയെ അവഗണിച്ച ഐഎഫ്എഫ്‌കെ സംഘാടകര്‍ക്കെതിരെ സംവിധായകന്‍ ഡോ. ബിജുവും രംഗത്തെത്തിയിരുന്നു.

English summary
Surabhi Lakshmi IFFK Issue: Sharadakutty attacked Kamal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X